Binocular Movie Analysis

Binocular Movie Analysis This page is all about movies. We will share contents regarding movie analysis, dubbing, songs, actors, comedy scenes etc. Please watch and Enjoy .

Kindly follow our page for that.

ഈ സിനിമയ്ക്ക് സൂപ്പർ ശരണ്യ എന്ന പേര് വരാനുള്ള കാരണമെന്താണ് ? ഇതിൽ അനശ്വര രാജന്റെ കഥാപാത്രം നാട്ടിൽ ഉള്ളപ്പോൾ അവിടുള്ള പി...
25/08/2026

ഈ സിനിമയ്ക്ക് സൂപ്പർ ശരണ്യ എന്ന പേര് വരാനുള്ള കാരണമെന്താണ് ? ഇതിൽ അനശ്വര രാജന്റെ കഥാപാത്രം നാട്ടിൽ ഉള്ളപ്പോൾ അവിടുള്ള പിള്ളേർ സൂപ്പർ ശരണ്യ എന്ന് വിളിക്കുന്നതായി കാണിക്കുന്നുണ്ട്. അതെന്തിനാണെന്ന് പടത്തിൽ പറയുന്നില്ല. അങ്ങനെ വിളിക്കാൻ മാത്രം ഈ നായികയ്ക്ക് എന്തേലും പ്രത്യേക കഴിവോ സൗന്ദര്യമോ ഉള്ളതായും കാണിക്കുന്നില്ല. തന്നെ ശല്യം ചെയ്യുന്ന സീനിയറിനെ എതിർക്കാൻ ധൈര്യമില്ലാത്ത, അതിരു വിടുന്ന അധ്യാപകനെ നിലയ്ക്ക് നിർത്താൻ കഴിവില്ലാത്ത, മുന്നും പിന്നും തിരിയാത്ത വഴിയേ പോയ ഏതോ ഒരുത്തനെ പ്രേമിക്കുന്ന ഒരു നായികയാണ് ഇതിലെ അനശ്വര രാജന്റേത്. അതേ സമയം ഇതിലെ മമിത ബൈജുവിന്റെ കഥാപാത്രത്തെ ശരണ്യ എന്ന പേരും കൊടുത്ത്, അവരെ ചുറ്റിപ്പറ്റിയായിരുന്നു ഈ സിനിമയെങ്കിൽ അതിന് സൂപ്പർ ശരണ്യ എന്ന പേര് എന്ത് കൊണ്ട് വന്നെന്ന് ചിന്തിക്കേണ്ടി വരില്ലായിരുന്നു.

ബത്‌ലഹേം കുടുംബ യൂണിറ്റ് സൂപ്പർ ഹിറ്റിലേക്ക് കുതിക്കുന്നതിനോടൊപ്പം ഹിറ്റിലേക്ക് കുതിക്കുന്ന മറ്റൊന്നാണ് ഇത് വരെ റിലീസ് ആ...
25/08/2026

ബത്‌ലഹേം കുടുംബ യൂണിറ്റ് സൂപ്പർ ഹിറ്റിലേക്ക് കുതിക്കുന്നതിനോടൊപ്പം ഹിറ്റിലേക്ക് കുതിക്കുന്ന മറ്റൊന്നാണ് ഇത് വരെ റിലീസ് ആകാത്ത "അന്ന" എന്ന മലയാളം സിനിമയ്ക്ക് വേണ്ടി ഔസേപ്പച്ചൻ സംഗീതം നൽകിയ "യവന കഥയിൽ നിന്ന് വന്ന ഇടയകന്യകേ" എന്ന് തുടങ്ങുന്ന ഗാനം.
1995-ൽ നിർമ്മാണം ആരംഭിച്ച 'അന്ന' എന്ന മലയാള ചലച്ചിത്രം, സാമ്പത്തിക പ്രതിസന്ധികളും അണിയറപ്രവർത്തകർ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും മൂലം പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുകയായിരുന്നു. സിനിമ തിയേറ്ററുകളിൽ എത്തിയില്ലെങ്കിലും, ഔസേപ്പച്ചൻ സംഗീതസംവിധാനവും ഷിബു ചക്രവർത്തി വരികളുമെഴുതിയ ചിത്രത്തിലെ ഗാനങ്ങൾ വൻ വിജയമായി മാറി. പ്രത്യേകിച്ച്, കെ.ജെ. യേശുദാസും കെ.എസ്. ചിത്രയും ആലപിച്ച "യവനകഥയിൽ" എന്ന ഗാനം തരംഗമാവുകയും ചിത്രത്തിന്റെ അരលക്ഷത്തിലധികം ഓഡിയോ കാസറ്റുകൾ വിറ്റഴിയുകയും ചെയ്തു. പിന്നീട് 2026 ആഗസ്റ്റിൽ, 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' എന്ന പ്രോജക്റ്റിലൂടെ ഈ ഗാനം വീണ്ടും ജനശ്രദ്ധ നേടിയപ്പോഴാണ് റിലീസ് ചെയ്യാത്ത ഈ ചിത്രത്തിന്റെ ഓർമ്മകൾ പ്രേക്ഷകർക്കിടയിൽ വീണ്ടും സജീവമായത്.

23/08/2026

Watch again 😂

സൂപ്പർ ശരണ്യ നല്ല സിനിമയാണ്.... അത്യാവശ്യം ഓടിയ പടവുമാണ്. പക്ഷെ അത് തണ്ണീർ മത്തൻ ദിനങ്ങൾ, പ്രേമലു, ഇപ്പോൾ സൂപ്പർ ഹിറ്റില...
23/08/2026

സൂപ്പർ ശരണ്യ നല്ല സിനിമയാണ്.... അത്യാവശ്യം ഓടിയ പടവുമാണ്. പക്ഷെ അത് തണ്ണീർ മത്തൻ ദിനങ്ങൾ, പ്രേമലു, ഇപ്പോൾ സൂപ്പർ ഹിറ്റിലേക്ക് കുതിക്കുന്ന ബത്‌ലഹേം കുടുംബ യൂണിറ്റ് എന്നിവ പോലെ വളരെ വലിയൊരു വിജയമാകാത്തതിന് കാരണം ഫോട്ടോയിൽ കാണുന്നവരുടെ ലൗ ട്രാക്ക് ആയിരുന്നു എന്നാണ് വ്യക്തിപരമായി എന്റെ അഭിപ്രായം. അർജുൻ അശോകന്റെ കഥാപാത്രത്തിന്റെ വരവോടെയാണ് നല്ല രീതിയിൽ പൊയ്ക്കൊണ്ടിരുന്ന സിനിമ ട്രാക്ക് മാറുന്നത്. ഇവർ ഒരുമിച്ചുള്ള സീനുകൾ നല്ല ക്രിഞ്ചായാണ് തോന്നാറുള്ളത്. ഗിരീഷ് എ ഡി സംവിധാനം ചെയ്ത മേൽപ്പറഞ്ഞ മറ്റൊരു പടത്തിലെയും ലവ് ട്രാക്ക് ഇത്തരത്തിൽ ഉള്ളവയല്ല. അതേ സമയം നസ്ലിൻ, മമിത എന്നിവർ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്‌തു. ചുരുക്കി പറഞ്ഞാൽ അർജുൻ അശോകനും അനശ്വര രാജനും ഒരുമിച്ച് വരുന്ന സീനുകളും അവരും ഫോൺ കാൾ സീനുകളും ഒഴിച്ച് നിർത്തിയാൽ "സൂപ്പർ ശരണ്യ" സൂപ്പർ തന്നെയാണ്.

23/08/2026

Prediction King 😂😂😂

സോഷ്യൽ മീഡിയയിലെ വലിയ രീതിയിലുള്ള ട്രോളുകൾ കണ്ടതിനു ശേഷമാണ് ഖലീഫ കണ്ടത്. വൈശാഖ് എന്ന സംവിധായകനിൽ നിന്ന് അയാളുടെ മുൻകാല ച...
21/08/2026

സോഷ്യൽ മീഡിയയിലെ വലിയ രീതിയിലുള്ള ട്രോളുകൾ കണ്ടതിനു ശേഷമാണ് ഖലീഫ കണ്ടത്. വൈശാഖ് എന്ന സംവിധായകനിൽ നിന്ന് അയാളുടെ മുൻകാല ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ എന്ത് പ്രതീക്ഷിക്കാമോ അത് ഒട്ടും കുറയാതെ തന്നെ തന്നു എന്നാണ് എനിക്ക് തോന്നിയത്. നല്ലൊരു ആക്ഷൻ പടം ....... ഒരു സീൻ പോലും ബോറടി തോന്നില്ല. ജേക്സ് ബിജോയ് മ്യൂസിക് നൽകിയ, ജോമോൻ ടി ജോൺ മികച്ച നിലവാരത്തിൽ കാമറ ചലിപ്പിച്ച, പൃഥ്വിരാജ് മികച്ച രീതിയിൽ പെർഫോം ചെയ്ത ആക്ഷൻ സീനുകൾ. കഥയ്ക്ക് പുതുമയോ ഒന്നും അവകാശപ്പെടാനില്ലെങ്കിലും വൈശാഖിന്റെ പോക്കിരിരാജ, മധുരരാജ പോലുള്ള സിനിമകളേക്കാൾ നിലവാരമുള്ള സിനിമയാണ് ഖലീഫ. മോഹൻലാലിന്റെ ഗെറ്റപ്പ് അത്ര നന്നായില്ല എങ്കിലും, ദിലീപിന്റെ ഭഭഭ എന്ന സിനിമയിലേത് പോലെ ചവർ റോളോ ഗെറ്റപ്പൊ ഒന്നുമല്ല ഖലീഫയിലേത്. ഈ സിനിമ കണ്ടത് കൊണ്ട് ആരുടേയും ക്യാഷ് പോകുമെന്ന് ഞാൻ കരുതുന്നില്ല. പ്രിത്വിരാജിനോട് എനിക്ക് ഇഷ്ടക്കൂടുതലോ കുറവോ ഇല്ല.... എങ്കിലും പറയുന്നു ഇത് ഒരു മോശം പടമല്ല. ഇതിനേക്കാൾ നിലവാരം കുറഞ്ഞ പടങ്ങൾ ഹിറ്റായി ഓടിയ നാടാണ് നമ്മുടേത് .

Prithviraj Sukumaran

ചീറ്റിങ്ങ് സ്റ്റാറിന് ആവേശം കുറച്ച് കൂടുതലാ... 😂
20/08/2026

ചീറ്റിങ്ങ് സ്റ്റാറിന് ആവേശം കുറച്ച് കൂടുതലാ... 😂

ഇമ്മാതിരി കൂട്ടുകാരുണ്ടെൽ അടി തിരക്കി എങ്ങും പോവണ്ട. സ്പോട്ടിൽ കിട്ടും അടി.
20/08/2026

ഇമ്മാതിരി കൂട്ടുകാരുണ്ടെൽ അടി തിരക്കി എങ്ങും പോവണ്ട. സ്പോട്ടിൽ കിട്ടും അടി.

സമ്മതിച്ചിരിക്കുന്നു.... താൻ ചുണയുള്ള തന്തയ്ക്ക് പിറന്നവൻ തന്ന.മ്മ്മ്....പൊക്കോ
20/08/2026

സമ്മതിച്ചിരിക്കുന്നു.... താൻ ചുണയുള്ള തന്തയ്ക്ക് പിറന്നവൻ തന്ന.
മ്മ്മ്....പൊക്കോ

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Binocular Movie Analysis posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category