OTT Cinema Release Review

OTT Cinema Release Review New OTT Movie Release Genuvine Review

കേരളത്തിൻറെ വാനമ്പാടി ചിത്ര ചേച്ചിക്ക് ജന്മദിനാശംസകൾ
27/07/2023

കേരളത്തിൻറെ വാനമ്പാടി ചിത്ര ചേച്ചിക്ക് ജന്മദിനാശംസകൾ

പാച്ചുവും അത്ഭുതവിളക്കുംഅന്തിക്കാട് ഫാമിലിയിൽ നിന്നും പതിവ് പോലെ ഒരു ഫീൽ ഗുഡ് മൂവി 👍 നന്മയുള്ള കുറേ മനുഷ്യർ .. മിക്കവാറു...
03/06/2023

പാച്ചുവും അത്ഭുതവിളക്കും

അന്തിക്കാട് ഫാമിലിയിൽ നിന്നും പതിവ് പോലെ ഒരു ഫീൽ ഗുഡ് മൂവി 👍 നന്മയുള്ള കുറേ മനുഷ്യർ .. മിക്കവാറും നായകൻ നായികക്കോ .. പ്രായമായ ഒരാൾക്കോ .. കുട്ടിക്കോ ഒക്കെ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അതൊക്കെ മാറ്റി കൊടുത്തു ശുഭമായി അവസാനിപ്പിക്കുകയാണ് പതിവ് .. അതു തന്നെയാണ് ഇവിടെയും .. ഫഹദ് ഫാസിലിന്റെ അഭിനയം ഇഷ്ടമില്ലാത്തവർ വിരളം എന്ന് തന്നെ പറയാം .. മുൻപ് സത്യൻ അന്തിക്കാടു സിനിമകളിൽ കണ്ടു പരിചയിച്ച അതെ ഫഹദിനെ പാച്ചുവിലും കാണാം 👍 നായികയെ ഇഷ്ടമായി 😄

മനസിന്‌ സന്തോഷം തരുന്ന ഒരു നല്ല സിനിമ അത്ര തന്നെ 👍 എല്ലാരും കണ്ടോളു ..

ഒരു നെഞ്ചിടിപ്പോടെ അല്ലാതെ നമുക്ക് ഈ രംഗം കണ്ട് തീർക്കാൻ ആവില്ല .. 🥺രാജൻ്റെ മരണം .. 😔അമീർ എന്ന സംവിധായകൻ്റെ മരണ മാസ്സ് പ...
03/06/2023

ഒരു നെഞ്ചിടിപ്പോടെ അല്ലാതെ നമുക്ക് ഈ രംഗം കണ്ട് തീർക്കാൻ ആവില്ല .. 🥺

രാജൻ്റെ മരണം .. 😔

അമീർ എന്ന സംവിധായകൻ്റെ മരണ മാസ്സ് പെർഫോമൻസ് .. 👌

വിശ്വസിച്ച് കൂടെ നിന്ന കൂട്ടുകാർ തന്നെ അത് ചെയ്യുമ്പോൾ കണ്ട് നിക്കുന്നവർക് പോലും ഒരു കിതപ്പ് ഉണ്ടാവും .. 😥

ഒരു വെട്രിമാരൻ ചിത്രം .. 💛
. വടച്ചെന്നൈ ..

Simon Daniel - Malayalam - 2022കിടിലൻ പടമാണ് . തുടക്കം മുതൽ ഒടുക്കം വരെ നല്ല മിസ്റ്ററി വൈബിൽ പോയ സിനിമ . വിനീത് കുമാർ & ...
03/06/2023

Simon Daniel - Malayalam - 2022
കിടിലൻ പടമാണ് . തുടക്കം മുതൽ ഒടുക്കം വരെ നല്ല മിസ്റ്ററി വൈബിൽ പോയ സിനിമ .
വിനീത് കുമാർ & ദിവ്യാപിള്ളയുടെ മികച്ച പ്രകടനവും കാണാം . പിന്നെ കുറെ നാളിന് ശേഷം വിജീഷിനെയും ഈ ചിത്രത്തിൽ കാണാൻ പറ്റി .
ഈ സിനിമ നിലനിർത്തി കൊണ്ട് പോകുന്ന ഒരു വൈബ് കിഡുവാണ് . ഒരു ഹൈറേഞ്ച് എസ്റ്റേറ്റ് ബംഗ്ലാവ് , നിഗൂഡത , ഹൊറർ .. ഏവർക്കും ഇഷ്ടമുള്ള ഒരു കഥാപശ്ചാത്തലമാണിത് . ആ പശ്ചാത്തലത്തിൽ കണ്ടിരിക്കാവുന്ന ഒരു സൂപ്പർ പടം .
ലൊക്കേഷൻസ് ✨️
ഡയറക്ഷൻ ⚡️
45 വയസ്സിൽ ഇങ്ങേരുടെ ഒരു തൂക്കിയടി 👌
ചെറിയ budget ആണെങ്കിലും ഒരു നല്ല പടം , satisfying , interesting പടം എടുത്തിട്ടുണ്ട് 🙂
Murder Mystery + Treasure Hunt ആണ് Genre 🙂
Action , Twist , Suspense , Scary , ഒക്കെ ഒരു Average ലെവലിൽ കൊണ്ട് വന്നിട്ടുണ്ട് 👍
Vineeth Kumar : attitude ആണ് main ⚡️, പൊളി ആണ് പുള്ളി 💪 .
# Divya Pillai ഒരു നല്ല role ചെയ്തിട്ടുണ്ട് 😄

നല്ല ഒരു ഐറ്റം ആണ് .. വലിയ സംഭവം ഒന്നും അല്ല പക്ഷെ ഇങ്ങനെ ഒരു ചെറിയ cast + ഒട്ടും publicity ഇല്ലാതെ വന്ന പടത്തിൽ നിന്ന് പ്രതീക്ഷിക്കാത്തത് തന്നെ നിങ്ങൾക്ക് കിട്ടും 😄 . Guaran .. അല്ലെങ്കി വേണ്ട .. നിങ്ങൾ കണ്ടുനോക്ക് Guarantee ഒന്നും തരില്ല .. പലർക്കും പല അഭിപ്രായം ആണെല്ലോ 😅

ഒരുപാട് സാദ്ധ്യതകൾ ഉണ്ടായിരുന്ന ഒരു പ്ലോട്ട് ആയിരുന്നു .. അതിനെ പറഞ്ഞു ഭലിപ്പിക്കുന്നതിൽ ഒരു 70% Sajan Antony വിജയിച്ചു .. Vineeth Kumar 45 ആം വയസ്സിലും എന്നാ ബോഡി ആണ് .. മലയാളത്തിന്റെ ഹൃതിക് റോഷൻ നിങ്ങൾ തന്നെ .. മുടിയൊക്കെ വളർത്തി വന്നപ്പോൾ ശെരിക്കും ഒരു സ്റ്റൈലിഷ് ലുക്ക്‌ തോന്നി ..
മലയാളത്തിൽ വളരെ വിരളമായി സംഭവിക്കുന്നതാണ് നിധി വേട്ട സിനിമകൾ .. സാധാരണ ഒരു കൂട്ടം ആളുകൾ ആണ് നിധി അന്വേഷിച്ചു പോകുന്നത് .. ഇവിടെ അത് രണ്ടാൾ മാത്രമായത് ഒരു വ്യത്യസ്തത ആയിരുന്നു ..

എന്തായാലും സൈമൺ ആളൊരു കില്ലാടി തന്നെ .. നിധിയും കിട്ടി .. നല്ലൊരു രാത്രിയും കിട്ടി ..

Shine Thomas നിങ്ങളിൽ നിന്നും നല്ല വേഷങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു .. Divya Pillai ലൂക്കും സ്റ്റണ്ടും നൈസ് ആയിരുന്നു .. Keerthi Krishna R നായികയേക്കാൾ സ്ക്രീൻ പ്രെസെൻസ് നിങ്ങൾക്കാണ് കിട്ടിയത് .. സുന്ദരി ആണുട്ടോ .. നിങ്ങളെ സ്‌ക്രീനിൽ കാണുമ്പോൾ ഒരു മഴ പെയ്യുന്ന അനുഭൂതിയാണ് .. മനസൊക്കെ അങ്ങു നിറഞ്ഞു .....

ഈ സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാവാൻ സാധ്യത കാണുന്നു .. സിനിമയുടെ പിന്തുടർച്ച എന്നതിനേക്കാൾ സൈമൺ ഡാനിയേൽ എന്ന നിധിവേട്ടക്കാരന്റെ നിധി വേട്ടകൾ തുടരുമെന്നാണ് തോന്നുന്നത് .......

Rakesh Kuriakose നല്ലൊരു സ്ക്രിപ്റ്റ് ആയിരുന്നു .. പക്ഷെ ഇടയ്ക്ക് കൈ വിട്ടുപോയി .. എന്തായാലും തീരെ മോശമാക്കാതെ അവസാനിപ്പിച്ചു .. ക്ലൈമാക്സ്‌ കുറച്ചൂടെ നന്നാക്കാമായിരുന്നു .
Rating - 3/5
One time watchable
Now . On . SainaPlay ..... 👍

# SimonDaniel # Malayalam

Web Series : Oru Kodai Murder Mystery  Language : TamilGenere : Crime / Drama / Thriller /vMysteryPlatform : Zee5ZEE5 ഇൽ...
03/06/2023

Web Series : Oru Kodai Murder Mystery
Language : Tamil
Genere : Crime / Drama / Thriller /vMystery
Platform : Zee5

ZEE5 ഇൽ റിലീസ് ചെയ്ത ഒരു ക്രൈം ത്രില്ലെർ സീരിസ് ആണ് ഇത് ..... കൊടൈക്കനാലിന്റെ പശ്ചാത്തലത്തിൽ ഒരു കൊലപാതകവും അതിന്റെ പിന്നിലുള്ള ദുരുഹതകളുടെ ചുരുൾ അഴിക്കുന്നതും ആണ് മെയിൻ പ്ലോട്ട് ..... കൊടൈക്കനാലിലെ ഒരു സ്കൂൾ ആണ് പ്രധാന കഥ പരിസരം .. വിയോം വരദരാജൻ , ശീതൾ , ആനന്ദി , പിന്നെ രണ്ട് ട്വിൻസ് ആയ പിള്ളേർ പേര് ഓർക്കുന്നില്ല .. ഈ അഞ്ച് പേര് അടങ്ങുന്നവർ ആണ് പ്രധാന കതപാത്രങ്ങൾ , ഇവരെ കൂടാതെ അഭിരാമി , ആറു ബാല , ലിസ്‌സി ആന്റണി , ഐശ്വര്യ എന്നിവരും അണി നിരക്കുന്നു ...... വിയോം എന്ന വിദ്യാർത്ഥിയിൽ നിന്നാണ് കഥ ആരംഭിക്കുന്നത് .. അവൻ എങ്ങനെ ഉള്ള ആളാണ് , അവന്റെ ഇഷ്ടങ്ങൾ അവന്റെ ഫ്രണ്ട്‌സ് തുടങ്ങി എല്ലാം അവന്റെ തന്നെ വോയിസ്‌ ഓവറിൽ ഡീറ്റൈൽ ആയി പറയുന്നു ..... ആ സ്കൂളിലെ താര വെങ്കട് എന്ന കുട്ടിയുമായി വ്യോമിന് ഒരു പ്രണയം ഉണ്ട് .. അത് അവൻ പറയുന്നതിന് മുമ്പ് തന്നെ ദുരുഹ സാഹചര്യത്തിൽ അവൾ മരണപെടുന്നു .. അത് തെളിയിക്കാൻ വ്യോമും കൂട്ടുകാരും ഇറങ്ങി പുറപ്പെടുന്നു ....... കൊടൈക്കനലിന്റെ വശ്യ സൗന്ദര്യം മികച്ച രീതിയിൽ ഒപ്പിയെഎടുത്തിട്ടുണ്ട് സീരീസ് ഉടനീളം ..... അതോടപ്പം തന്നെ ബാക്ക്ഗ്രൗണ്ട് സ്കോർ സീരീസ് ന്റെ മൂഡ് നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് ...... അഭിനയിച്ചവർ എല്ലാവരും മികച്ച പ്രകടനം ആയിരുന്നു .. സ്‌പെഷ്യലി കുട്ടികൾ എല്ലാവരും 👌🏻 👌...... പ്രധാന ട്വിസ്റ്റ്‌ ആൻഡ് സസ്പെൻസ് അവസാനം വരെ നിലനിർത്തുന്നതിൽ സീരീസ് വിജയിച്ചിട്ടുണ്ട് .......... ആകെ മൊത്തം നോക്കുവാണെങ്കിൽ ഒരു വട്ടം തീർച്ചയായും കണ്ടു നോക്കാവുന്ന ഡീസന്റ് ത്രില്ലെർ വെബ് സീരീസ്............

പൂക്കാലം അടുത്ത കാലത്ത് ഇറങ്ങിയ മലയാളം സിനിമകളിൽ മനസ്സിനെ ആഴത്തിൽ സ്പർശിച്ച ഒരു സിനിമ ...!!! 👌🏼വിജയ രാഘവൻ സർ ന്റെ പെർഫോമ...
03/06/2023

പൂക്കാലം

അടുത്ത കാലത്ത് ഇറങ്ങിയ മലയാളം സിനിമകളിൽ മനസ്സിനെ ആഴത്തിൽ സ്പർശിച്ച ഒരു സിനിമ ...!!! 👌🏼

വിജയ രാഘവൻ സർ ന്റെ പെർഫോമൻസ് ആണ് സിനിമയുടെ Backbone ...!!! 👌🏼
അതെ പോലെ ജഗദീഷ് ഏട്ടൻന്റെയും പെർഫോമൻസ് ..!!!👌🏼
അങ്ങേർക്ക് ഇപ്പോ കിട്ടുന്നത് Entirely different type roles ആണ് 👌🏼

അതിന് ഇടയിൽ വിനീത് ശ്രീനിവാസൻ വന്നൊരു ഷോ ഉണ്ട്‌ ഒരു രക്ഷയും ഇല്ല ..!!!
ഇങ്ങേർക്ക് മാത്രം എങ്ങനെ പറ്റു ഈ ലെവൽ Characters നു mannirsam കൊടുത്തു കിടിലൻ പെർഫോമൻസ് നടത്താൻ 👌🏼
കുറെ കാലത്തിനു ശേഷം കണ്ട ഒരു സ്റ്റൈലിഷ് ലുക്ക്‌ കൂടെ ആയിരുന്നു 👌🏼

ഭാസിൽ പ്രത്യേകിച്ച് ഒന്നും പറയാനില്ല സ്ഥിരം ഫോർമാറ്റ്‌ ആണ് ..!!!

OverAll A Heart touching movie Rating - 4/5

Ant - Man 3 : Quantumania - English Visually Spectacular ആണ് മാർവേലിന്റെ Ant-Man 3rd Installment 👍Comedy ഒക്കെ അടിപൊളി ആ...
03/06/2023

Ant - Man 3 : Quantumania - English

Visually Spectacular ആണ് മാർവേലിന്റെ Ant-Man 3rd Installment 👍

Comedy ഒക്കെ അടിപൊളി ആണ് 😂👍

Poor writing ആണെന്ന് പറയാം 🤷🏻‍♂️🫣

ഇഷ്ടപെട്ടത് .. ആ ഒരു World ആണ്, പിന്നെ Kang ഇന്റെ പവറും 💪

# HankPym ആണ് താരം .. ആഹ് ഒരു sceneil .. അവസാനം ഉള്ളത് ..... Uffff 🥶 Best part .. Pakshe # SuicideSquad ഇലും ഇതേപോലെ ഒരു സംഭവം ഉണ്ടാർന്നു .. 😅 Still Awesome .

# PaulRudd amazing as always ⚡️
# CassieLang Adult cast is wrong 💀 .. Child cast was the best one 🙂

The movie is " Just " Good for me പക്ഷെ comic book വായിക്കുന്നവർക്ക് ഒക്കെ ഇഷ്ടപ്പെടണം എന്നില്ല .. കാരണം അവർക്ക് ഈ charactersine കുറിച് detailed ആയിട്ട് അറിയാം 🙂

The Quantum Realm was amazing 🙂

വന്ന രണ്ടു post credit സീനും 👌 പൊളി 😎

🅺︎🅰︎🅽︎🅶︎ 🆆︎🅸︎🅻︎🅻︎ 🆁︎🅴︎🆃︎🆄︎🆁︎🅽︎

ഇവിടെ Kang ഇനെ last കൊണ്ട് ഒരുമാതിരി ആക്കി 🥴

Hank Pym was just GANGSTA 🙏

# English

ചിത്രം : അയോതി - Ayothi ഈ ഇടയ്ക്ക് കണ്ട നല്ലൊരു ഫീൽ ഗുഡ് സാധനം .. സെന്റിമെൻസ്സും നല്ല ആകാംഷ പരിതമായ സീനുകളും നല്ല പശ്ചാത...
03/06/2023

ചിത്രം : അയോതി - Ayothi
ഈ ഇടയ്ക്ക് കണ്ട നല്ലൊരു ഫീൽ ഗുഡ് സാധനം .. സെന്റിമെൻസ്സും നല്ല ആകാംഷ പരിതമായ സീനുകളും നല്ല പശ്ചാത്തല സംഗീതവും കൊണ്ട് മികച്ച ഒരു സിനിമ ..
മികച്ച പെർഫോമൻസുകൾ എടുത്ത് പറയാൻ Preethi Asrani യുടെ മികച്ച പെർഫോമൻസ് .. യാഷ് പാൽ ശർമ്മയുടെ ഗംഭീര പെർഫോമൻസ് ..... അദ്ദേഹത്തേ പറ്റി കൂടുതൽ പറയണ്ട ആവിശ്യമില്ല എന്ന് അറിയാം ഇതുപോലെയുള്ള കഥാപാത്രങ്ങൾ നമുക്ക് ചുറ്റും കാണാം ..... ആദ്യ തമിഴ് ചിത്രം ആണെന്ന് തോന്നുന്നു .....
ശശി കുമാർ ⚡️.. ഇമ്മാതിരി റോളുകൾ ഇങ്ങേർക്ക് പറഞ്ഞ് വെച്ചക്കുവാണെന്ന് തോന്നുന്നു തമിഴ് സിനിമ ..
ഇവിടെ ഏത് തരം സഹായങ്ങളും ചെയ്ത് കൊടുക്കപ്പെടും അത് പ്രണയം ആകട്ടെ മരണം ആകട്ടെ സൗഹൃദം ആകട്ടെ ..... ഇതുപോലെയുള്ള റോളുകൾ വളരെ തന്മയത്തോടെ ചെയ്യുന്ന നടൻ .. നമുക്കും ചുറ്റും കാണാപ്പെടുന്ന ഒരാൾ ..
അവസാന ക്ലൈമാക്സ്‌ സീനിൽ ആ പേര് പറയുമ്പോൾ ചെറിയൊരു സന്തോഷം തോന്നി ..... എല്ലാത്തിനും മീതെ മനുഷ്വതം ആണ് വലുത് എന്ന് 👍

Movie : OttuRating : 3.0/5 (Try streaming)Genre : Drama / Suspense /ActionOriginal Language : MalayalamSubtitles : Engli...
03/06/2023

Movie : Ottu
Rating : 3.0/5 (Try streaming)
Genre : Drama / Suspense /Action
Original Language : Malayalam
Subtitles : English
Runtime : 1hr 45 min
Where to Watch : Saina Play
Critics : Aimless scripting to bring a suspense thriller movie from Fellini . By admitting that there is going to be a prequel and sequel on this , Ottu is a little disappointing in terms of its plot . Movie making and Kunchakko - Arvind swamy combination are giving a better movie experience but lagging in every manner . 15 - 20 min climax sequence is worth watching due to its stunt choreography .

യാതൊരു ലക്ഷ്യബോധവും ഇല്ലാതെ ഉള്ള ഒരു സ്ക്രിപ്റ്റിംഗ് അതു മാത്രമാണ് ഈ ഫെല്ലിനി സസ്പെൻസ് ത്രില്ലർ സിനിമ . ഇതിൽ ഒരു പ്രീക്വലും തുടർച്ചയും ഉണ്ടാകുമെന്ന് സമ്മതിക്കുന്നതിലൂടെ , ഒറ്റ് അതിന്റെ പ്ലോട്ടിന്റെ കാര്യത്തിൽ അൽപ്പം നിരാശാജനകമാണ് . സിനിമ making - ഉം കുഞ്ചക്കോ - അരവിന്ദ് സ്വാമി കോമ്പിനേഷനും മികച്ച സിനിമാ അനുഭവം നൽകുന്നു , പക്ഷേ എല്ലാ രീതിയിലും അതും അല്പം പാളിയതാണ് . 15 - 20 മിനിറ്റ് ക്ലൈമാക്സ് സീക്വൻസ് അതിന്റെ സ്റ്റണ്ട് കൊറിയോഗ്രാഫി കാരണം കാണേണ്ടതാണ് .

John വിക്കെറ്റ് : Chapter 4Genre : Action Neo - NoirLanguage : Englishകിയാനു റിവിസ് നായകൻ ആയ ജോൺ വിക്ക് മൂവി സീരിസിലെ നാ...
03/06/2023

John വിക്കെറ്റ് : Chapter 4

Genre : Action Neo - Noir

Language : English

കിയാനു റിവിസ് നായകൻ ആയ ജോൺ വിക്ക് മൂവി സീരിസിലെ നാലാമത്തെ സിനിമയും John Wick 3 (2019) യുടെ സിക്വൽ കൂടെ ആയ അമേരിക്കൻ neo-noir ക്രൈം ആക്ഷൻ ത്രില്ലെർ സിനിമയാണിത് .

ജോൺ വിക്ക് മൂന്നാമത്തെ സിനിമയുടെ ബാക്കി ആയിട്ടാണ് ഇതിന്റെ കഥ തുടങ്ങുന്നത് ന്യൂ യോർക്ക് സിറ്റിയിൽ ഉള്ള ഹൈ ടേബിബിളിന് എതിരായിട്ട് നേരിട്ട് പലരുടെയും സഹായത്തോടെ യുദ്ധം തുടങ്ങുകയാണ് ഇവിടെ നായകനായ ജോൺ വിക്ക് . അയാളെ സഹായിക്കാൻ പുതിയ ചില ആളുകൾ ഒപ്പം ചേരുന്നതും ജോൺ വിക്കിന് അഭയം കൊടുക്കുകയോ അയാളെ സഹായിക്കുകയോ ചെയ്യുന്നവരെ ഹൈ ടേബിൾ ആക്രമിക്കുന്നതും തുടർന്നുള്ള കടുത്ത വയലൻസ് & ടോപ് ക്ലാഷ് ആക്ഷൻ രംഗങ്ങൾ നിറഞ്ഞതാണ് പിന്നീടുള്ള സംഭവങ്ങൾ .

ജോൺ വിക്ക്ന്റെ സ്റ്റണ്ട് ആക്ഷൻ ഗൺ ഫയിറ്റ് കഴിവുകൾ എന്തൊക്കെ ആണെന് നമ്മുക്ക് എല്ലാര്ക്കും അറിയാം എങ്കിലും അതിന്റെ ഒകെ ഏറ്റവും മാരക പ്രഹര ശേഷിയാണ് ഇ സിനിമയിൽ എന്ന് പറഞ്ഞെതിരുകയുള്ളു. അമേരിക്കൻ സ്റ്റണ്ട് മാനും ചിത്രത്തിന്റെ സംവിധായകനും ആയ chad Stahelski അയാളുടെ ഏറ്റവും മികച്ച അവതരണം ഇതിന്റെ സ്റ്റണ്ട് രംഗങ്ങളിൽ കൊണ്ട് വന്നിട്ടുണ്ട് . ആക്ഷൻ രംഗങ്ങളിൽ നമ്മളെ ത്രില്ല് അടിപിക്കുക മാത്രമല്ല മികച്ച സൗണ്ട് & സിനിനാട്ടോഗ്രാഫിയിൽ സിനിമ ഒരു അത്ഭുതം തന്നെയാണ് സൗണ്ട് ബാറിൽ കണ്ടവർക്ക് . നാലാമത്തെ ഇ സിനിമയിൽ തുടക്കം മുതൽ നിർത്താതെ ആക്ഷൻ
& വയലെൻസ് രംഗങ്ങൾ ഒപ്പം പ്രതീഷിക്കാത്ത ഒരു നല്ല ക്ലൈമാക്സ് അതാണ് ഇ സിനിമയെ ഇ സീരിസിൽ നിന്നും വ്യത്യസ്തവും അതുപോലെ ഏറ്റവും മികച്ചതും ആകുന്നത് .

സിനിമയ്ക്ക് ഒരു പാർട്ട് കൂടെ വേണം എന്നും അത് ഇ ഭാഗത്തിന്റെ കൂടെ ഷൂട്ട് ചെയ്യണം എന്ന തീരുമാനം കോവിഡ് കാരണം അണിയറ പ്രവർത്തകർ പിൻവലിച്ചിരുന്നു . എന്തായാലും ഇനി അതുണ്ടാവാനുള്ള ചാൻസും
കാണുന്നില്ല . എന്നാൽ ഇതിന്റെ
സ്പിൻ ഓഫ് ആയിട്ട് " Ballerina "
എന്ന സിനിമയും , The Continental : From the World of John Wick എന്ന പ്രക്വൽ സീരിസും വരുന്നുണ്ട് .

Movie : Sirf Ek Bandaa Kaafi Hai (U/A 16+)Rating : 3.5/5 (Stream it)Genre : DramaOriginal Language : HindiSubtitles : En...
03/06/2023

Movie : Sirf Ek Bandaa Kaafi Hai (U/A 16+)
Rating : 3.5/5 (Stream it)
Genre : Drama
Original Language : Hindi
Subtitles : English
Runtime: 2hr 07min
Where to watch : Zee5

Critics : Most of the time court room drama movies are more concentrated on it's legal terms which will be an easy engaging factor on audience . Bandaa is giving an equal importance to stories inside and outside the court . In fact , out of the court is more challenging when a high profile case is under trail which is more religiously sensitive . There are only very minor argument moments inside the court but still it give a classic experience because of Manoj Bajpayee . Every movie from him gives a different cinematic feel with his performance and dailogues . Entire movie is happening on a lawsuit from 2013 - 2018 , final judgement was so detailed and genuine which gives you a real court feel . Socially relevant and an eye opening court room drama .The story of a man who fought against the oppression of women by a human god .

It was the same demolition ever since Manoj Bajpai came here on a scooter . All the court scenes are awesome .....

Often if the same person stands like a rock , all the evils in this world are only to be crushed by it .

SIRF EK BANDAA KAABHI HAI .......

A great movie ..

@ Zee5

കോടതി മുറിയിലെ നിയമപോരാട്ടങ്ങളെ കുറിച്ച് പറയുന്ന സിനിമകൾ അതിന്റെ നിയമപരമായ നിബന്ധനകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ആണ് നമ്മൾ കണ്ട് വരുന്നത് ഒരു പക്ഷെ പ്രേക്ഷകരെ എളുപ്പത്തിൽ ഇൻഗേജ് ചെയ്യിക്കാനകും . കോടതിക്കകത്തും പുറത്തുമുള്ള കഥകൾക്ക് തുല്യപ്രാധാന്യമാണ് ഇവിടെ നൽകുന്നത് . സത്യത്തിൽ , മതപരമായി കൂടുതൽ സെൻസിറ്റീവ് ആയ ഒരു പ്രധാന കേസ് വിചാരണയിലായിരിക്കുമ്പോൾ കോടതിക്ക് പുറത്ത് കൂടുതൽ വെല്ലുവിളി നിറഞ്ഞതാണ് . കോടതിക്കുള്ളിൽ വളരെ ചെറിയ വാദപ്രതിവാദങ്ങൾ മാത്രമേയുള്ളൂവെങ്കിലും മനോജ് ബാജ്‌പേയി കാരണം അത് ഒരു ക്ലാസിക് അനുഭവം നൽകുന്നു . അദ്ദേഹത്തിന്റെ ഓരോ സിനിമയും അദ്ദേഹത്തിന്റെ പ്രകടനത്തിലൂടെയും സംഭാഷണങ്ങളിലൂടെയും വ്യത്യസ്തമായ സിനിമാറ്റിക് ഫീൽ നൽകുന്നുണ്ട് . മുഴുവൻ സിനിമയും 2013 - 2018 കാലയളവിലെ കോടതി നടപടികളിൽ ആയാണ് നടക്കുന്നത് , അന്തിമ വിധി പ്രസ്താവന വരെ വളരെ വിശദമായതും നിങ്ങൾക്ക് ഒരു യഥാർത്ഥ കോടതി അനുഭവം നൽകുവാൻ മാത്രം മികച്ചതുമാണ് . സാമൂഹിക പ്രസക്തിയുള്ള ഒരു കോടതി മുറി അനുഭവം ഈ സിനിമ നൽകും .ഒരു മനുഷ്യ ദൈവത്തിന്റെ സ്ത്രീ പീഡനങ്ങൾക്ക് എതിരെ പോരാടിയ മനുഷ്യന്റ കഥ ..

മനോജ്‌ ബാജ്പേയ് ഇങ്ങേരു ഒരു സ്കൂട്ടറിൽ വന്നിറങ്ങിയത് മുതൽ ഒരേ പൊളിച്ചടുക്കൽ ആയിരുന്നു . കോടതി രംഗങ്ങൾ എല്ലാം ഗംഭീരം .....

പലപ്പോഴും ഒരേ ഒരാൾ പാറ പോലെ നിന്നാൽ അതിൽ തട്ടി തകർന്നു പോകാനുള്ളതേ ഒള്ളു ഈ ലോകത്തിലെ എല്ലാ തിന്മകളും .....

SIRF EK BANDAA KAABHI HAI .......

മികച്ച ഒരു സിനിമ ..

@ Zee5

Movie : CobraRating : 2.25/5 (Skip it)Genre: DramaOriginal Language : TamilSubtitles : EnglishRelease Year : 2022Where t...
03/06/2023

Movie : Cobra
Rating : 2.25/5 (Skip it)
Genre: Drama
Original Language : Tamil
Subtitles : English
Release Year : 2022
Where to watch : Sony LIV

Critics : Cobra is just good for some classic acting and only for Vikram . His multiple personality scenes in 2nd half was awesome . That's it about this Ajay Gnanamuthu movie .

കോബ്ര , ചില ക്ലാസിക് അഭിനയങ്ങൾ കാണാം , പിന്നെ വിക്രം ⚡️. രണ്ടാം പകുതിയിലെ multiple personality രംഗങ്ങൾ ഗംഭീരമായിരുന്നു . അത് മാത്രമാണ് ഈ അജയ് ജ്ഞാനമുത്തു സിനിമ . ഗണിത ശാസ്ത്രത്തിൽ അഗ്രകണ്യനായ ഒരു കൊലപാതകിയും , അയാളെ തേടിവരുന്ന ഇന്റെർപോൾ ഉദ്യാഗസ്ഥനും , അവരുടെ ഇടയിലേയ്ക്ക് ഒരു ഹാക്കറും വരുന്നതോടെ " കോബ്ര " യുടെ കഥ വികസിക്കുന്നു .

വിക്രമിൻ്റെ 👌 വിവിധ ഗെറ്റപ്പുകളും , ആവറേജ് തിരക്കഥയിലെ മികച്ച പ്രകടനവും , എആർ റഹ്മാൻ്റെ സംഗീതവുമാണ് ആക്ഷൻ , ത്രില്ലർ , റൊമാൻസ് , സൈക്കോളജിക്കൽ എന്നി ജോണറുകൾ ഇടകലരുന്ന കഥയിലെ ഒറ്റ നോട്ടത്തിലെ പ്രധാന പോസിറ്റിവുകൾ 👏

എന്നാൽ തിരക്കഥയിലെ അനാവശ്യമായ വലിച്ചു നീട്ടലുകൾ , റൊമാൻസ് , ഫ്ലാഷ് ബാക്ക് സീനുകൾ പിന്നെ ഇടവേളയിലെ പ്രധാന ട്വിസ്റ്റ് എല്ലാവരിലും വലിയ ഇംപാക്ടൊന്നും സൃഷ്ടിക്കാത്തതും , ചിത്രത്തിന്റെ ദൈർഘ്യം കൂടിയതും മറ്റു കഥാപാത്രങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം നൽകാത്തതും , കഥാപശ്ചാത്തലത്തിൽ ഉണ്ടാക്കുന്ന കൺഫ്യുഷനും പ്രേക്ഷകർക്ക് തൃപ്തിയേകുന്ന തരത്തിലേക്ക് ക്ലൈമാക്സ് ഉയരാത്തതും കാരണം പതിവ് കാഴ്ചകളിലേക്ക് മാത്രമായി ഒതുങ്ങുന്നു ഈ കോബ്ര 👎🙆

മൊത്തത്തിൽ ശരാശരി / താഴെ അനുഭവം സമ്മാനിച്ച അജയ് ജ്ഞാനമുത്തുവിന്റെ കോബ്ര ' വിക്രമിൻ്റെ തിരിച്ചുവരവ് അടയാളപ്പെടുത്തുന്നതിൽ പൂർണ്ണമായി വിജയിച്ചില്ല എന്ന് പറയണ്ടിവരും 👎 🙏

Address

Karimpil House
Vaikom
686606

Telephone

+919496636672

Website

Alerts

Be the first to know and let us send you an email when OTT Cinema Release Review posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category