Pepper Fruit Media

Pepper Fruit Media A Place where Nostalgia Meets Curiosity
(354)

മീശമാധവന്‍- Meesa Madhavan(2002)'രണ്ടാംഭാവം' എന്ന വലിയ പരാജയത്തിനുശേഷം ലാല്‍ജോസും രഞ്ജന്‍പ്രമോദും ഉയിര്‍ത്തെണീറ്റ സിനിമയ...
22/08/2026

മീശമാധവന്‍- Meesa Madhavan(2002)

'രണ്ടാംഭാവം' എന്ന വലിയ പരാജയത്തിനുശേഷം ലാല്‍ജോസും രഞ്ജന്‍പ്രമോദും ഉയിര്‍ത്തെണീറ്റ സിനിമയാണ് മീശമാധവന്‍. അയല്‍പക്കത്തെ പയ്യന്‍ ഇമേജില്‍ നിന്നും ജനപ്രിയനായകനായി മാറിയ ദിലീപിന്‍റെ താരപദവിയിലേക്കുള്ള ചുവടുവെയ്‌പ് കൂടിയായിരുന്നു മീശമാധവന്‍. ചേക്ക് എന്ന സാങ്കല്‍പിക ഗ്രാമത്തെ ചുറ്റിപ്പറ്റി ഉണ്ടാക്കിയ ഒരു കഥയില്‍ ഒരു കൂട്ടം മനുഷ്യര്‍ അഴിഞ്ഞാടുന്നതാണ് അക്ഷരാര്‍ത്ഥത്തില്‍ നാം കണ്ടത്. ചുരുക്കത്തില്‍ മലയാള സിനിമയില്‍ റിപ്പീറ്റ് വാച്ച് ക്വാളിറ്റിയിലും കാലാതിവര്‍ത്തിയായ ഹാസ്യരംഗങ്ങളുടെ കാര്യത്തിലും ഒരു ബെഞ്ച്മാര്‍ക്ക് സിനിമയായി മാറി മീശമാധവന്‍.

മുമ്പും ജോഡിയായിട്ടുണ്ടെങ്കിലും ദിലീപ്-കാവ്യാമാധവന്‍ ജോഡികള്‍ ഒരു ഭാഗ്യജോഡിയായി രെജിസ്റ്റര്‍ ആവുന്നത് തെങ്കാശിപ്പട്ടണത്തിന്‍റെ വിജയത്തോടെയാണ്. വില്ലന്‍ വേഷത്തിലെത്തിയ ഇന്ദ്രജിത്തിന്‍റെ രണ്ടാംചിത്രമാണ് മീശമാധവന്‍(As an Adult Actor).

ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, സലിം കുമാര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍,ജ്യോതിര്‍മയി, മാള അരവിന്ദന്‍, സുകുമാരി, കാര്‍ത്തിക, ഇ.എ രാജേന്ദ്രന്‍, മച്ചാന്‍ വര്‍ഗീസ്, ഗിന്നസ് പക്രു, ജയിംസ്, മണികണ്ഠന്‍ പട്ടാമ്പി, അംബിക മോഹന്‍, ഗായത്രി, മാസ്റ്റര്‍ അരുണ്‍, സനുഷ, കോഴിക്കോട് നാരായണന്‍ നായര്‍, വിജയന്‍ പെരിങ്ങോട്, മീന ഗണേഷ് തുടങ്ങി ഗംഭീര കാസ്റ്റിങ്. പാസിങ് ഷോട്ടില്‍ പോയവര്‍ക്ക് പോലും അഭിമാനിക്കാവുന്ന ഗംഭീര സീനുകള്‍.

സിനിമയുടെ ക്രെഡിറ്റില്‍ പകുതി ഗിരീഷ് പുത്തഞ്ചേരിക്കും വിദ്യാസാഗറിനും കൊടുക്കണം എന്ന് പറഞ്ഞാല്‍ ആരും എതിരുപറയില്ല എന്ന് മാത്രമല്ല, സിനിമയുടെ പാട്ടുകളുടെ വിശേഷത്തെപ്പറ്റി വേറൊന്നും പറയേണ്ടതുമില്ല. ഇന്നും പാട്ടുകള്‍ ജനറേഷനുകള്‍ കീഴടക്കി മുന്നേറുന്നു.

250 ദിവസത്തോളം തിയേറ്ററില്‍ ഓടിയ ഈ സിനിമ തിയേറ്ററില്‍ കാണാന്‍ കഴിഞ്ഞവര്‍ ഭാഗ്യവാന്മാര്‍..

അശ്വാരൂഢന്‍ - Ashwaroodan (2006)മില്ലേനിയം സ്റ്റാര്‍സിനു ശേഷം സുരേഷ്ഗോപിയും ജയരാജും ഒന്നിച്ച സിനിമയാണ് അശ്വാരൂഢന്‍. ജയരാ...
22/08/2026

അശ്വാരൂഢന്‍ - Ashwaroodan (2006)

മില്ലേനിയം സ്റ്റാര്‍സിനു ശേഷം സുരേഷ്ഗോപിയും ജയരാജും ഒന്നിച്ച സിനിമയാണ് അശ്വാരൂഢന്‍. ജയരാജിന്‍റെ തന്നെ 'കണ്ണകി' എഴുതിയ സജീവ് ആണ് ഈ സിനിമ എഴുതിയത്. പദ്മപ്രിയ നായിക ആയി എത്തിയ ഈ സിനിമയില്‍ സായ്കുമാര്‍,ക്യാപ്റ്റന്‍ രാജു, ടി.ജി രവി, ജഗന്നാഥ വര്‍മ്മ, സ്ഫടികം ജോര്‍ജ്, സൈജു കുറുപ്പ്, നെടുമ്പ്രം ഗോപി, ഫോര്‍ ദി പീപ്പിള്‍ ഫെയിം പദ്മകുമാര്‍, നന്ദിത ബോസ്, കലാധരന്‍ തുടങ്ങിയവരും അഭിനയിച്ചു.

ജാസി ഗിഫ്റ്റ് ആയിരുന്നു സംഗീതം. ''അഴകാലില മഞ്ഞച്ചരടിലെ പൂത്താലി'' എന്ന ഗാനമായിരിക്കും ഈ സിനിമയെപ്പറ്റി എല്ലവരും ഓര്‍ത്തുവെച്ചിരിക്കുന്നത്. ഇഞ്ചക്കാട് ബാലചന്ദ്രന്‍ ആണ് ഈ ഗാനം എഴുതിയിരിക്കുന്നത്.

ചിന്താമണി കൊലക്കേസിനു പിന്നാലെ എത്തിയ ഈ സുരേഷ്ഗോപി ചിത്രം തിയേറ്ററില്‍ ഓടിയില്ല.

നിങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കൂ..

വാസ്തവം - Vasthavam (2006)പൃഥ്വിരാജിനെ നായകനാക്കി വര്‍ഗം സംവിധാനം ചെയ്ത എം.പദ്മകുമാര്‍ അതേ വര്‍ഷം തന്നെ വീണ്ടും പൃഥ്വിരാ...
21/08/2026

വാസ്തവം - Vasthavam (2006)

പൃഥ്വിരാജിനെ നായകനാക്കി വര്‍ഗം സംവിധാനം ചെയ്ത എം.പദ്മകുമാര്‍ അതേ വര്‍ഷം തന്നെ വീണ്ടും പൃഥ്വിരാജിനെ നായകനാക്കിയ സിനിമയാണ് വാസ്തവം. ബാബു ജനാര്‍ദ്ദനന്‍റേതായിരുന്നു തിരക്കഥ. തകഴി ശിവശങ്കരപ്പിള്ളയുടെ 'ഏണിപ്പടികള്‍' എന്ന നോവലില്‍ നിന്നും കടംകൊണ്ടാണ് ഈ തിരക്കഥ ഉണ്ടാക്കിയിരിക്കുന്നത്.

കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെ ബ്യൂറോക്രസിയുടെ ഉള്ളറകളിലേക്കെത്തുന്ന ബാലചന്ദ്ര അഡിഗ എന്ന കഥാപാത്രമായിരുന്നു പൃഥ്വിരാജിന്‍റേത്. വര്‍ഗത്തിനു ശേഷം വീണ്ടും നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായാണ് പൃഥ്വിരാജ് വാസ്തവത്തില്‍ പ്രത്യക്ഷപ്പെട്ടത്.

കാവ്യാമാധവന്‍ ആയിരുന്നു നായിക. മറ്റൊരു പ്രധാന വേഷത്തില്‍ സിന്ധു മേനോനും. സംവൃത, ജഗതി ശ്രീകുമാര്‍, മുരളി, സലിം കുമാര്‍, ഉഷ,മധുപാല്‍, ജഗദീഷ്, സാദിഖ്, സുധീര്‍ കരമന, രാജ്മോഹന്‍ ഉണ്ണിത്താന്‍, വി.കെ ശ്രീരാമന്‍, ജോജു ജോര്‍ജ്, ദിനേഷ് പ്രഭാകര്‍, മേഘനാദന്‍,ടി.ജി രവി, ടി.പി മാധവന്‍, മങ്ക മഹേഷ്, സീമ ജി നായര്‍, ഷാലിന്‍ സോയ, വരദ, വിജയന്‍ കാരന്തൂര്‍ തുടങ്ങിയവരും ഈ ചിത്രത്തിലുണ്ട്.

വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ വരികള്‍ക്ക് അലക്സ് പോള്‍ ഈണം നല്‍കിയ മനോഹരഗാനങ്ങള്‍ ഈ സിനിമയിലുണ്ട്. ''അരപ്പവന്‍ പൊന്നു കൊണ്ട്'', ''നാഥാ നീ വരുമ്പോള്‍'' തുടങ്ങിയ ഗാനങ്ങളൊക്കെ ഹിറ്റ് ആയി.

മികച്ച അഭിപ്രായമാണ് തിയേറ്ററില്‍ നിന്നും സിനിമ നേടിയത്. എങ്കില്‍ കൂടിയും വളരെ വലിയ വിജയത്തിലേക്ക് പോവേണ്ടിയിരുന്ന സിനിമ സാദാ ഹിറ്റില്‍ ഒതുങ്ങി. ഈ സിനിമയിലെ അഭിനയത്തിന് പൃഥ്വിരാജിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ആദ്യമായി ലഭിച്ചു. മികച്ച എഡിറ്റിങ്ങിനുള്ള സംസ്ഥാന പുരസ്കാരം എല്‍. ഭൂമിനാഥനും ലഭിച്ചു.

'വാസ്തവം' കണ്ടവര്‍ ഓര്‍മ്മ പുതുക്കുമല്ലോ..

മൂന്നാമതൊരാള്‍ - Moonnamathoral (2006)സിനിമകളുടെ തെരഞ്ഞെടുപ്പിന്‍റെ പേരില്‍ ജയറാം ഏറെ പഴികേട്ടിരുന്ന വര്‍ഷങ്ങളില്‍ അദ്ദേ...
21/08/2026

മൂന്നാമതൊരാള്‍ - Moonnamathoral (2006)

സിനിമകളുടെ തെരഞ്ഞെടുപ്പിന്‍റെ പേരില്‍ ജയറാം ഏറെ പഴികേട്ടിരുന്ന വര്‍ഷങ്ങളില്‍ അദ്ദേഹത്തിന്‍റെ ഒരു ബോള്‍ഡ് സ്റ്റെപ്പ് ആയി പറയാവുന്ന ഒരു സൂപ്പര്‍ നാച്ചുറല്‍ ത്രില്ലര്‍ ആയിരുന്നു മൂന്നാമതൊരാള്‍. വി.കെ പ്രകാശിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മൂന്നാമതൊരാള്‍ എഴുതിയത് രാജേഷ് ജയരാമന്‍ ആയിരുന്നു.
അച്ചുവിന്‍റെ അമ്മയുടെ കഥാകൃത്തായ രാജേഷ് എഴുതിയ ആദ്യ തിരക്കഥ ആയിരുന്നു മൂന്നാമതൊരാളിന്‍റേത്.

ജയറാമിനെക്കൂടാതെ ജ്യോതിര്‍മയി, വിനീത്, സംവൃത, മാള അരവിന്ദന്‍, മാസ്‌റ്റര്‍ യാഷ്, ഹരിശ്രീ അശോകന്‍, കുഞ്ചന്‍,, പ്രേം പ്രകാശ്, കുളപ്പുള്ളി ലീല, മായ വിശ്വനാഥ്, മുരളി മേനോന്‍ തുടങ്ങിയരായിരുന്നു പ്രധാന അഭിനേതാക്കള്‍.

ഷിബുചക്രവര്‍ത്തി എഴുതിയ വരികള്‍ക്ക് ഈണമിട്ടതും പശ്ഛാത്തല സംഗീതം നല്‍കിയതും ഔസേപ്പച്ചന്‍ ആയിരുന്നു. ലോകനാഥന്‍ ആയിരുന്നു ക്യാമറമാന്‍.

മലയാളത്തില്‍ ആദ്യമായി സാറ്റലൈറ്റ്‌ പ്രൊജക്ഷനിലൂടെ സിനിമ പ്രദര്‍ശിപ്പിച്ചത് ഈ സിനിമയോടെയാണ്. എമില്‍ & എറിക് റിലീസ് ആയിരുന്നു ഈ സൗകര്യം ഒരുക്കിയത്. കേരളത്തിലെ നിരവധി ബി,സി ക്ളാസ് തിയേറ്ററുകള്‍ ഈ രീതിയില്‍ 'മൂന്നാമതൊരാള്‍'' റിലീസ് ചെയ്തു.

ശരാശരി അഭിപ്രായം മാത്രം ലഭിച്ച സിനിമ അന്ന് തിയേറ്ററില്‍ വിജയമായില്ല. ഈ തിയേറ്റര്‍ ലിസ്റ്റിലുള്ള പല തിയേറ്ററുകളും ഇതിനു ശേഷം ചില സിനിമകള്‍ കൂടി സാറ്റലൈറ്റ് പ്രൊജക്ഷനില്‍ കളിച്ചു എങ്കിലും സ്ഥിരമായി റിലീസ് കിട്ടാതെ, കാലക്രമത്തില്‍ പൂട്ടുകയാണുണ്ടായത്.

ഈ തിയേറ്ററുകളില്‍ സിനിമ കണ്ടവരുണ്ടോ? 'മൂന്നാമതൊരാള്‍' കണ്ടവര്‍ ഓര്‍മ്മ പുതുക്കുമല്ലോ.

ഫോട്ടോഗ്രാഫര്‍ - Photographer (2006) തിരക്കഥാകൃത്ത് രഞ്ജന്‍ പ്രമോദ് ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ സിനിമ ആയിരുന്നു ഫോട്...
20/08/2026

ഫോട്ടോഗ്രാഫര്‍ - Photographer (2006)

തിരക്കഥാകൃത്ത് രഞ്ജന്‍ പ്രമോദ് ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ സിനിമ ആയിരുന്നു ഫോട്ടോഗ്രാഫര്‍. നായകനായി സാക്ഷാല്‍ മോഹന്‍ലാല്‍. ബിജുമേനോന്‍, നീതു ഷെട്ടി, മാസ്റ്റര്‍ മണി,മാസ്റ്റര്‍ സൗഗന്ധ്, ഭാരതി വിഷ്ണുവര്‍ദ്ധന്‍, വേണു നാഗവള്ളി, ശരണ്യ ഭാഗ്യരാജ്, മനോജ് കെ ജയന്‍, രാമചന്ദ്രന്‍, മാമുക്കോയ, കെ.ബി ഗണേഷ് കുമാര്‍, മുരളി, ഡാനിയല്‍ ബാലാജി, അംബിക മോഹന്‍, ജാനകി സബേഷ് തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങളില്‍.

മീശമാധവനും മനസ്സിനക്കരെയും നരനും എഴുതിക്കഴിഞ്ഞാണ് രഞ്ജന്‍ പ്രമോദ് സംവിധായകനാകുന്നത്. ഡിജോ ജോണ്‍ എന്ന ഫോട്ടോഗ്രാഫറായും സഹോദരന്‍ ജോയ് ജോണായും ഇരട്ട വേഷങ്ങളില്‍ ആണ് മോഹന്‍ലാല്‍ എത്തിയത്. മുത്തങ്ങ സംഭവത്തില്‍ നിന്നുമാണ് ഈ കഥയുടെ ത്രെഡ് രഞ്ജന്‍ പ്രമോദ് ഉണ്ടാക്കിയെടുത്തത്. താമി എന്ന ആദിവാസി ബാലന്‍റെ കാസ്റ്റിങ്ങും വയനാട്ടില്‍ നിന്നു തന്നെ ആയിരുന്നു. ഈ വേഷത്തിന് മാസ്റ്റര്‍ മണിക്ക് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിക്കുകയും ചെയ്തു.

മറ്റൊരു മഹത്തായ തിരിച്ചുവരവിന് കൂടി ഈ ചിത്രം നിമിത്തമായി. നീണ്ട ഇടവേളക്ക് ശേഷം ജോണ്‍സണ്‍ മാസ്റ്റര്‍ ആണ് ഈ സിനിമയ്ക്ക് സംഗീതം നല്‍കിയത്. ''ചെല്ലം ചാടി നടക്കണ പുല്‍ച്ചാടി'' എന്ന ഗാനം ഇന്‍സ്റ്റന്‍റ് ഹിറ്റ് ആയി. എന്നാല്‍ ''എന്തേ കണ്ണനിത്ര കറുപ്പ് നിറം'' എന്ന ഗാനം ആയിരിക്കും എല്ലാവരുടെയും ഫേവറേറ്റ്. ദൗർഭാഗ്യകരമായ കാര്യം എന്തെന്നാൽ തിരിച്ചുവരവില്‍ ഇത്ര മനോഹരമായ ഒരു ആൽബം ഉണ്ടായിട്ടും ജോൺസൺ മാഷിന് മലയാള സിനിമയിൽ പിന്നീട് അധികം അവസരങ്ങൾ ഒന്നും ലഭിച്ചില്ല.

അഴകപ്പൻ ആയിരുന്നു ക്യാമറ കൈകാര്യം ചെയ്തത്. വയനാടൻ കാടുകളുടെ സൗന്ദര്യം അഴകപ്പന്റെ ക്യാമറയിൽ മിഴിവാർന്നു നിന്നു. പേഴ്സണലി എന്റെ ഫേവറേറ്റ് ആയിട്ടുള്ള സിനിമയാണ് ഫോട്ടോഗ്രാഫർ. എന്നാൽ കൊമേഴ്സ്യല്‍ ഇന്‍ഗ്രേഡിയന്‍റ്സിന്‍റെ കുറവ് കൊണ്ടായിരിക്കാം, തീയറ്ററിൽ സിനിമ വൻ പരാജയമായിരുന്നു. നാട്ടിലെ ബി ക്ലാസ് തിയേറ്ററിൽ സിനിമ ആദ്യ ആഴ്ച കഴിഞ്ഞപ്പോൾ തന്നെ എത്തി. കൃത്യമായി പറഞ്ഞാല്‍ എട്ടാം ദിവസം.

നിങ്ങളിൽ ഈ സിനിമയ്ക്ക് ഫാൻസ് ഉണ്ടോ? ഈ സിനിമ നിങ്ങൾ എവിടെയാണ് കണ്ടത്? ഓർമ്മകൾ പങ്കുവയ്ക്കുമല്ലോ.

പറഞ്ഞുതീരാത്ത വിശേഷങ്ങള്‍ - Paranju Theeratha Visheshangal(2007)'സുകൃത'വും 'ഉദ്യാനപാലകനും' 'സ്വയംവരപ്പന്തലു'മൊക്കെ സംവിധ...
20/08/2026

പറഞ്ഞുതീരാത്ത വിശേഷങ്ങള്‍ - Paranju Theeratha Visheshangal(2007)

'സുകൃത'വും 'ഉദ്യാനപാലകനും' 'സ്വയംവരപ്പന്തലു'മൊക്കെ സംവിധാനം ചെയ്തിട്ടുള്ള ഹരികുമാര്‍ ഒരു ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്ത ചിത്രമാണ് 'പറഞ്ഞു തീരാത്ത വിശേഷങ്ങള്‍' . സുരേഷ്ഗോപി നായകനായ ഈ സിനിമ 2005ല്‍ ചിത്രീകരണം ആരംഭിച്ച് 2006ന്‍റെ തുടക്കത്തില്‍ പൂര്‍ത്തിയായെങ്കിലും റിലീസ്ചെയ്യാന്‍ പിന്നെയും വൈകി. ലക്ഷ്മിഗോപാല സ്വാമി, മന്യ, ദേവന്‍,ജനാര്‍ദ്ദനന്‍, ജഗതി, സുകുമാരി,ജയകൃഷ്ണന്‍, അംബികാ മോഹന്‍ തുടങ്ങിയവര്‍ ഈ ചിത്രത്തിലുണ്ട്.

ഇ.വി ശ്രീധരന്‍റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് കലൂര്‍ ഡെന്നിസ് ആയിരുന്നു. യൂസഫലി കേച്ചേരിയും ഗിരീഷ് പുത്തഞ്ചേരിയും എഴുതിയ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത് എം.ജയചന്ദ്രന്‍.

ഈ സിനിമ കണ്ടിട്ടുള്ളവര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമല്ലോ.

ചെസ്സ് - Chess (2006)ദിലീപിനെ നായകനാക്കി രാജ് ബാബു സംവിധാനം ചെയ്ത സിനിമയാണ് ചെസ്സ്. ഉദയകൃഷ്ണ-സിബി കെ തോമസ് ടീമിന്‍റേതായി...
19/08/2026

ചെസ്സ് - Chess (2006)

ദിലീപിനെ നായകനാക്കി രാജ് ബാബു സംവിധാനം ചെയ്ത സിനിമയാണ് ചെസ്സ്. ഉദയകൃഷ്ണ-സിബി കെ തോമസ് ടീമിന്‍റേതായിരുന്നു സ്ക്രിപ്റ്റ്. ഭാവന ആയിരുന്നു നായിക. ആശിഷ് വിദ്യാര്‍ത്ഥി, വിജയരാഘവന്‍, സലിംകുമാര്‍, ഹരിശ്രീ അശോകന്‍, സായ്കുമാര്‍,കലാശാല ബാബു, ഭീമന്‍ രഘു, ബാബുരാജ്, സുരേഷ് കൃഷ്ണ, മോഹന്‍ ജോസ്, ജനാര്‍ദ്ദനന്‍, ജഗന്നാഥ വര്‍മ്മ, മധുപാല്‍,രാജലക്ഷ്മി, ബേബി നയന്‍താര,കുഞ്ചന്‍ തുടങ്ങിയവരായിരുന്നു പ്രധാന താരങ്ങള്‍.

ബേണി ഇഗ്നേഷ്യസിന്‍റെ സംഗീതത്തില്‍ രണ്ട് പാട്ടുകള്‍ ഉണ്ടായിരുന്നത് നിലവാരം പുലര്‍ത്തി. രാജാമണി ആയിരുന്നു BGM ചെയ്തത്.
അന്ധനായി അഭിനയിച്ച് പ്രതികാരം ചെയ്യുന്ന നായകനെയാണ് ദിലീപ് അവതരിപ്പിച്ചത്.

ശരാശരി അഭിപ്രായം നേടിയ സിനിമ ശരാശരി വിജയമാണ് ബോക്സ്ഓഫീസില്‍ നേടിയത്. കടുത്ത മഴ ഉണ്ടായിരുന്ന സീസണിലായിരുന്നു ചെസ്സ്‌ റിലീസ് ചെയ്തത്.

നിങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുമല്ലോ.

വിദേശി നായര്‍ സ്വദേശി നായര്‍ - Videshi Nair Swadeshi Nair (2002)മക്കള്‍ മാഹാത്മ്യം, കിടിലോല്‍ക്കിടിലം, KL 7 95/എറണാകുളം ...
19/08/2026

വിദേശി നായര്‍ സ്വദേശി നായര്‍ - Videshi Nair Swadeshi Nair (2002)

മക്കള്‍ മാഹാത്മ്യം, കിടിലോല്‍ക്കിടിലം, KL 7 95/എറണാകുളം നോര്‍ത്ത് എന്നീ സിനിമകളുടെ സംവിധായകനായ പോള്‍സണ്‍ സംവിധാനം ചെയ്ത ചിത്രം. ജഗദീഷ് ആയിരുന്നു നായകവേഷത്തില്‍. നായിക മഹിമ. സായ്കുമാര്‍, രാജന്‍ പി ദേവ്, നരേന്ദ്ര പ്രസാദ്, പൊന്നമ്മ ബാബു, ഇന്ദ്രന്‍സ്, കനകലത, ബോബി കൊട്ടാരക്കര, ജഗന്നാഥന്‍, ഗായത്രി തുടങ്ങിയവരും അഭിനയിച്ചു. സഞ്ജീവ് ബാബു ആയിരുന്നു സംഗീതം നിര്‍വഹിച്ചത്. ക്യാമറ ചെയ്തത് ബാബു രാജേന്ദ്രന്‍. ഇതിനു ശേഷം ഇവരൊന്നും മറ്റ് നല്ല പ്രൊജക്ടുകളില്‍ വര്‍ക്ക് ചെയ്തിട്ടില്ല.

ഒരു മോശം കഥയുടെ വളരെ മോശം തിരക്കഥയും സംവിധാനവും ആയിരുന്നു സിനിമയുടെ ആകെത്തുക. പോള്‍സന്‍റേതായി അവസാനം പുറത്തിറങ്ങിയ ചിത്രവും ഇതുതന്നെ. പ്രദീപിന്‍റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് എ.ആര്‍ മുകേഷ്. 'ജനുവരി ഒരു ഓര്‍മയും', 'ക്ഷമിച്ചു എന്നൊരു വാക്കും' പോലെ എണ്‍പതുകളില്‍ നിരവധി മികച്ച സിനിമകള്‍ക്കും, ജോഷി, K മധു, ശശികുമാര്‍, പി.ജി വിശ്വംഭരന്‍ തുടങ്ങിയ സ്റ്റാര്‍ ഡയറക്ടര്‍മാര്‍ക്കായി എഴുതുകയും ചെയ്തിട്ടുള്ള ആളാണ് എ.ആര്‍ മുകേഷ്. ഈ സിനിമയോടെ അദ്ദേഹത്തിന്‍റെ കരിയറും അവസാനിച്ചതായി കാണാം.

ടി.വിയില്‍ കണ്ടിട്ടുള്ള അനുഭവം മാത്രമേ ഈ സിനിമയുടേതായുള്ളു.

ഈ സിനിമ മുഴുവനായി കണ്ടിട്ടുണ്ടോ? കമന്‍റ് പ്ളീസ്.

കറുത്തപക്ഷികള്‍ - Karutha Pakshikal (2006)തുറുപ്പുഗുലാന്‍റെ വിജയം ഒഴിച്ചുനിര്‍ത്തിയാല്‍, 2005നെ അപേക്ഷിച്ച് 2006 മമ്മൂട്...
18/08/2026

കറുത്തപക്ഷികള്‍ - Karutha Pakshikal (2006)

തുറുപ്പുഗുലാന്‍റെ വിജയം ഒഴിച്ചുനിര്‍ത്തിയാല്‍, 2005നെ അപേക്ഷിച്ച് 2006 മമ്മൂട്ടിക്ക് കാര്യമായ ബോക്സ് ഓഫീസ് വിജയങ്ങളില്ലാത്ത വര്‍ഷമാണ്. എന്നാല്‍, ആ കൊല്ലം മമ്മൂട്ടി-കമല്‍ ടീം രാപ്പകലിന് ശേഷം ഒന്നിച്ചപ്പോള്‍ ലഭിച്ച കറുത്തപക്ഷികള്‍ മനോഹരമായ ഒരു കൊച്ചു ചിത്രമായിരുന്നു. തമിഴ്നാട്ടുകാരനായ മുരുകന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയപ്പോള്‍ പദ്മപ്രിയയും മീനയും മറ്റ് രണ്ട് പ്രധാനവേഷങ്ങള്‍ ചെയ്തു. കഥയും തിരക്കഥയും സംഭാഷണവും കമല്‍ തന്നെയാണ് എഴുതിയത്.

മാളവിക നായരാണ് ഈ സിനിമയില്‍ മല്ലി എന്ന ബാലതാരത്തെ ഹൃദ്യമായി അവതരിപ്പിച്ചത്. തേജസ്, സുഹൈല,ജഗതി ശ്രീകുമാര്‍, വി.കെ ശ്രീരാമന്‍, രാജേഷ് ഹെബ്ബാര്‍, സലിം കുമാര്‍, ടി.ജി രവി, അനൂപ് ചന്ദ്രന്‍, നാരായണന്‍കുട്ടി, ലിഷോയ്, രശ്മി ബോബന്‍, സീമ ജി നായര്‍ തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കള്‍. വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ വരികള്‍ക്ക് മോഹന്‍ സിതാര ആയിരുന്നു സംഗീതം. മഴയില്‍ രാത്രി മഴയില്‍ എന്ന മഞ്ജരി പാടിയ ഗാനം നിരവധി പേരുടെ ഫേവറിറ്റ് ആണ്. പി.ജയചന്ദ്രന്‍ പാടിയ വെണ്‍മുകിലേതോ കാറ്റിന്‍ കയ്യില്‍ എന്ന ഗാനവും അണ്ടര്‍റേറ്റഡ് ആണ്.
പി. സുകുമാര്‍ കാമറ കൈകാര്യം ചെയ്തു. രാജഗോപാല്‍ ആയിരുന്നു എഡിറ്റര്‍. ആഷിഖ് അബുവും ഷൈന്‍ ടോം ചാക്കോയും സുഗീതും ഈ സിനിമയില്‍ കമലിന്‍റെ അസിസ്റ്റന്‍റുമാര്‍ ആയിരുന്നു.

2006ലെ ദേശീയ പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ Best Film on Family Welfare പുരസ്കാരം 'കറുത്ത പക്ഷികള്‍' നേടി. മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരം പദ്മപ്രിയക്കും മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് ബേബി മാളവികയ്ക്കും ലഭിച്ചു. കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ അവാര്‍ഡും ഫിലിം ഫെയര്‍ അവാര്‍ഡും മമ്മൂട്ടിക്ക് ലഭിച്ചപ്പോള്‍ ഫിലിംഫെയറിന്‍റെ മികച്ചനടി പദ്മപ്രിയ ആയിരുന്നു.

കറുത്തപക്ഷികള്‍ കണ്ടവര്‍ ഓര്‍മ്മകള്‍ പങ്കുവെയ്ക്കൂ..

ഒറ്റനാണയം - Otta Nanayam (2005)കലൂര്‍ ഡെന്നിസിന്‍റെ മകന്‍ ഡിനു ഡെന്നിസ് ആദ്യമായി  നായകനായി അഭിനയിച്ച സിനിമയായിരുന്നു ഒറ്...
18/08/2026

ഒറ്റനാണയം - Otta Nanayam (2005)

കലൂര്‍ ഡെന്നിസിന്‍റെ മകന്‍ ഡിനു ഡെന്നിസ് ആദ്യമായി നായകനായി അഭിനയിച്ച സിനിമയായിരുന്നു ഒറ്റനാണയം. നവാഗതനായ സുരേഷ് കണ്ണന്‍ സംവിധാനം ചെയ്ത ഒറ്റനാണയത്തിന്‍റെ കഥ നിര്‍മ്മാതാവ് കൂടിയായ ബാലു ഇരിങ്ങാലക്കുടയുടേതായിരുന്നു.തിരക്കഥ എഴുതിയത് കലൂര്‍ ഡെന്നിസ്. 'സത്യ'ത്തിലൂടെ ശ്രദ്ധിക്കപ്പെട്ട പ്രിയാമണി നായികയായി.

ഹരിശ്രീ അശോകന്‍, ജഗതി ശ്രീകുമാര്‍, സലിം കുമാര്‍, അംബിക മോഹന്‍, മുക്ത തുടങ്ങിയവര്‍ ആയിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്‌.
എസ്.പി വെങ്കടേഷിന്‍റേതായിരുന്നു സംഗീതം.വിപിന്‍ മോഹന്‍ ക്യാമറയും.

ഒറ്റനാണയം കണ്ടിട്ടുള്ളവരുണ്ടോ? അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമല്ലോ.

Address

Nedumkandam

Telephone

+914868232036

Website

Alerts

Be the first to know and let us send you an email when Pepper Fruit Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share