06/02/2026
ഇന്ദ്രൻസിന്റേയും, ജോമോൻ ജ്യോതിറിന്റേയും പെർഫോർമൻസും, ആദ്യ പകുതിയും ഗംഭീരം ആയിരുന്നു എന്നതൊഴിച്ചാൽ ഒട്ടും കണക്റ്റ് ആവാത്ത പടം.
ഗപ്പി, അമ്പിളി എന്നീ സിനിമകളുടെ സംവിധായകന്റെ മൂന്നാമത്തെ സിനിമ. അത് തന്നെയായിരുന്നു ഈ സിനിമയ്ക്ക് മേലെയുള്ള എന്റെ പ്രതീക്ഷയും. മികച്ച സിനിമാറ്റോഗ്രഫിയും സംഗീതവും സംവിധാനവും പ്രകടനങ്ങളും ഉണ്ടായിരുന്നു എങ്കിലും തിരക്കഥയിൽ നല്ല പോലെ പാളിയതായി തോന്നി. പ്രത്യേകിച്ച് രണ്ടാം പകുതി. ഒട്ടും കണക്ട് ആകാതെ ശരാശരി അനുഭവത്തിൽ ഒതുങ്ങി പോയി. തിരക്കഥയിലെ പ്രേഡിക്കറ്റബിലിറ്റി ആണ് പ്രധാന വില്ലൻ. സിനിമ തുടങ്ങുമ്പോൾ തന്നെ കുറെ കാര്യങ്ങൾ പ്രെഡിക്ട് ചെയാൻ പറ്റും, അത് തന്നെ സംഭവിക്കുകയും ചെയും.
തിരക്കഥയ്ക്കൊപ്പം പാളിപ്പോയത് എഡിറ്റിങ് ആണ്. രണ്ട് മണിക്കൂർ നാൽപത് മിനിറ്റാണ് പടത്തിന്റെ ദൈർഘ്യം. സുഖമായിട്ട് അര മണിക്കൂറോളം കട്ട് ചെയ്ത് കളയാനുള്ള വകുപ്പ് പടത്തിലുണ്ട്. ആവശ്യമില്ലാത്ത ഒരുപാട് ഷോട്ടുകൾ ആഡ് ചെയ്തിട്ടുണ്ട്. ഇന്ദ്രൻസ് ചേട്ടനും ജോമോനും കിടിലൻ പെർഫോർമൻസ് ആയിരുന്നു എന്നതൊഴിച്ചാൽ മൊത്തത്തിൽ ഒരു ശരാശരി അനുഭവം തന്ന പടം…❤️