29/09/2023
നല്ല സിനിമ. നല്ല പോസ്റ്റർ ഡിസൈൻ മികച്ച ഛായാഗ്രഹണം ഒതുക്കമുള്ള പ്രൊഡക്ഷൻ ഡിസൈനിംഗ് നല്ല എഡിറ്റിംഗ് നല്ല ഫൈറ്റ് കൊറിയോ മികച്ച പശ്ചാത്തല സംഗീതം. മാക്സിമം നന്നായി ചെയ്ത തിരക്കഥ മികച്ച ഡയലോഗ് . തിരക്കഥയെ വിട്ടുവീഴ്ച ഇല്ലാത്ത രീതിയിൽ എക്സിക്യൂഷൻ ചെയ്ത സംവിധായകൻ (ക്ലൈമാക്സ് ഫൈറ്റിലും വില്ലൻമാരിലും മാത്രം ചെറിയൊരു പൊരുത്തക്കേട് .)
ഇൻഡ്യയിലെ ഏറ്റവും മികച്ച പോലീസ് സംവിധാനം തന്നെയാണ് കേരളത്തിലേത് എന്ന യാഥാർത്ഥ്യം അടിവരയിടുന്ന സിനിമ . സ്വന്തം സ്റ്റേറ്റ് വിട്ട് കേസന്വേഷണത്തിന് പോകുന്ന കേരള പൊലീസ് അനുഭവിക്കുന്ന പരിമിതികൾ വളരെ രസകരമായ ഷോട്ടുകളിലൂടെ കാണിച്ചു തരുന്നു. 2nd day അന്വേഷണം തുടങ്ങും മുൻപ് എല്ലാവരും കുളിച്ചു റെഡിയാകുന്ന ഒരു സീക്വൻസ് ഉണ്ട് ഗംഭീര ഷോട്ട് ഒരു ഒറ്റവരി ട്രാക്ക് അതിഗംഭീരം. അതുപോലെ SUMO 💓💓💓. പെർഫോമൻസിൽ എല്ലാവരും ഒന്നിനൊന്ന് മികച്ചത്.
ഉത്തരേന്ത്യൻ ഗ്രാമത്തിൽ കയറി ക്രിമിനലിനെ തൂക്കുന്ന രംഗത്തിനും മമ്മൂട്ടിയുടെ ഫോറസ്റ്റിനകത്തുള്ള ചെയ്സിങ്ങിനും തിയേറ്റർ ഇളകി മറിയുക ആയിരുന്നു. അതിനെ വേറെ ലെവലിൽ എത്തിച്ച Sushin Shyam സ്കോർ. സൂപ്പർ . സിനിമയിൽ പറയുന്ന റിയൽ ഇൻസിഡന്റ് മുൻപ് കേട്ട് ത്രില്ല് അടിച്ചതാണ് സിനിമ ആയപ്പോൾ സംവിധായകൻ ഒരല്പം പോലും ഡീറ്റെയിൽ പോകാതെ ക്രൂവിനെ ഉപയോഗിച്ചു. അടിപൊളി Roby Raj Rony David Mammootty Mammootty Kampany
Aswani Suseelan