14/07/2026
"ഒരിക്കൽ കൂടി ശ്രമിക്കൂ!" 🥺❤️
AI ഉപയോഗിച്ച് nerdsoulai തയ്യാറാക്കിയ ഒരു ഹൃദയസ്പർശിയായ ആനിമേഷൻ ബ്രസീലിന്റെ ലോകകപ്പ് പുറത്താകലിന് പിന്നാലെ ആരാധകരെയും, നെയ്മറിനെയും ഒരുപോലെ വികാരഭരിതനാക്കി.
ആ വീഡിയോയിൽ, ഫുട്ബോൾ താരമാകാൻ സ്വപ്നം കണ്ടിരുന്ന കുഞ്ഞൻ നെയ്മറും ഇന്നത്തെ നെയ്മറും തമ്മിലുള്ള ഒരു മനോഹരമായ സംഭാഷണമാണ് കാണിക്കുന്നത്.
👦 "നമ്മുടെ സ്വപ്നം നമുക്ക് സാക്ഷാത്കരിക്കാനായോ?"
👨 "അതെ. അത്ഭുതകരമായ ഒരുപാട് നിമിഷങ്ങൾ നാം ജീവിച്ചു."
പക്ഷേ പിന്നീട് കുഞ്ഞൻ നേയ്മർ ചോദിച്ച ഒരു ചോദ്യം എല്ലാം മാറ്റിമറിക്കുന്നു:
👦 "അപ്പോൾ... നമ്മുടെ ആദ്യ ലോകകപ്പ് എപ്പോഴാണ് ജയിച്ചത്?"
നേയ്മർ തലകുനിച്ച് മറുപടി പറയുന്നു:
💔 "അത് നമുക്ക് നേടാനായില്ല. എന്റെ കൈവശമുള്ളതെല്ലാം ഞാൻ നൽകി, എന്റെ അവസാന ശക്തിവരെയും പോരാടി... പക്ഷേ അത് മതിയായില്ല. എനിക്ക് അത് ഒറ്റയ്ക്ക് ചെയ്യാനാകുമായിരുന്നില്ല. അതുകൊണ്ടാണ് ഞാൻ ഇവിടെ വന്നത്."
അവസാനം, തന്റെ കുഞ്ഞൻ പതിപ്പിനോട് അദ്ദേഹം ഒരു ചോദ്യം ചോദിക്കുന്നു:
🥹 "ഞാൻ ഒരിക്കൽ കൂടി ശ്രമിക്കട്ടേ?"
ഒരു നിമിഷം പോലും മടിക്കാതെ കുഞ്ഞൻ നേയ്മർ മറുപടി പറയുന്നു:
❤️ "അതെ... ഒരിക്കൽ കൂടി."