ViBGYOR Film Collective

ViBGYOR Film Collective Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ViBGYOR Film Collective, 4 th Floor, Kalliath Sq, Palace Road, Thrissur.

ViBGYOR International Film Festival and its associated activities launched in 2006 in Thrissur, Kerala, have become a significant alternative space for issue based non-feature films and a meeting place for filmmakers, social movements,activists,students

സി. ശരത്ചന്ദ്രൻ - ചരമദിനം (01.04.2010)കേരളത്തിലെ പ്രമുഖ ഡോക്യുമെന്ററി സംവിധായകനും പരിസ്ഥിതി പ്രവർത്തകനും സിനിമ-ആക്ടിവിസ്...
01/04/2026

സി. ശരത്ചന്ദ്രൻ - ചരമദിനം (01.04.2010)

കേരളത്തിലെ പ്രമുഖ ഡോക്യുമെന്ററി സംവിധായകനും പരിസ്ഥിതി പ്രവർത്തകനും സിനിമ-ആക്ടിവിസ്റ്റുമായിരുന്നു സി. ശരത്ചന്ദ്രൻ (ഫെബ്രുവരി 16 1958 - ഏപ്രിൽ 1 2010).

ജീവിതരേഖ

1958 ഫെബ്രുവരി 16-നു് ജനിച്ചു. തിരുവനന്തപുരത്തെ എം.ജി കോളേജിലും ധർമ്മടത്തുമായിരുന്നു വിദ്യാഭ്യാസം. വിദ്യാർത്ഥിജീവിതകാലത്ത് അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള സമരങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. കൊച്ചിയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘സംക്രമണം’ മാസികയുമായി ബന്ധപ്പെട്ടും പ്രവർത്തിച്ചിരുന്നു. VIBGYOR ചലച്ചിത്രമേളയുടെ പ്രാരംഭ പ്രവർത്തകരിലൊരാളും സംഘാടകനുമാണിദ്ദേഹം. പ്ലാച്ചിമടയെക്കുറിച്ച് ആയിരം ദിനങ്ങളും ഒരു സ്വപ്നവും (1000 days and a Dream) എന്ന പേരിൽ പി ബാബുരാജിനോടൊപ്പം ശരത്ചന്ദ്രൻ സംവിധാനം ചെയ്ത ഡോക്യുമെന്ററി ദേശീയ പുരസ്‌കാരത്തിന് പരിഗണിച്ചിരുന്നു. 2010 ഏപ്രിൽ 1-ന് തീവണ്ടിയിൽ നിന്ന് വീണു മരിച്ചു.

പ്രധാനപ്പെട്ട ഡോക്യുമെന്ററികൾ

*1* 1000 ദിനങ്ങളും ഒരു സ്വപ്നവും(1000 days and a dream) 2006 60 മിനുട്ടുകൾ തേർഡ് ഐ ഫിലിംസ് സി ശരത്ചന്ദ്രൻ , പി ബാബുരാജ് പ്ലാച്ചിമട സമരപ്രവർത്തകരുടെ ഊർജ്ജവും സ്വപ്നങ്ങളും നാലര വർഷത്തെ സമര ചരിത്രവും പ്രധാന പ്രശ്നങ്ങളും പ്രമേയമാക്കിയ ചിത്രം

*2* ഒരു മഴുവിന്റെ ദൂരം മാത്രം (Only an axe away) 2004 40 മിനിറ്റ് തേർഡ് ഐ ഫിലിംസ് സി.ശരത്ചന്ദ്രൻ, പി.ബാബുരാജ് സൈലന്റ് വാലി സമരത്തിന്റെ ചരിത്രവും പാത്രക്കടവ് ജലവൈദ്യുതപദ്ധതി തുടങ്ങാനുള്ള ശ്രങ്ങൾക്കെതിരെയുള്ള ജനകീയ സമരവുമാണ് ഈ ഡോക്യുമെന്ററിയുടെ പ്രമേയം . മികച്ച ഡോക്യുമെന്ററി സിനിമയ്ക്കുള്ള 2005 ലെ ജീവൻ ടിവി അവാർഡ് ലഭിച്ചു . 2004 ലെ മികച്ച വിദ്യാഭ്യാസ , പ്രചോദന ചിത്രത്തിനുള്ള ദേശീയ ഫിലിം അവാർഡ് ഈ സിനിമയ്ക്ക് പ്രഖ്യാപിച്ചെങ്കിലും , അത് ഗുമസ്തപിശകാണെന്നു പറഞ്ഞ് പിന്നീട് തിരുത്തി

*3* ഭൂമിക്കുവേണ്ടി അവസാനത്തെ ബലി (To die for land – the ultimate sacrifice) 2009 30 മിനുട്ടുകൾ തേർഡ് ഐ ഫിലിംസ് , പെഡസ്ട്രിയൻ പിക്ചേഴ്സ് സി ശരത്ചന്ദ്രൻ ചെങ്ങറയിലെ ദളിത് ഭൂസമരവും അതിന്റെ രാഷ്ട്രീയവും പ്രമേയമാകുന്നു.

*4* കയ്പ്പുനീർ ( The Bitter Drink) 2003 23 മിനുട്ടുകൾ തേർഡ് ഐ ഫിലിംസ് സി.ശരത്ചന്ദ്രൻ, പി. ബാബുരാജ് കൊക്കക്കോള കമ്പനിക്കെതിരെ 2002 തദ്ദേശീയരായ ആദിവാസികൾ തുടങ്ങിയ പ്ലാച്ചിമട സമരം ഉയർത്തുന്ന വിഷയങ്ങൾ പ്രമേയമാവുന്നു ,

*5* കനവ്(Dream) 2001 35 മിനുട്ടുകൾ സുധ ശരത്ചന്ദ്രൻ സി. ശരത്ചന്ദ്രൻ കേരളത്തിലെ ആദിവാസികളുടെ ജീവിതാവസ്ഥയുടെ പശ്ചാത്തലത്തിൽ വയനാട്ടിലെ കനവ് സ്കൂളിനെക്കുറിച്ചുള്ള ഡോക്യുമെന്ററി

*6* ബാക്കിപത്രം (Chaliyar - മലിനമാക്കിക്കൊണ്ടിരുന്ന ഗ്രാസിം ഫാക്ടറിക്കെതിരായ ജനകീയ സമരവും വികസനകാഴ്ചപ്പാടും ആണ് ഈ ചിത്രത്തിന്റെ പ്രമേയം . 2000 ലെ മുംബൈ അന്തർദേശിയ ചലചിത്രമേളയിൽ പ്രത്യേക പരാമർശവും 2002 ലെ വാതാവരൺ ചലചിത്രമേളയിൽ ബ്രോൺസ് ട്രീ അവാർഡും നേടിയ ചിത്രം

*7* നിങ്ങളുടെ സ്വന്തം ജോൺ(Yours truly John) 2008 100 മിനുട്ടുകൾ സി.ശരത്ചന്ദ്രൻ സി. ശരത്ചന്ദ്രൻ അന്തരിച്ച പ്രമുഖ സംവിധായകൻ ജോൺ എബ്രഹാമിനെക്കുറിച്ചുള്ള അനുസ്മരണ ചിത്രം

*8* Save the Western Ghats March: The Kerala Experience' 1987 സി .ശരത്ചന്ദ്രൻ

*9* ‘No to Dams A Pooyamkutty Tale' 1988 സി. ശരത്ചന്ദ്രൻ

*10* എല്ലാം അസ്തമിക്കും മുമ്പേ 1989 സി. ശരത്ചന്ദ്രൻ

*11* വരാനിരിക്കുന്ന വസന്തം 2010 35 മിനിട്ടുകൾ തേർഡ് ഐ ഫിലിംസ് സി.ശരത്ചന്ദ്രൻ , പി. ബാബുരാജ് കാതികുടത്തെ നീറ്റാ ജലാറ്റിൻ ഫാക്റ്ററിക്കെതിരെയുള്ള ജനകീയ സമരം പ്രമേയമാക്കിയ ഈ ഡോക്യുമെന്ററി ശരത്ചന്ദ്രനു പൂർത്തിയാക്കാനായില്ല. പി . ബാബുരാജാണ് അതു പൂർത്തിയാക്കിയതു് .

*12* നീതിയിൽ നിന്നു കുടിയൊഴിക്കപ്പെട്ടവർ ( Evicted from Justice: a video report on Muthanga massacre' ) 2003 23 മിനുട്ടുകൾ തേർഡ് ഐ ഫിലിംസ് സി ശരത്ചന്ദ്രൻ മുത്തങ്ങ സമരത്തിന്റെ രാഷ്ട്രീയവും അതിനെതിരായ പോലീസ് നടപടിയും വെടിവെപ്പും പ്രമേയമാകുന്ന വീഡിയോ റിപ്പോർട്ട്.

https://www.facebook.com/share/1L6B9JD1u4/

സി ശരത്ചന്ദ്രൻ അനുസ്മരണം- ചലച്ചിത്ര സായാഹ്നം | 01 ഏപ്രിൽ 2026, 05PM-.07.30PM | @ കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾപ...
27/03/2026

സി ശരത്ചന്ദ്രൻ അനുസ്മരണം- ചലച്ചിത്ര സായാഹ്നം | 01 ഏപ്രിൽ 2026, 05PM-.07.30PM | @ കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾ

പ്രിയരേ,
പ്രശസ്ത ഡോക്യുമെൻ്ററി സംവിധായകനും ജനകീയ ചലച്ചിത്ര പ്രവർത്തകനും വിബ്ജിയോർ ചലച്ചിത്ര കൂട്ടായ്മയുടെ സന്തതസഹചാരിയുമായ സി. ശരത്ചന്ദ്രൻ്റെ പതിനാറാമത് ചരമവാർഷികദിനമായ 2026 ഏപ്രിൽ 1 ന് വിബ്ജിയോർ ചലച്ചിത്ര കൂട്ടായ്മയുടെ മുൻകൈയ്യിൽ ശരത് അനുസ്മരണ ചലച്ചിത്ര സായാഹ്നം സംഘടിപ്പിക്കുന്നു. ഏപ്രിൽ 1 ബുധനാഴ്ച വൈകിട്ട് 5 മണി മുതൽ 7 മണിവരെ കേരള സാഹിത്യ അക്കാദമി വൈലോപ്പിളളി ഹാളിലാണ് ചലച്ചിത്ര പ്രദർശനവും അനുസ്മരണ പ്രഭാഷണവുമടങ്ങുന്ന പരിപാടി നടത്തപ്പെടുക.

പ്രശസ്ത ഡോക്യുമെൻ്ററി സംവിധായകനും വിബ്ജിയോർ സുഹൃദ് സംഘത്തിലെ സജീവാംഗവുമായ ആർ പി അമുദൻ ക്യൂറേറ്റ് ചെയ്യുന്ന ഇക്കോളജിക്കൽ ഫിലിം പാക്കേജിൽ നിന്നും തെരഞ്ഞെടുത്ത മൂന്ന് ഹ്രസ്വ ഡോക്യുമെൻ്ററികളാണ് പരിപാടിയുടെ ഭാഗമായി പ്രദർശിപ്പിക്കുന്നത്. ഈ വർഷത്തെ വിബ്ജിയോർ മേളയുടെ ഫോക്കസ് തീമിനെ മുൻനിർത്തിയും ശരത്ചന്ദ്രൻ്റെ പ്രഥമ രാഷ്ട്രീയ പരിഗണനയിൽപ്പെട്ട വിഷയങ്ങളിലൊന്ന് എന്ന നിലയ്ക്കുമാണ് ഈ പാക്കേജ് നിങ്ങളുടെ മുന്നിലെത്തുന്നത്.

പ്രദർശിപ്പിക്കുന്ന സിനിമകൾ

ഡ്രീം റ്റു ക്യുവർ വാട്ടർ
(22 മിനിറ്റ്), സിറിൽ ജാസ്ബെക്,
സ്ലൊവേനിയ, 2023

ദി ലെപാർഡ്സ് ട്രൈബ്
(38 മിനിറ്റ്), മിറിയം ചാണ്ടി മെനാച്ചേരി, 2022, ഇന്ത്യ

ദി ടേസ്റ്റ് ഓഫ് ഹണി
(15 മിനിറ്റ്), 2024, മുഹമ്മദ് റഖിബുൾ ഹസൻ & ഫബേഹ മൊനിർ, ബംഗ്ലാദേശ്.

ജനാധിപത്യ നൈതികമൂല്യങ്ങൾ അനുദിനം അദൃശ്യമായിക്കൊണ്ടിരിക്കുന്ന സാമൂഹിക സംവാദ ഇടങ്ങൾ ശോഷിച്ചു കൊണ്ടേയിരിക്കുന്ന സവിശേഷ ആഗോള രാഷ്ട്രീയസാഹചര്യത്തിൽ നമ്മുടെ പ്രിയ സുഹൃത്തിൻ്റെ ഓർമ്മയിൽ അല്പനേരം കൂടിയിരിക്കാൻ നിങ്ങളേവരേയും ക്ഷണിക്കുന്നു.

സ്നേഹപൂർവ്വം,

ഡോ.സീന പനോളി
പ്രസിഡണ്ട്‌, വിബ്ജിയോർ

ശരത് ചേലൂർ
സെക്രട്ടറി, വിബ്ജിയോർ

സുഹൃത്തുക്കളെവിബ്ജിയോർ ചലച്ചിത്ര കൂട്ടായ്മയുടെ പ്രധാനപ്പെട്ട പരിപാടികളിൽ ഒന്നായ ക്യാമ്പസ് വിബ്ജിയോർ ചലച്ചിത്ര പ്രദർശനങ്ങ...
17/02/2026

സുഹൃത്തുക്കളെ
വിബ്ജിയോർ ചലച്ചിത്ര കൂട്ടായ്മയുടെ പ്രധാനപ്പെട്ട പരിപാടികളിൽ ഒന്നായ ക്യാമ്പസ് വിബ്ജിയോർ ചലച്ചിത്ര പ്രദർശനങ്ങൾ ക്യാമ്പസുകളിലും യുവജന കൂട്ടായ്മകളിലും സജീവമാവുകയാണ്.

നാളെ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റിയിൽ ക്യാമ്പസ് വിബ്ജിയോറിന്റെ ഭാഗമായി ഡോക്യുമെന്ററി പ്രദർശനവും ചർച്ചയും സംഘടിപ്പിക്കുകയാണ്. സാമൂഹ്യ പ്രവർത്തകനും ചലച്ചിത്ര സംവിധായകനുമായ ജോ അത്യാലി സംവിധാനം ചെയ്ത "ദ ബാലൻസ് ഷീറ്റ്" എന്ന ഡോക്യുമെന്ററി ചലച്ചിത്രമാണ് പ്രദർശിപ്പിക്കുന്നത്.

"ഫിനാൻഷ്യൽ അക്കൗണ്ടബിലിറ്റി & സോഷ്യൽ വർക്ക് പ്രാക്ടീസ്" എന്ന വിഷയത്തിൽ ഒരു പ്രഭാഷണവും ഇതിനോടൊപ്പം നടക്കുന്നുണ്ട്. സാമൂഹ്യ പ്രവർത്തകനും ജനകീയ സമര മുന്നേറ്റങ്ങളിലെ സജീവ പ്രവർത്തകനുമായ മജു വർഗ്ഗീസ് (കോ- ഓർഡിനേറ്റർ, പാർട്ണഴ്സ് ഇൻ ജസ്റ്റിസ്‌ കൺസേൺസ്) ആണ് പ്രഭാഷണം നടത്തുന്നത്. വിബ്ജിയോർ പ്രവർത്തകർ പരിപാടി ഏകോപിപ്പിക്കും.

ഡോക്യുമെന്ററി പ്രദർശനത്തിലേക്കും തുടർന്നുള്ള ചർച്ചയിലേക്കും നിങ്ങളെ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

വിബ്ജിയോറിനു വേണ്ടി...

ജിജിൻ പ്രകാശ്
വിബ്ജിയോർ ചലച്ചിത്ര കൂട്ടായ്മ

ക്യാമ്പസ് വിബ്ജിയോർ@എസ് എൻ കോളേജ് ആലത്തൂർഇന്നലെ രാവിലെ 8.30 മണിക്ക് സാഹിത്യ അക്കാദമിയിൽ നിന്ന് രമ്യയും ഹാഫിസ്ക്കയും ഞാനു...
31/01/2026

ക്യാമ്പസ് വിബ്ജിയോർ
@എസ് എൻ കോളേജ് ആലത്തൂർ

ഇന്നലെ രാവിലെ 8.30 മണിക്ക് സാഹിത്യ അക്കാദമിയിൽ നിന്ന് രമ്യയും ഹാഫിസ്ക്കയും ഞാനും ആലത്തൂർ SN കോളജിലേക്ക് പുറപ്പെട്ടു. കോളജിൽ എത്തി ചേർന്നതിനുശേഷം ചലചിത്ര പ്രദർശനത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ക്യാംപസ് വിബ്ജിയോർ കൺവീനർ ജിജിൻ കൂട്ടത്തിൽ ചേർന്നു.

ഉദ്ഘാടന സമ്മേളനത്തിനുശേഷം പ്രദർശനം നടന്നു. സാങ്കേതികമായി ഒരൽപ്പം ബുദ്ധിമുട്ട് സംഘാടകർ നേരിട്ടെങ്കിലും ഒരു ഹൃസ്വചിത്രവും കളേഴ്സ് ഓഫ് കോളിവുഡ് എന്ന ഡോക്യുമെൻ്ററിയും പ്രദർശിപ്പിക്കാൻ സാധിച്ചു. പ്രദർശനനാന്തരം പതിവു പോലെ ചർച്ചകൾ നടന്നു. കുട്ടികൾ ആത്മാർത്ഥമായി ഇടപ്പെട്ടു സംസാരിച്ചു. ജിജിൻ ഇതേ കോളജിലെ പൂർവ്വവിദ്യാർത്ഥി ആയതിനാൽ കുട്ടികളുമായി എളുപ്പത്തിൽ ഇണങ്ങാനും സംവദിക്കാനുമായി .

ഈ പരിപാടിയുടെ സംഘാടനത്തിൽ മുഖ്യമായും പങ്കു വഹിച്ചത് രമ്യ മിസ്സായിരുന്നു. വളണ്ടിയേഴ്സായും കാണികളായും വിദ്യാർത്ഥികളെ മഴവിൽ മേളയിലേയ്ക്ക് അയക്കാൻ തയ്യാറാണെന്ന് കോളേജ് അധികൃതർ അറിയിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെ വിബ്ജിയോർ സംഘം തൃശ്ശൂരിലേക്ക് യാത്ര തിരിച്ചു.

പോളച്ചൻ
ജിജിൻ ഗുൽമോഹർ

The screening schedule for the 16th Panchajanyam International Film Festival is here.Seven days. Multiple genres. Divers...
21/01/2026

The screening schedule for the 16th Panchajanyam International Film Festival is here.
Seven days. Multiple genres. Diverse cinematic voices. Explore the films and their timings.
It’s time to plan your festival days!

30/12/2025

വിബ്ജിയോർ അന്തർദ്ദേശീയ ഹ്രസ്വചിത്ര - ഡോക്യുമെന്ററി ചലച്ചിത്രമേള 2026 - കർട്ടൻ റെയ്സർ - ചലച്ചിത്ര പ്രദർശനം

"ഇടി മുഴങ്ങിയത് ആർക്കുവേണ്ടി?"
(ഡോക്യുമെന്ററി / 85 മിനിറ്റ് / മലയാളം)
സംവിധാനം: എം. ജി. ശശി

11 ജനുവരി 2026, 8:45 AM - 11 AM
കൈരളി തിയ്യേറ്റർ, തൃശൂർ

സംഘാടനം
അച്ചു ടാക്കീസ്, വിബ്ജിയോർ ചലച്ചിത്ര കൂട്ടായ്മ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്

സുഹൃത്തെ,

വിബ്ജിയോര്‍ ചലച്ചിത്ര കൂട്ടായ്മയുടെ ആശംസകൾ!!!

കഴിഞ്ഞ 13 വര്‍ഷമായി ഇന്ത്യയിലെയും മറ്റ് വിദേശ രാജ്യങ്ങളിലെയും സാമൂഹ്യ പ്രസക്തിയുള്ള ചെറുചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും മറ്റ് ബദല്‍ പരീക്ഷണ സിനിമകളും ഉള്‍പ്പെടുത്തിക്കൊണ്ട് വിബ്ജിയോര്‍ ചലച്ചിത്ര കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മേളയാണ് വിബ്ജിയോര്‍ അന്തര്‍ദ്ദേശീയ ചലച്ചിത്രമേള. ചലച്ചിത്രമേളയുടെ പതിനാലാമത് എഡിഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ. *ഈ മഴവിൽമേളയുടെ മുഖ്യ പ്രമേയം കാലാവസ്ഥ, ദുരന്തങ്ങൾ, പൊതുസമൂഹം* എന്നതാണ്.

തീവ്ര വിപ്ലവപ്രസ്ഥാനത്തിന്റെ മുൻനിരക്കാരനായിരുന്ന, എന്നാൽ, പിൽക്കാലത്ത് ജനാധിപത്യ അന്വേഷകനായി മാറിയ കെ. വേണുവിനെക്കുറിച്ചുള്ള ചലച്ചിത്രമാണ് കർട്ടൻ റൈസറായി പ്രദർശിപ്പിക്കുന്നത്. *പ്രശസ്ത ചലച്ചിത്ര സംവിധായകനും സംസ്ഥാന-ദേശീയ പുരസ്കാര ജേതാവുമായ എം. ജി. ശശിയാണ് ഡോക്യുമെന്ററി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.* ഈ സിനിമയുടെ ആദ്യപ്രദർശനം കൂടിയാണിത്. മലയാളത്തിന്റെ പ്രിയ സാഹിത്യകാരി സാറാ ജോസഫ് ആദ്യപ്രദർശനം ഉദ്ഘാടനം ചെയ്യും.

വിബ്ജിയോർ ചലച്ചിത്രമേളയുടെ ഈ വർഷത്തെ കർട്ടൻ റൈസറായി ഒരുക്കുന്ന ഈ പ്രദർശനത്തിലേക്കും തുടർന്ന് കൈരളി തിയ്യേറ്ററിലെ പാർക്കിംഗ് സ്പെയ്സിൽ സംഘടിപ്പിക്കുന്ന ഓപ്പൺ ഫോറത്തിലേക്കും താങ്കളെയും സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

സംഘാടക സമിതിക്ക് വേണ്ടി...
സ്നേഹപൂർവ്വം,

എം. ജി. ശശി
(സംവിധായകൻ)

ഉള്ളാട്ടിൽ അച്ചു
(നിർമാതാവ്)

ഫാ. ബെന്നി ബെനഡിക്റ്റ്
(ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്)

ശരത് ചേലൂർ
(വിബ്ജിയോർ ചലച്ചിത്ര കൂട്ടായ്മ)

കൂടുതൽ വിവരങ്ങൾക്ക്
9809477058 I 9447000830

Tapan K BoseBorn: 08.06.1946Died: 30.01.2025Tapan Kumar Bose, renowned documentary film-maker, human rights and peace ac...
30/01/2025

Tapan K Bose

Born: 08.06.1946
Died: 30.01.2025

Tapan Kumar Bose, renowned documentary film-maker, human rights and peace activist known across South Asia, is no more. Tapan breathed his last at his home in New Delhi in the morning of Martyr’s Day (Shahadat Diwas), 30th January 2025.

For most of his life, Tapan was well known for his courageous stand against injustice, violence and inequality. Having started his activism during the political Emergency period in late 1970s, and later filming the victims of Bhagalpur blindings, fighting the human rights violations in Punjab, and Jammu & Kashmir, Tapan was also well known for his films and activism around the Bhopal disaster and the advocacy for the victims. Tapan became an important member of the people’s groups that tried to stop the 1984 riots in Delhi and was part of the support group for the Sikh community in the city and in Punjab.

Tapan was part of a collective of activists, scientists, journalists and artists, who tried to strengthen the rationalist spirit of the Indian constitution and fight oppression - historic and contemporary. He was instrumental in the formation of many institutions across the South Asian region and the world - institutions that have become significant contributors to people’s struggles and resistance voices. South Asia Forum for Human Rights, The Other Media, CINEMART, Pakistan India Peoples’ Forum for Peace and Democracy, Sanchal Foundation, Kashmir Initiative, North East Peoples’ Initiative, Rohingya Human Rights Initiative (ROHRIngya), Bhopal Group for Information & Action, South Asia Human Rights Documentation Centre, the number of formal and informal collectives initiated and mentored by Tapan are many. Tapan based himself from Kathmandu at a time when the region was gripped with one its worst political crises, and brought together impacted communities from across India, Pakistan, Bangladesh, Nepal, Sri Lanka, Burma, Afghanistan, etc.

In the wake of the Babri demolition and the anti-Muslim violence across the country, Tapan along with friends instituted the People’s Tribunal on Ayodhya and led an entire tribunal process that led to one of the most formidable reports on the issue, exposing the lies spread by the Hindutva machinery regarding history and the development of events around Babri demolition. Similarly, after the Godhra carnage and vicious anti-Muslim pogrom that was initiated in Gujarat in 2002, Tapan was in the ground, with the communities fighting for survival, dignity, human rights and peace.

Tapan Bose was a very dear friend of communities who were oppressed by jingoistic nationalism and militarisation. His friendships across Balochistan, Burma, Kashmir, Naga areas and Tamil movement in Sri Lanka are well known. From the earlier part of his life when he made documentary films as a medium to counter undemocratic forces, he shifted to being an activist and a mentor to younger generations in resistance. His knowledge of South Asia made him a recognised author with many academic publishers across the world and many younger film-makers. He committed himself to being available for communities and people who opposed the capitalist plunder of the earth and colonisation of resources and people. He extended his support to the trade union movement and was a close advisor to the fisheries peoples, forest workers movements.

Tapan guided and mentored the human rights research on Punjab disappearances, the Indo-Naga peace process and the Kashmir peace initiatives. At one point, the All Party Hurriyat Conference, in recognition of his stands, made him the Chief Election Commissioner for the independent Kashmir Referendum and Elections. A firm believer and advocate for the rights of refugees, Tapan tried to protect and support the Rohingya refugees in India till his last breath.

Tapan was an ardent follower of cultural resistance and believed in the counter cultures of communities against the hegemonic capitalist world order. Among his last wishes was a larger programme that brought together the writings and poetry of Rabindranath Tagore and Faiz Ahmed Faiz, the two South Asian cultural legends who went beyond nationalism and parochialism. �
Tapan firmly believed in the idea of India, but he also strongly believed that his motherland could not occupy and militarily oppress other communities. Tapan quoted Gandhi and advocated for the self determination rights of the people of Naga areas and Kashmir and never hesitated to openly challenge jingoism of the Hindutva right wing.

Tapan’s important films include:

* Jharkhand (1993)
* From Behind the Barricade (Punjab) (1993)
* The Vulnerable Road User (1991)
* Bhopal: Beyond Genocide (1986)
* An Indian Story on Bhagalpur bindings(1981)
* The Expendable People (Chhattisgarh) (2016)

Tapan Bose is no more. But his legacy as a film-maker, a peace architect and a valiant human rights defender is here to stay. A passionate cook and singer, his love of music and poetry is worth cherishing. As his family and friends across the world mourn his demise, we must remember to celebrate his beautiful life, as a person, a comrade, an ideologue and a very impactful activist!

Tapan is survived by his Wife: Rita Manchanda
Daughter: Devjani Saini
Grandchildren: Rudra Saini, Somansh Saini
Sisters: Gauri and Danu
and many many more friends and disciples across South Asia and the world…

Rest in peace and power Tapan Bose.

[Cremation will be held at Lodi Road Crematorium at 3.30 pm on Friday the 31st January 2025]

Issued by: Pakistan India Peoples’ Forum for Peace & Democracy
30th January 2025

19/12/2024
23/11/2024

[EN] Delegate registration for the 29th International Film Festival of Kerala opens on 25 November 2024 at 10:00 am. The delegate fee is ₹1,180 for general delegates and ₹590 for students, inclusive of GST.

[ML] കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 25 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. പൊതുവിഭാഗത്തിന് 1180 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 590 രൂപയുമാണ് ജി.എസ്.ടി ഉള്‍പ്പെടെ ഡെലിഗേറ്റ് ഫീസ്.

I THINK, THEREFORE I AM CONFUSEDa Razi Muhammed showcurated by Shihab17th August 2024 | Saturday | at 4.30 pmChola Art G...
16/08/2024

I THINK, THEREFORE I AM CONFUSED
a Razi Muhammed show
curated by Shihab

17th August 2024 | Saturday | at 4.30 pm
Chola Art Gallery, Club 56, Palace Road, Chalakudy, Kerala

Welcome speech : Jomon, Chola Art Gallery

Inauguration : Sanishkumar Joseph M L A Chalakudy

Presidential address : V J Joji, Counciler, Chalakudy
Chief Guest : Mallika krishnakumar, President, Ladies Club, Chalakudy
Guests : Usha Juliyas (Secretary, Ladies Club, Chalakudy)
Dr. RLV Ramakrishnanan, Rajan V K (Artist),
Wilson Kallen (President, Palace Residence Association)

In the presence of friends, artists and art lovers of Kerala.

Address

4 Th Floor, Kalliath Sq, Palace Road
Thrissur
680020

Opening Hours

Monday 9am - 5pm
6pm - 7pm
Tuesday 9am - 5pm
6pm - 7pm
Wednesday 9am - 5pm
6pm - 7pm

Telephone

+919567839494

Website

Alerts

Be the first to know and let us send you an email when ViBGYOR Film Collective posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ViBGYOR Film Collective:

Share