Cine Medea1

Cine Medea1 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Cine Medea1, Cinema, Ootty Road, Perintalmanna.

https://youtu.be/rdQKi4EXL4E പൊന്നാനിയിലെ റമസാൻ നോമ്പുകാലത്തെ കുറിച്ച് ഷൈൻ ടോം ചാക്കോ രസകരമായി പറയുന്നു; കൂടെ മമ്മൂട്ടിയ...
14/09/2023

https://youtu.be/rdQKi4EXL4E

പൊന്നാനിയിലെ റമസാൻ നോമ്പുകാലത്തെ കുറിച്ച് ഷൈൻ ടോം ചാക്കോ രസകരമായി പറയുന്നു; കൂടെ മമ്മൂട്ടിയുടെ നോമ്പിനെ കുറിച്ചും.

കാണാൻ ലിങ്കിൽ ക്ലിക്കൂ👇

https://youtu.be/rdQKi4EXL4E

സീറോ.8 :.............................. സ്ത്രീകളുടെ അഡ്വഞ്ചർ ഡ്രൈവിംഗിൻ്റെ കഥ പറയുന്ന ചിത്രം 14ന് തുടങ്ങും..................
12/09/2023

സീറോ.8 :..............................
സ്ത്രീകളുടെ അഡ്വഞ്ചർ ഡ്രൈവിംഗിൻ്റെ കഥ പറയുന്ന ചിത്രം 14ന് തുടങ്ങും......................................
ഷാഫി എസ്.എസ്. ഹുസൈൻ സംവിധായകൻ............................................

തിരുവനന്തപുരം:
ഷെഹ്ന മൂവീസ് നിർമിച്ച് ഷാഫി എസ്.എസ്. ഹുസൈൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സീറോ 8 എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്
സെപ്റ്റംബർ പതിന്നാലു മുതൽ തിരുവനന്തപുരത്താരംഭി
ക്കും.
ഓഫ് റോഡ് ഡ്രൈവിംഗിൽ ആകൃഷ്ടരായ ഏതാനം പെൺകുട്ടികൾ അതിൻ്റെ ലൈസൻസിനായി നടത്തുന്ന ശ്രമങ്ങളും അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളും പൂർണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ.
ആമസോൺ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ പ്രദർശനത്തിനെത്തി ഏറെ ശ്രദ്ധയാകർഷിച്ച തേൾ എന്ന ചിത്രത്തിനു ശേഷം ഷാഫി ഒരുക്കുന്ന ചിത്രമാണിത്.
ബൈജു സന്തോഷും ജാഫർ ഇടുക്കിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ
പുതുമുഖങ്ങളായ അപർണ ജയശ്രീ, റാന്ദനാ ജയമോദ് എന്നിവർ നായികമാരായി എത്തുന്നു.
നന്ദു മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സാജൻ പള്ളുരുത്തി, ടോണി, അരിസ്റ്റോ സുരേഷ്, ജയകുമാർ (തട്ടീം മുട്ടീം) കലാഭവൻ ഹനീഫ്, സാജു കൊടിയൻ, ജീജാ സുരേന്ദ്രൻ, ഷിബുലാബൻ സിനി ഗണേഷ്, പ്രജുഷ, കാഷ്മീരാ സുജീഷ്, എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
അനീഷ് ചന്ദ്രയുടെ വരികൾക്ക് പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ഡെന്നിസ് ജോസഫ് ഈണം പകർന്നിരിക്കുന്നു.
ഛായാഗ്രഹണം: സോണി സുകുമാരൻ.
എഡിറ്റിംഗ്: പ്രബുദ്ധ് ബി.
കല: മനു എസ്. പാൽ.
പ്രൊഡക്ഷൻ കൺട്രോളർ: എൻ.ആർ. ശിവൻ.
വാർത്ത: വാഴൂർ ജോസ്.

ഇത്തരം വാർത്തകൾക്ക് സിനിമീഡിയ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ👇

Follow this link to join our WhatsApp group: https://chat.whatsapp.com/G1HtozHrw3S51HpNO2kusg

https://youtu.be/DVc5NcFv2Egശങ്കർ രാമകൃഷ്ണൻ്റെ റാണിയുടെ ട്രെയിലർ പ്രഥ്വിരാജ്  പുറത്തുവിട്ടു കൊച്ചി: ശങ്കർ രാമകൃഷ്ണൻ തിരക...
30/08/2023

https://youtu.be/DVc5NcFv2Eg

ശങ്കർ രാമകൃഷ്ണൻ്റെ
റാണിയുടെ
ട്രെയിലർ പ്രഥ്വിരാജ് പുറത്തുവിട്ടു

കൊച്ചി: ശങ്കർ രാമകൃഷ്ണൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന റാണി എന്ന ചിത്രത്തിൻ്റെ ട്രയിലർ പ്രശസ്ത നടൻ പ്രഥ്വിരാജ് സുകുമാരൻ്റെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്തു.
എം.എൽ.എ ധർമ്മരാജൻ മരണപ്പെട്ട വിവരത്തിലൂടെയാണ് ട്രയിലറിൻ്റെ തുടക്കം. പിന്നീട് അതിൻ്റെ ഉദ്വേഗം നിറഞ്ഞു നിൽക്കുന്ന അന്വേഷണത്തിൻ്റെ പുരോഗതി പ്രേക്ഷകനെ മുൾമുനയിൽ നിർത്തും വിധത്തിലാണ്. ചിത്രം ത്രില്ലർ സ്വഭാവത്തിലുള്ളതാണ്.
മികച്ച പ്രതികരണത്തോടെയാണ് പ്രേക്ഷകർ ഈ ട്രയിലറിനെ ഏറ്റെ ത്തിരിക്കുന്നത്.

അന്യഭാഷാചിത്രങ്ങളും വലിയ താരപ്പൊലിമ നിറഞ്ഞ ചിത്രങ്ങളും നമ്മുടെ പ്രദർശനശാലകളിൽ നിറഞ്ഞു നിൽക്കുമ്പോൾ കഥയുടെ പിൻബലത്തിലൂടെ എത്തുന്ന റാണി എന്ന ചിത്രത്തിന് ഏറെ പ്രസക്തിയുണ്ട്.
കാമ്പുള്ള ഒരു കഥയുടേയും തിരക്കഥയുടേയും സഹായത്തോടെ എത്തുന്ന ചിത്രം ശക്തമായ സ്ത്രീപക്ഷ സാന്നിദ്ധ്യത്തിലൂടെ പ്രതികാരത്തിൻ്റെ കഥ പറയുകയാണ്.

ഉർവ്വശി, ഭാവന, ഹണി റോസ്, അനുമോൾ, മാലാ പാർവതി എന്നീ പ്രമുഖ താരങ്ങൾ സ്ത്രീപക്ഷത്തിൻ്റെ മാറ്റു വർദ്ധിപ്പിക്കുന്നു.
ദേശീയ പുരസ്ക്കാര ജേതാവ് ഇന്ദ്രൻസ്, ഗുരു സോമസുന്ദരം, മണിയൻപിള്ള രാജു, അശ്വിൻ ഗോപിനാഥ്, കൃഷ്ണൻ ബാലകൃഷ്ണൻ, അബി സാബു, ആമി പ്രഭാകരൻ എന്നിവരും അണിനിരക്കുന്നു.
സംഗീതം: മേന മേലത്ത്.
ഛായാഗ്രഹണം: വിനായക് ഗോപാലൻ.
എഡിറ്റിംഗ്: അപ്പു ഭട്ടതിരി.
കല: അരുൺ വെഞ്ഞാറമൂട്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: ഷിബു ഗംഗാധരൻ.
നിർമാണ നിർവഹണം: ഹരി വെഞ്ഞാറമൂട്.
മാജിക്ക് വെയിൽ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ശങ്കർ രാമകൃഷ്ണൻ, വിനോദ് മേനോൻ, ജിമ്മി ജേക്കബ് എന്നിവർ നിർമിക്കുന്ന ചിത്രത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
വാർത്ത: വാഴൂർ ജോസ്.

ഏറ്റവും പുതിയ സിനിമ വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകൂ👇

Follow this link to join our WhatsApp group: https://chat.whatsapp.com/G1HtozHrw3S51HpNO2kusg

Presenting You The Official Trailer Of The Malayalam Movie Rani Directed By Shankar Ramakrishnan.Starring : Bhavana, Urvashi, Mala Parvathy, Honey Rose, Indr...

ബോബൻ സാമുവൽ ചിത്രം തുടങ്ങി..........................................കൊച്ചി: സൗബിൻ ഷാഹിർ, നമിതാ പ്രമോദ് എന്നിവരെ കേന്ദ്രക...
27/08/2023

ബോബൻ സാമുവൽ ചിത്രം തുടങ്ങി..........................................
കൊച്ചി: സൗബിൻ ഷാഹിർ, നമിതാ പ്രമോദ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം മുളന്തുരുത്തിയിൽ തുടങ്ങി.
അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്.
ഒരു കുടുംബകഥയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ബസ് കണ്ടക്ടറായ സജീവൻ, ഭാര്യ മെഡിക്കൽ ഷോപ്പ് ജീവനക്കാരിയായ ലിജിമോളുടേയും ജീവിതത്തിലൂടെയാണ് ചിത്രത്തിൻ്റെ കഥാപുരോഗതി.
തികച്ചും സാധാരണക്കാരുടെ ജീവിതത്തിലുടെ അവരുടെ കാഴ്ച്ചപ്പാടുകൾക്കൊപ്പം നിന്നുകൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ഭർത്താവിനെ അകമഴിഞ്ഞു സ്നേഹിക്കുന്ന ഒരു ഭാര്യയുടേയും അതിനോട് പൊരുത്തപ്പെട്ടു പോകുവാൻ ശ്രമിക്കുന്ന ഭർത്താവിൻ്റെയും കഥ രസകരവും ഹൃദയസ്പർശിയുമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ.
ദിലീഷ് പോത്തനും, ശാന്തികൃഷ്ണയും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു ചിത്രത്തിൽ.
മനോജ് കെ.യു.
വിനീത് തട്ടിൽ, ദർശന സുദർശൻ, ശ്രുതി ജയൻ, ആര്യ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ജക്സൻ ആന്റണിയുടെ കഥക്ക് അജീഷ് തോമസ് തിരക്കഥ രചിച്ചിരിക്കുന്നു.
സിൻ്റോ സണ്ണിയുടെ ഗാനങ്ങൾക്ക് ഔസേപ്പച്ചനാണ് ഈണം പകർന്നിരിക്കുന്നത്.
ഛായാഗ്രഹണം: വിനോദ് മേനോൻ.
കല: സഹസ് ബാല
മേക്കപ്പ്: ജിതേഷ് പൊയ്യ.
കോസ്റ്റും ഡിസൈൻ: അരുൺ മനോഹർ:
ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ജിജോ ജോസ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അമീർ കൊച്ചിൻ.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രതിഷ് മാവേലിക്കര:
പ്രൊഡക്ഷൻ മാനേജർ: അഭിജിത്ത് കെ.എസ്.
പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ.
മുളന്തുരുത്തി, മാള, അന്നമനട എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
വാർത്ത: വാഴൂർ ജോസ്
ഫോട്ടോ: ഗിരിശങ്കർ

Follow this link to join our WhatsApp group: https://chat.whatsapp.com/G1HtozHrw3S51HpNO2kusg

കൊഴുമ്മൽ രാജീവനായി വീണ്ടും കുഞ്ചാക്കോ ബോബൻ.......................................ആഗസ്റ്റിലാണ് കൊഴുമ്മൽ രാജീവന്നെന്ന കഥാപ...
15/08/2023

കൊഴുമ്മൽ രാജീവനായി വീണ്ടും കുഞ്ചാക്കോ ബോബൻ.......................................

ആഗസ്റ്റിലാണ് കൊഴുമ്മൽ രാജീവന്നെന്ന കഥാപാത്രത്തെ ഒരു വർഷം മുമ്പ് പ്രേക്ഷകർ നെഞ്ചിലേറ്റാൻ ആരംഭിച്ചത്.
കൃത്യമായി പറഞ്ഞാൽ 2022 ആഗസ്റ്റ് പതിനൊന്നിനായിരുന്നു കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രം കൈയ്യടി നേടാൻ തുടക്കമിട്ടത്.
രതീഷ് ബാലകൃഷ്ണപ്പൊതുവാൾ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത
'ന്നാ താൻ കേസ് കൊട്'
എന്ന ചിത്രം പ്രദർശനത്തിന്നെത്തിയത് അന്നേ ദിവസമാണ്.
അതിലെ നായക കഥാപാത്രമാണ് ഏറെ ചർച്ച ചെയ്യപ്പെട്ട കൊഴുമ്മൽ രാജീവൻ. കുഞ്ചാക്കോ ബോബൻ അവിസ്മരണീയമാക്കിയ കഥാപാത്രം. തൻ്റെ അഭിനയ ജീവിതത്തിന് പുതിയൊരു വഴിത്തിരിവ് ഉണ്ടാക്കിയ കഥാപാത്രം.
കഴിഞ്ഞ വർഷത്തെ സംസ്ഥാന സർക്കാരിൻ്റെ മികച്ച നടന്മാരെ കണ്ടെത്തുന്നതിൽ മുന്നിൽ നിന്ന കഥാപാത്രം. മികച്ച നടനായില്ലങ്കിലും ജൂറിയുടെ പ്രത്യേക പരാമർശത്തിന് ഇടയായ ആ കഥാപാത്രം വീണ്ടും തിരശ്ശീലയിൽ എത്താൻ ഒരുങ്ങുന്നു.
ചിത്രം
സുരേശൻ്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ എന്ന ചിത്രത്തിലൂടെ.
രതീഷ് ബാലകൃഷ്ണപ്പൊതുവാ
ളാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.
ചിത്രീകരണം നേരത്തേ ആരംഭിച്ചുവെങ്കിലും കഞ്ചാക്കോ ബോബൻ ഈ ചിത്രത്തിൽ അഭിനയിക്കാനായി എത്തിയത് ഇപ്പോഴാണ്. ഏഴു പുരസ്കാരങ്ങളാണ് ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിനു ലഭിച്ചത്. താനുൾപ്പടെ ഏഴു പുരസ്ക്കാരങ്ങളുടെ തിളക്കവുമായിട്ടാണ് അതേ സംവിധായകൻ്റെ അതേ കഥാപാത്രത്തെ അവതരിപ്പിക്കാനായി കുഞ്ചാക്കോ ബോബൻ ചിത്രീകരണം നടക്കുന്ന പയ്യന്നൂരിൽ എത്തിയിരിക്കുന്നത്.

മലയാളത്തിലെ ആദ്യത്തെ സ്പിൻ ഓഫ് മൂവി കൂടിയാണ് ഈ ചിത്രം.
ഒരു ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അല്ലാതെയുള്ള കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകി ചിത്രീകരിക്കുന്ന ചിത്രങ്ങളെയാണ് സ്പിൻ ഓഫ് മൂവി എന്ന പറയുന്നത്.
ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ സുരേശനേയും സുമലതയേയും പ്രേക്ഷകർ ഏറെ കൈയടിയോടെ സ്വീകരിച്ചതാണ്. ഈ കഥാപാത്രങ്ങളെയാണ് നായക നായികയാക്കിയിരിക്കുന്നത്.
ഇവരുടെ കഥ പറയുന്നതിനിടയിൽ കൊഴുമ്മൽ രാജീവനും പ്രാധാന്യത്തോടെ കടന്നു വരുന്നു.
പുരസ്ക്കാരങ്ങൾ നേടിയതിനു ശേഷം കഞ്ചാക്കോ ബോബൻ ആദ്യമായി അഭിനയിക്കുന്നതും ഈ ചിത്രത്തിലാണ്.
വീണ്ടും അതേ ലൊക്കേഷനിൽ അതേ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ഇടയായതിൻ്റെ സന്തോഷം ചാക്കോച്ചൻ സെറ്റിൽ പങ്കുവച്ചു.
കേക്കുമുറിച്ച് ആ സന്തോഷത്തിന് നിറപ്പകിട്ടേകി.

രാജേഷ് മാധവനും ചിത്രാ നായരുമാണ് ചിത്രത്തിലെ സുരേശനേയും സുമലതയേയുമവതരിപ്പിക്കുന്നത്.
സിൽവർ ബേ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഇമ്മാനുവൽ ജോസഫും അജിത് തലപ്പള്ളിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഗാനങ്ങൾ: വൈശാഖ് സുഗുണൻ.
സംഗീതം: ഡോൺ വിൻസൻറ്.
ഛായാഗ്രഹണം: സബിൻ ഊരാളു കണ്ടി
എഡിറ്റിംഗ്: ആകാശ് തോമസ്.
കലാസംവിധാനം: ജിത്തു സെബാസ്റ്റ്യൻ.
നിർമ്മാണ നിർവ്വഹണം: ബിനു മണമ്പൂർ. വാർത്ത: വാഴൂർ ജോസ്.
പയ്യന്നൂരിലും പരിസരങ്ങളിലുമായി
ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു.

ഇത്തരം വാർത്തകൾക്ക് 👇

Follow this link to join our WhatsApp group: https://chat.whatsapp.com/G1HtozHrw3S51HpNO2kusg

ഷാനവാസ് കെ. ബാവക്കുട്ടിയുടെ ചിത്രം...................................... ഹക്കിംഷാ, പ്രിയംവദാ കൃഷ്ണൻ, പൂർണ്ണിമ ഇന്ദ്രജിത്...
10/08/2023

ഷാനവാസ് കെ. ബാവക്കുട്ടിയുടെ ചിത്രം......................................
ഹക്കിംഷാ, പ്രിയംവദാ കൃഷ്ണൻ, പൂർണ്ണിമ ഇന്ദ്രജിത്ത് എന്നിവർ ' കേന്ദ്ര കഥാപാത്രങ്ങൾ*...........................................
രഘുനാഥ് പലേരിയുടെതിരക്കഥ...........................................
മികച്ച രണ്ടു ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തൻ്റെ സ്ഥാനം അടയാളപ്പെടുത്തിയ സംവിധായകനാണ് ഷാനവാസ് കെ .ബാവ
ക്കുട്ടി പുതിയ ചിത്രത്തിൻ്റെ പണിപ്പുരയിൽ.
2017ലെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്ക്കാരത്തിനർഹനായ കിസ്മത്ത് എന്ന ചിത്രവും പിന്നീട് തൊട്ടപ്പൻ എന്ന ചിത്രവുമാണ് ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്തത്.
രണ്ടു സംസ്ഥാന പുരസ്ക്കാരങ്ങളാണ് തൊട്ടപ്പനു ലഭിച്ചത്.
ഒന്ന് മികച്ച നടിക്കുള്ള അവാർഡ് പ്രിയംവദാ കൃഷ്ണനും, മറ്റൊന്ന് പി.എസ്. റഫീഖിന് മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും. ഈ രണ്ടു ചിത്രങ്ങളിലൂടെത്തന്നെ ഏറെ പ്രതീക്ഷ ലഭിക്കുന്ന സംവിധായകനായി മാറ്റി ഇദ്ദേഹത്തെ .
ഷാനവാസിൻ്റെ പുതിയ ചിത്രം ആരംഭിക്കുകയാണ് ചിങ്ങം ഒന്നിന് (ആഗസ്റ്റ് പതിനേഴ്)
ആനക്കള്ളൻ, - ആനന്ദം പരമാനന്ദം എന്നീ ചിത്രങ്ങൾ നിർമ്മിച്ച സപ്തതരംഗ് ക്രിയേഷൻസും വിക്രമാദിത്യൻ ഫിലിംസും ചേർന്നു നിർമ്മിക്കുന്ന
പുതിയ ചിത്രമാണ് ഷാനവാസ് സംവിധാനം ചെയ്യുന്നത്.

*രഘുനാഥ് പലേരിയുടെ* *തിരക്കഥ* ..............................
മലയാള സാഹിത്യത്തിലും സിനിമയിലും ഏറെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് രഘുനാഥ് പലേരി.
മികച്ച കഥാകൃത്തായി മലയാള സാഹിത്യ രംഗത്ത് തിളങ്ങി നിന്ന രഘുനാഥ് പലേരി പിന്നീട് നിരവധി സിനിമകൾക്കു തിരക്കഥ രചിച്ച് ശ്രദ്ധേയനായി.
മലയാളത്തിലെ ആദ്യത്തെ ത്രിമാനചിത്രമായ മൈഡിയർ കുട്ടിച്ചാത്തൻ, മഴവിൽക്കാവടി, പൊൻ മുട്ടയിടുന്ന താറാവ്, പിൻഗാമി, മേലേപ്പറമ്പിൽ ആൺവീട് ,ദേവ ദൂതൻ തുടങ്ങിയ ചിത്രങ്ങൾ രഘുനാഥ് പലേരി തിരക്കഥ രചിച്ചവയാണ്. ഒന്നു മുതൽ പൂജ്യം വരെ, വിസ്മയം എന്നീ ചിത്രങ്ങൾ ഇദ്ദേഹം തിരക്കഥ രചിച്ചു സംവിധാനം ചെയ്തിട്ടുണ്ട്‌.
കലാപരമായും സാമ്പത്തികവുമായി ഏറെ വിജയം നേടിയ ചിത്രങ്ങളായിരുന്നു ഇവയെല്ലാം.
പിന്നീട് അഭിനേതാവായും രഘുനാഥ് പലേരിയുടെ സാന്നിദ്ധ്യം മലയാളസിനിമയിലുണ്ടായി.
ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്ത തൊട്ടപ്പ നിലൂടെ അഭിനയ രംഗത്തും എത്തി. പിന്നീട് ലളിതം, സുന്ദരം, ഓ ബേബി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രണളെയാണ് രഘുനാഥ് പലേരി അവതരിപ്പിച്ചത്.
ഈ ചിത്രത്തിലും മികച്ച വേഷം രഘുനാഥ് പലേരി അവതരിപ്പിക്കുന്നുണ്ടന്ന് സംവിധായകനായ ഷാനവാസ് കെ. ബാവക്കുട്ടി പറഞ്ഞു.

പൂർണ്ണമായും റൊമാൻ്റിക്ക് കോമഡി ത്രില്ലർ (റോ കോം) ആണ് ഈ ചിത്രം.
ഒരു പോഷ് നഗരത്തിൽ ജീവിക്കുന്ന മൂന്നു പേരിലൂടെ കടന്നുപോകുന്ന തീവ്ര പ്രണയത്തിൻ്റെ കഥയാണ് നർമ്മത്തിലൂടെയും ത്രില്ലറിലൂടെയുമവതരിപ്പിക്കുന്നത്.
പുതുതലമുറയിലെ ശ്രദ്ധേയനായ നടൻ ഹക്കിംഷാ, പ്രിയംവദാകൃഷ്ണൻ, പൂർണ്ണിമാ ഇന്ദ്രജിത്ത് എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിജയരാഘവൻ, ഷമ്മി തിലകൻ, ജനാർദ്ദനൻ, ശ്രുതി രാമചന്ദ്രൻ ,ഗണപതി, ജാഫർ ഇടുക്കി, അസീസ് നെടുമങ്ങാട്, മനോഹരി ജോയ്, ഉണ്ണിരാജ തുടങ്ങിയ നിരവധി താരങ്ങളും ഈ ചിത്രത്തിലണി നിരക്കുന്നു.

രഘുനാഥ് പലേരിയുടേതാണ് ഗാനങ്ങൾ.
സംഗീതം ഹിഷാം അബ്ദുൾ വഹാബ്.
ഛായാഗ്രഹണം - എൽദോസ് നിരപ്പേൽ
എഡിറ്റിംഗ് മനോജ് സി.എസ്.
കലാസംവിധാനം -അരുൺ കട്ടപ്പന.
മേക്കപ്പ് - അമൽ ചന്ദ്രൻ.
കോസ്റ്റും: ഡിസൈൻ - നിസ്സാർ റഹ്മത്ത്.
നിർമ്മാണ നിർവ്വഹണം - എൽദോ സെൽവരാജ്.

അവാർഡ് ജേതാക്കളുടെ സംഗമം............................................
ഒരു പറ്റം അവാർഡ് ജേതാക്കൾ ഈ ചിത്രത്തിൽ ഒത്തുകൂടുന്നു. സംവിധായകൻ ഷാനവാസ് കെ. ബാവ ക്കുട്ടി, നായിക പ്രിയംവദാ കൃഷ്ണൻ, രഘുനാഥ് പലേരി, ഹിഷാം അബ്ദുൾ വഹാബ്, കോസ്റ്റ്വും - ഡിസൈനർ - നിസ്സാർ റഹ്മത്ത് എന്നിവരാണിവർ. തികച്ചും യാദൃശ്ചികമായ സംഗമം ആണിതെന്ന് സംവിധായകൻ പറഞ്ഞു.
വാർത്ത: വാഴൂർ ജോസ്.

ശ്രീനാഥ് ഭാസി, ലാൽ സൈജു ക്കുറുപ്പ് ഒന്നിക്കുന്ന പുതിയ ചിത്രം തുടങ്ങികൊച്ചി: ശ്രീനാഥ് ഭാസി, ലാൽ, സൈജു കുറുപ്പ് എന്നിവർ കേ...
02/08/2023

ശ്രീനാഥ് ഭാസി, ലാൽ സൈജു ക്കുറുപ്പ് ഒന്നിക്കുന്ന പുതിയ ചിത്രം തുടങ്ങി
കൊച്ചി: ശ്രീനാഥ് ഭാസി, ലാൽ, സൈജു കുറുപ്പ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ലാൽ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെ ആഗസ്റ്റ് രണ്ട് ബുധനാഴ്ച്ച കൊച്ചിയിൽ ആരംഭിച്ചു.
നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഫൈസൽ രാജയാണ് നിർമ്മിക്കുന്നത്.

ശ്രീനാഥ് ഭാസിയുടെ അമ്പതാമതു ചിത്രം

ശ്രീനാഥ് ഭാസി അഭിനയരംഗത്തെത്തിയതിനു ശേഷമുള്ള അമ്പതാമതു ചിത്രം കൂടിയാണിത്. അതിൻ്റെ സന്തോഷം ശ്രീനാഥ് ഭാസി ലൊക്കേഷനിൽ പങ്കുവയ്കുകയുണ്ടായി.

പത്തു വർഷങ്ങൾക്കു ശേഷം വാണി വിശ്വനാഥ്.............................................
മലയാള സിനിമയിലെ മുൻനിര നായികയായിരുന്ന വാണി വിശ്വനാഥ് നീണ്ട പത്തു വർഷങ്ങൾക്കു ശേഷം അഭിനയരംഗത്തെത്തുകയാണ് ഈ ചിത്രത്തിലൂടെ,
ചിത്രത്തിലെ അതി നിർണ്ണായകമായ ഒരു കഥാപാത്രത്തെയാണ് വാണി വിശ്വനാഥ് അവതരിപ്പിക്കുന്നത്.

രവീണാ രവി നായിക.............................................
സമീപകാലത്ത് ഏറെ വിജയം നേടിയ മാമന്നൻ എന്ന തമിഴ് ചിത്രത്തിലെ നായികയായി തിളങ്ങിയ രവീണാ രവിയാണ്‌ ചിത്രത്തിലെ നായിക.
മലയാളിയായ രവീണ പ്രശസ്ത ഡബ്ബിംഗ് താരം ശ്രീജാ രവിയുടെ മകളാണ്.
ടി.ജി. രവി, രാജേഷ് ശർമ്മ, ബോബൻ സാമുവൽ, സാബു ആമി, ജിലു ജോസഫ്, അഭിരാം ,ആൻ്റണി ഏലൂർ, അബിൻ ബിനോ, എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
തികഞ്ഞ ഫാമിലി ഡ്രാമയാണ് ഈ ചിത്രമെന്ന് സംവിധായകൻ ജോ ജോർജ് പറഞ്ഞു.
മകളെ രക്ഷിക്കാനായി അച്ഛനും ഭർത്താവും നടത്തുന്ന ശ്രമങ്ങളാണ് ത്രില്ലർ മൂഡിൽ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

സാഗറിൻ്റെ തിരക്കഥ.........................................
കുമ്പാരീസ്, വികാ, സത്യം മാത്രമേ ബോധിപ്പിക്കൂ... കനകരാജ്യം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ സാംറാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ഗാനങ്ങൾ - ഹരി നാരായണൻ.
സംഗീതം -വരുൺ ഉണ്ണി .
ഛായാഗ്രഹണം - സനീഷ് സ്റ്റാൻലി .
എഡിറ്റിംഗ്‌ - നൗഫൽ അബ്ദുള്ള.
കലാസംവിധാനം -സഹസ് ബാല,
കോസ്റ്റ്യും - ഡിസൈൻ - വിപിൻദാസ്.
മേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്ണൻ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ശരത് സത്യ.
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - അഖിൽ കഴക്കൂട്ടം', വിഷ്ണു .വിവേക് വിനോദ്.
പ്രൊജക്റ്റ് ഡിസൈൻ - സ്റ്റീഫൻ വല്യാറ.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - പി.സി. വർഗീസ്, സുജിത് അയണിക്കൽ .
പ്രൊഡക്ഷൻ കൺട്രോളർ-ആൻ്റണി ഏലൂർ.
വാർത്ത: വാഴൂർ ജോസ്.
ഫോട്ടോ - ഷിജിൻ രാജ്

Follow this link to join our WhatsApp group: https://chat.whatsapp.com/G1HtozHrw3S51HpNO2kusg

കമലിന്റെ 'വിവേകാനന്ദന്‍ വൈറലാണ്' പൂര്‍ത്തിയായികൊച്ചി: മലയാള സിനിമക്ക് ഓര്‍ത്തു വയ്ക്കാന്‍ ഒരു പിടി നല്ല ചിത്രങ്ങള്‍ ഒരുക...
28/07/2023

കമലിന്റെ 'വിവേകാനന്ദന്‍ വൈറലാണ്' പൂര്‍ത്തിയായി

കൊച്ചി: മലയാള സിനിമക്ക് ഓര്‍ത്തു വയ്ക്കാന്‍ ഒരു പിടി നല്ല ചിത്രങ്ങള്‍ ഒരുക്കിയ ഭാവനാസമ്പന്നനായ സംവിധായകന്‍ കമല്‍ സംവിധാനം ചെയ്യുന്ന 'വിവേകാനന്ദന്‍ വൈറലാണ്' എന്ന ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായി പൂര്‍ത്തിയായിരിക്കുന്നു.

നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നസീബ് നെടിയത്ത്, ഷെല്ലി രാജ് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

കാലിക പ്രാധാന്യമുള്ള ഒരു പ്രമേയം എല്ലാ വിഭാഗങ്ങള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയില്‍ ക്ലീന്‍ എന്റെര്‍ടെയിനറായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

സര്‍ക്കാര്‍ ജീവനക്കാരനായ വിവേകാനന്ദന്‍ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കടന്നുവരവ്.

വിവേകാനന്ദന്റെ ജീവിതത്തിലേക്ക് പലരീതി കളിലും സാഹചര്യങ്ങളില്ലമായി അഞ്ചു സ്ത്രീകള്‍ കടന്നു വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് തികച്ചും സറ്റയറിലൂടെ അവതരിപ്പിക്കുന്നത്.

ഷൈന്‍ ടോം ചാക്കോയാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ വിവേകാനന്ദനെ അവതരിപ്പിക്കുന്നത്.

ജോണി ആന്റണി, സിദ്ധാര്‍ത്ഥ് ശിവ, വിനീത് തട്ടില്‍, ഗ്രേസ് ആന്റണി, സാസ്വിക, മെറീനാ മൈക്കിള്‍, മാലാ പാര്‍വ്വതി, സ്മിനു സിജോ, ശരത് സഭാ, നിയാസ് ബക്കര്‍, റിയാസ് (മറിമായം ഫെയിം) സിനോജ് വര്‍ഗീസ്, മജീദ്, അനുഷ മോഹന്‍, രാധാ ഗോമതി, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഹരി നാരായണന്റെ വരികള്‍ക്ക് ബിജിപാല്‍ ഈണം പകര്‍ന്നിരിക്കുന്നു. പ്രകാശ് വേലായുധനാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ്- രഞ്ജന്‍ ഏബ്രഹാം, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ദാസ്, കലാസംവിധാനം- ഇന്ദു ലാല്‍ കവിദ്, മേക്കപ്പ്- പാണ്ഡ്യന്‍, കോസ്റ്റ്യൂം ഡിസൈനര്‍- സമീറാസനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- ബഷീര്‍ കാഞ്ഞങ്ങാട്, പ്രൊഡക്ഷന്‍ മാനേജര്‍- നികേഷ് നാരായണന്‍, പ്രൊഡക്ഷന്‍ എക്‌സിക്ക്യുൂട്ടീവ്- എസ്സാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഗിരീഷ് കൊടുങ്ങല്ലൂര്‍,
വാർത്ത: വാഴൂര്‍ ജോസ്.
ഫോട്ടോ- സലീഷ് പെരിങ്ങോട്ടുകര.

'പാപ്പച്ചൻ്റെ' ട്രെയിലർ പുറത്ത്https://youtube.com/watch?v=dffGb5FiK58&feature=share9കൊച്ചി: നവാഗതനായ സിന്റോ സണ്ണി തിരക്...
22/07/2023

'പാപ്പച്ചൻ്റെ' ട്രെയിലർ പുറത്ത്

https://youtube.com/watch?v=dffGb5FiK58&feature=share9

കൊച്ചി: നവാഗതനായ സിന്റോ സണ്ണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിലെ പ്രസക്ത ഭാഗങ്ങൾ ഉൾകൊള്ളുന്ന
ട്രെയിലർ പുറത്തുവിട്ടു.
ഒരു വെടിവെപ്പ് നാട്ടിലുണ്ടാക്കുന്ന പ്രശ്നങ്ങൾ നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുക യാണ് ഈ ചിത്രത്തിലൂടെ.
ഏറെ കൗതുകകരമായ ഇത്തരം നിരവധി മുഹൂർത്തങ്ങളിലൂടെയാണ് ചിത്രമെത്തുന്നത്.
ഒരു മലയോര ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രം തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ലയാണ് നിർമ്മിക്കുന്നത്.
സൈജു കുറുപ്പിന് പുതിയൊരു ഇമേജ്
നൽകുന്നതായിരിക്കും ചിത്രം.
വിജയ രാഘവൻ, ശ്രിന്ദ. ദർശന (സോളമൻ്റെ തേനീച്ചകൾ ഫെയിം) ജഗദീഷ്, അജു വർഗീസ്, പ്രശാന്ത് അലക്സാണ്ടർ, ജോണി ആന്റെണി, കോട്ടയം നസീർ, ശിവജി ഗുരുവായൂർ, ജോർഡി പൂഞ്ഞാർ, വീണാനായർ, ജോളി ചിറയത്ത് എന്നിവരും പ്രധാന താരങ്ങളാണ്.
ഗാനങ്ങൾ: ഹരി നാരായണൻ - സിന്റോ സണ്ണി
സംഗീതം: ഔസേപ്പച്ചൻ.
ഛായാഗ്രഹണം: ശ്രീജിത്ത് നായർ.
എഡിറ്റിംഗ്‌: രതിൻ രാധാകൃഷ്ണൻ.
പ്രൊഡക്ഷൻ കൺകോളർ: പ്രശാന്ത് നാരായണൻ.
കലാസംവിധാനം: വിനോദ് പട്ടണക്കാടൻ.
: കോസ്റ്റ്യം ഡിസൈൻ: സുജിത് മട്ടന്നൂർ.
മേക്കപ്പ്: മനോജ് & കിരൺ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ.
പ്രൊഡക്ഷൻ മാനേജർ: ലിബിൻ വർഗീസ്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രസാദ് നമ്പ്യാങ്കാവ്.
പി.ആർ.ഒ: വാഴൂർ ജോസ്.
നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ജൂലൈ ഇരുപത്തിയെട്ടിന് പ്ര ദർശനത്തിനെത്തുന്നു.

Film: Pappachan Olivilanu Cast : Saiju Kurup, Srinda, Darshana, Aju Varghese, Vijayaraghavan, Jagadeesh, Prashanth Alexander & Kottayam NazeerWritten & Direc...

വിൻ്റെർ ടു വരുന്നുകൊച്ചി: ജയറാമിനേയും ഭാവനയേയും കേന്ദ്രകഥാപാത്രങ്ങളാക്കി ഹൊറർ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ വിൻ്റർ എന്...
20/07/2023

വിൻ്റെർ ടു വരുന്നു

കൊച്ചി: ജയറാമിനേയും ഭാവനയേയും കേന്ദ്രകഥാപാത്രങ്ങളാക്കി
ഹൊറർ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ വിൻ്റർ എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗം വരുന്നു. ദീപു കരുണാകരൻ സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു വിൻ്റർ.
അനിൽ പനച്ചൂരാൻ എന്ന ഗാന രചയിതാവിനെ മലയാള സിനിമക്ക് പരിചയപ്പെടുത്തുന്നതും ഈ ചിത്രത്തിലൂടെയാണ്.
പിന്നീട് ദിലീപിനെ നായകനാക്കി ക്രേസി ഗോപാലൻ, എന്ന ചിത്രം സംവിധാനം ചെയ്തു. വിൻ്റെറിനു മുമ്പ് ക്രേസി ഗോപാലനാണ് പ്രദർശനത്തിയത്.
അതിനു ശേഷമാണ് വിൻ്റർ എത്തുന്നത്.
പിന്നീട് തേജാഭായ് & ഫാമിലി ഫയർമാൻ ,കരിങ്കുന്നംസിക്സസ് എന്നീ ചിത്രങ്ങൾ ദീപു സംവിധാനം ചെയ്തു
ഇന്ദ്രജിത്ത് നായകനായ
ഞാൻ കണ്ടതാ സാറെ എന്ന ചിത്രം ദീപുവിന്റെ നേതൃത്ത്വത്തിലുള്ള ലെ മൺ പ്രൊഡക്ഷൻസ് നിർമ്മിച്ചു. പ്രിയദർശന്റെ സഹ സംവിധായകനായ വരുൺ ജി. പണിക്കരാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ഇപ്പോൾ ഇന്ദ്രജിത്തും അനശ്വര രാജനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ആരംഭിച്ചിരിക്കുകയാണ് ദീപു. മൂന്നാറിൽ തുടങ്ങിയ ചിത്രത്തിൻ്റെ രണ്ടാം ഷെഡ്യൂൾ ജൂലൈ പതിനാറ് ഞായറാഴ്ച്ച തിരുവനന്തപുരത്ത് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ആരംഭിച്ചു.

'ഞാൻ കണ്ടതാ സാറെ'
എന്ന ചിത്രത്തിൻ്റെ ടീസർ റിലീസും നടന്നു.
പിന്നീട് ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമായ വിൻ്റർ ടൂവിൻ്റെ ഔദ്യോഗിക പ്രഖ്യാപനവും നടന്നു.
പുതിയ കഥയായതിനാൽ ജയറാമും ഭാവനയും ഈ ചിത്രത്തിൽ ഉണ്ടാകില്ലെന്ന് സംവിധായകൻ വ്യക്തമാക്കി.
പൂർണമായും ഹൊറർ ചിത്രമായിരിക്കും.
ദീപു കരുണാകരൻ്റെ നേതൃത്ത്വത്തിലുള്ള ലെമൺ പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്.
കോ- പ്രൊഡ്യൂസർ - അമീർ അബ്ദുൾ അസീസ്,
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - മുരുകൻ.എസ്.

ശരത്ത് വിനായകാണ്
ചിത്രത്തിൻ്റെ രചന.
സംഗീതം: മനു രമേശ്.
ഛായാഗ്രഹണം: പ്രദീപ് നായർ.
എഡിറ്റർ: അരുൺ തോമസ്.
കലാസംവിധാനം: സാബുറാം.
അസ്സോസ്സിയേറ്റ് ഡയറക്ടർ: സാംജി ആൻ്റണി.
ഫിനാൻസ് കൺട്രോളർ: സന്തോഷ് ബാലരാമപുരം.
പ്രൊഡക്ഷൻ കൺട്രോളർ:
ഹരി കാട്ടാക്കട .
പി.ആർ.ഒ: വാഴൂർ ജോസ്.
ഫോട്ടോ: അജി മസ്ക്കറ്റ്.

Follow this link to join our WhatsApp group: https://chat.whatsapp.com/G1HtozHrw3S51HpNO2kusg

Address

Ootty Road
Perintalmanna
679322

Telephone

+919847452357

Website

Alerts

Be the first to know and let us send you an email when Cine Medea1 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category