25/08/2026
▪️മൂവിമിറർ റിലീസ് - 819
▪️വേസ്റ്റ്മാൻ(2025)
▪️Wasteman(2025)
▪️ഭാഷ: ഇംഗ്ലീഷ്
▪️സംവിധായകൻ : Cal McMau
▪️ജോണർ : crime/thriller/Drama
▪️പരിഭാഷ : Sumanth Mohan
▪️പോസ്റ്റർ : അരുൺ കെ.പി
▪️IMDB : 7.2/10
ചിത്രത്തിന്റെ വിശദാംശങ്ങൾക്കായി👇🏻
കാൽ മക്മാവു സംവിധാനം ചെയ്ത് ഡേവിഡ് ജോൺസണും ടോം ബ്ലൈത്തും പ്രധാന വേഷങ്ങളിലെത്തുന്ന 2025-ലെ ബ്രിട്ടീഷ് ജയിൽ ചിത്രമാണ് 'വേസ്റ്റ്മാൻ' ജയിൽവാസത്തിന് ശേഷം പരോൾ ലഭിച്ച് പുതിയൊരു ജീവിതം തുടങ്ങാൻ ആഗ്രഹിക്കുന്ന ടെയ്‌ലർ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലേക്ക് 'ഡി' എന്ന പ്രശ്നക്കാരനായ പുതിയ സെൽമേറ്റ് കടന്നുവരുന്നതോടെ കാര്യങ്ങൾ തകിടം മറിയുന്നു. ജയിലിൽ നടക്കുന്ന ഒരു വലിയ ആക്രമണം ഇവരുടെ ബന്ധത്തെ പരീക്ഷിക്കുകയും, ഡിയെ സംരക്ഷിക്കണമോ അതോ സ്വന്തം പരോൾ സാധ്യതകൾ ഉറപ്പാക്കണമോ എന്ന നിർണായകമായ തീരുമാനത്തിലേക്ക് ടെയ്‌ലറെ എത്തിക്കുകയും ചെയ്യുന്നതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. ജയിലിനുള്ളിലെ അതിക്രമങ്ങളുടെയും, സംഘർഷങ്ങളുടെയും നേർചിത്രം മികച്ച അഭിനയമുഹൂർത്തങ്ങളിലൂടെ ഈ സിനിമ കാട്ടിത്തരുന്നു.