Kottayam Trendz

Kottayam Trendz Kottayam is a city in the Indian state of Kerala.It is located in central Kerala and is also the administrative capital of Kottayam district.
(207)

Welcome to Cinema Media. Online promotion for Movies and all Entertainments.

കാശു വാങ്ങി ചതിച്ചു! കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിംഗ് പണിപറ്റിച്ച് മുങ്ങി; മുണ്ടക്കയത്ത് കല്യാണച്ചടങ്ങിൽ ഭക്ഷണം കിട്ടാതെ വ...
14/09/2026

കാശു വാങ്ങി ചതിച്ചു! കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിംഗ് പണിപറ്റിച്ച് മുങ്ങി; മുണ്ടക്കയത്ത് കല്യാണച്ചടങ്ങിൽ ഭക്ഷണം കിട്ടാതെ വിരുന്നുകാർ

മുണ്ടക്കയം: കല്യാണവിരുന്നിന് ഭക്ഷണമെത്തിക്കാതെ കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിംഗ് കമ്പനിയുടെ വൻ ചതി. മുണ്ടക്കയത്ത് നടന്ന വിവാഹച്ചടങ്ങിലാണ് സംഭവം. മണ്ഡപത്തിൽ നിന്നും ചടങ്ങുകൾ കഴിഞ്ഞ് വധൂവരന്മാരും ബന്ധുക്കളും അടങ്ങുന്ന വിരുന്നുകാർ ഓഡിറ്റോറിയം എത്തിയപ്പോഴാണ് ഭക്ഷണമെത്തിയിട്ടില്ലെന്ന വിവരം അറിയുന്നത്.
വിവാഹ സൽക്കാരത്തിനായി 1.5 ലക്ഷം രൂപ മുൻകൂറായി ഉദയം കാറ്ററിംഗ് ഉടമകൾ കൈപ്പറ്റിയിരുന്നു. എന്നാൽ വിരുന്നിന്റെ സമയം കഴിഞ്ഞിട്ടും ഭക്ഷണം എത്തിക്കാൻ ഇവർ തയ്യാറായില്ല. തുടർന്ന് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കാറ്ററിംഗ് അധികൃതർ ഫോൺ എടുക്കാതെ മുങ്ങുകയായിരുന്നു.
വിശന്നുവലഞ്ഞെത്തിയ അതിഥികൾക്ക് മുന്നിൽ വീട്ടുകാർ പൂർണ്ണമായും കുടുങ്ങി. ഒടുവിൽ സമീപത്തെ ഹോട്ടലുകളിൽ നിന്ന് അടിയന്തരമായി ഓർഡർ ചെയ്ത് വരുത്തിയ ഭക്ഷണം നൽകിയാണ് വീട്ടുകാർ കുറച്ചുപേരുടെയെങ്കിലും വിശപ്പകറ്റിയത്.
സന്തോഷത്തോടെ നടക്കേണ്ടിയിരുന്ന വിവാഹച്ചടങ്ങ് കാറ്ററിംഗ് കമ്പനിയുടെ ഉത്തരവാദിത്തമില്ലായ്മ കാരണം വലിയ മാനക്കേടിലാണ് അവസാനിച്ചത്. വഞ്ചന കാണിച്ച കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിംഗിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് വീട്ടുകാരുടെ തീരുമാനം. സംഭവം പ്രാദേശികമായി വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

കാൽപ്പന്തുകളിയിലെ സ്പാനിഷ് വസന്തം; പുതിയ ലോകചാമ്പ്യന്മാർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 🇪🇸🏆
19/07/2026

കാൽപ്പന്തുകളിയിലെ സ്പാനിഷ് വസന്തം; പുതിയ ലോകചാമ്പ്യന്മാർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 🇪🇸🏆

അ.പ.കടത്തിൽ വസ്ത്രം പൂർണമായി കീറി പോയ യുവതിക്ക് ഉടുത്ത മുണ്ട് ഊരി നൽകി ചായ വിൽപ്പനക്കാരൻ , ബിഗ് സല്യൂട്ട് സഹോദര 👏👏🙏അ.പ.ക...
17/06/2026

അ.പ.കടത്തിൽ വസ്ത്രം പൂർണമായി കീറി പോയ യുവതിക്ക് ഉടുത്ത മുണ്ട് ഊരി നൽകി ചായ വിൽപ്പനക്കാരൻ , ബിഗ് സല്യൂട്ട് സഹോദര 👏👏🙏

അ.പ.കടത്തിൽ പെട്ട് യുവതിയുടെ വസ്ത്രം പൂർണമായും കീറി പോയി , ആൾക്കൂട്ടത്തിനിടയിൽ സ്വന്തം ഉടുമുണ്ട് ഉരിഞ്ഞു യുവതിക്ക് നൽകി ചായവില്പനക്കാരനായ യുവാവ് . തൃപ്പൂണിത്തുറ കിഴക്കേക്കോട്ട സ്വദേശിയായ ഷാജിയാണ് അ.പകടത്തിൽ പെട്ട യുവതിക്ക് ഉടുത്തിരുന്ന മുണ്ട് ഊരി നൽകിയത് . പ്രൈവറ്റ് ബസിന്റെ മുൻഭാഗത്തെ ചക്രത്തിനടിയിലേക്കാണ് യുവതി വീണുപോയത് .

ഉടൻ തന്നെ നാട്ടുകാർക്കൊപ്പം ഓടിയെത്തിയ ഷാജി ബസ് പിന്നോട്ട് എടുപ്പിക്കുകയും യുവതിയെ രക്ഷപെടുത്തുകയുമായിരുന്നു .
എന്നാൽ അ.പകടത്തിൽ വസ്ത്രം പൂർണമായി കീറിയ അവസ്ഥയിൽ സ്വന്തം ഉടുമുണ്ട് ഊരി യുവതിക്ക് നൽകുകയും ചെയ്തു . ശേഷം തൊട്ടടുത്തുള്ള കടയിൽ പോയി മുണ്ട് വാങ്ങി ഉടുക്കുകയാണ് ഷാജി ചെയ്തത് . അ.പ.കടം നടക്കുമ്പോൾ സൈക്കിളിൽ കടകളിൽ ചായ നല്കാൻ എത്തിയതായിരുന്നു ഷാജി .

പരിക്കേറ്റ യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു . അവസരോചിതമായി യുവതിക്ക് സ്വന്തം വസ്ത്രം ഊരി നൽകി സംരക്ഷിച്ച ഷാജിക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ അഭിനന്ദന പ്രവാഹമാണ് . കൊടുക്കാം ഒരു ബിഗ് സല്യൂട്ട് 🙏

പ്ലയെർ ഓഫ് ദി ടൂർണമെന്റ് സ്വീകരിച്ച ശേഷം സഞ്ജുവിനോട് അവതാരകൻ ചോദിക്കുന്നുണ്ട് "സഞ്ജു എന്താണ് ഫീലിംഗ്?"സഞ്ജു " ഇതൊരു സ്വപ...
09/03/2026

പ്ലയെർ ഓഫ് ദി ടൂർണമെന്റ് സ്വീകരിച്ച ശേഷം സഞ്ജുവിനോട് അവതാരകൻ ചോദിക്കുന്നുണ്ട്

"സഞ്ജു എന്താണ് ഫീലിംഗ്?"

സഞ്ജു " ഇതൊരു സ്വപ്നം കാണുന്നത് പോലെ...2024 ലോകകപ്പിലും ഞാൻ ഉണ്ടായിരുന്നു പക്ഷെ ഒരു മത്സരം പോലും കളിക്കാൻ കഴിഞ്ഞില്ല.പക്ഷെ ഞാൻ വീണ്ടും വീണ്ടും സ്വപ്നങ്ങൾ കണ്ടു. അതിനു വേണ്ടി വീണ്ടും വീണ്ടും പരിശീലനം നടത്തി പിന്നീട് കുറെയേറെ കയറ്റിറക്കങ്ങൾ അവസാന ന്യൂസിലാൻഡ് സീരിയസ് കഴിഞ്ഞപ്പോളേക്കും ഞാൻ തകർന്നിരുന്നു.എന്റെ ചിന്തകൾ പോലും എന്റെ നിയന്ത്രണത്തിൽ നിന്നും നഷ്ടപെട്ടു പോയിരുന്നു

എന്നെ ആ തകർച്ചയിൽ നിന്നും കരകയറ്റിയത് ഒരാൾ ആണ്. അയാളുടെ തുടച്ചയായ മോട്ടിവേഷനും ഉപദേശങ്ങളും ആണ് എനിക്ക് വീണ്ടും പൊരുതാൻ ഉള്ള ഊർജം തന്നത്....

ഒരല്പം വികാരധീനനായി സഞ്ജു, ഒരു ചെറിയ നിശബ്ദത.

ആ നിമിഷങ്ങൾ നീണ്ട നിശബ്ദതകൾക്ക് ഇടയിൽ കുറേ പേരുകൾ മനസ്സിൽ മിന്നി മറഞ്ഞു

രോഹിത്
ധോണി
കോഹ്ലി
സൂര്യ

പക്ഷെ വികാരം അടക്കി പിടിച്ചു ഉറച്ച ശബ്ദത്തിൽ സഞ്ജു പറഞ്ഞു

" ഇവിടെ ആ ആളുടെ പേര് പറയാതിരിക്കാൻ ആവില്ല എനിക്ക് "

സച്ചിൻ തെണ്ടുൽക്കർ ❤

ന്റമ്മോ മനസ്സിൽ ഒരു മഞ്ഞു പെയ്യുന്ന പോലെ, ശരീരത്തിലെ രോമകൂപങ്ങളും എണീറ്റ് നിന്നു. ഉള്ളിൽ എവിടെയോ ആ ചാന്റ് വീണ്ടും മുഴങ്ങിയ പോലെ

" സച്ചിൻ.... സച്ചിൻ.. "

കളി അവസാനിപ്പിച്ചു 13 വർഷങ്ങൾക്കിപ്പുറവും അയാൾ വീണ്ടും വീണ്ടും ഇന്ത്യയെ ജയിപ്പിച്ചു കൊണ്ടിരിക്കുന്നു.

എന്റെ സച്ചിൻ,നമ്മുടെ ഒരേയൊരു സച്ചിൻ ദേ... നമ്മുട തകർന്നു പോയ സഞ്ജുചേട്ടനെ തിരിച്ചു കൊണ്ട് വന്നിരിക്കുന്നു സഞ്ജുചേട്ടൻ നമുക്കൊരു ലോകകപ്പ് കൂടെ നേടിത്തന്നിരിക്കുന്നു

കമന്റ്‌ ചെയ്യുക.  ❤️🔥
08/03/2026

കമന്റ്‌ ചെയ്യുക.
❤️🔥

രണ്ടാനച്ചൻ വീടിന് തീയിട്ടു! കഴുക്കോലിൽ തൂങ്ങി ഓട് ചവിട്ടി പൊളിച്ച് അനിയത്തിയെ പുറത്തെത്തിച്ച് ചേട്ടന്റെ ജീവൻ പണയംവെച്ചുള...
01/02/2026

രണ്ടാനച്ചൻ വീടിന് തീയിട്ടു! കഴുക്കോലിൽ തൂങ്ങി ഓട് ചവിട്ടി പൊളിച്ച് അനിയത്തിയെ പുറത്തെത്തിച്ച് ചേട്ടന്റെ ജീവൻ പണയംവെച്ചുള്ള സഹസികത 👏👏🥰🥰

പത്തനംതിട്ട കോന്നിയിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രി നടന്നത് സിനിമയെ പോലും വെല്ലുന്ന ക്രൂരതയും അതിനെ അതിജീവിച്ച ഒരു 15 വയസുകാരന്റെ ചോരത്തിളപ്പിന്റെ പോരാട്ടവുമാണ്. ഭാര്യയോടുള്ള സംശയത്തിന്റെ പേരിൽ സ്വന്തം ഭാര്യയെയും മക്കളെയും ജീവനോടെ കൊന്നൊടുക്കാൻ മുറിക്കുള്ളിലിട്ട് പൂട്ടിയ ശേഷം തീക്കൊളുത്തിയ രണ്ടാനച്ചന്റെ ക്രൂരതയ്ക്ക് മുന്നിൽ പ്രവീൺ എന്ന 15 വയസുകാരൻ ഒരു രക്ഷകനായി ഉദിച്ചുയർന്നു.

വെള്ളിയാഴ്ച രാത്രി ഒരു മണിയോടെയാണ് വടശ്ശേരിക്കര സ്വദേശി സിജു പ്രസാദ് ഈ കടുംകൈ ചെയ്തത്. ഉറങ്ങിക്കിടന്ന ഭാര്യ രജനി, മകൻ പ്രവീൺ, മകൾ എന്നിവരെ മുറിക്കുള്ളിലിട്ട് പൂട്ടിയ ശേഷം വെന്റിലേറ്ററിലൂടെ തിന്നർ ഒഴിക്കുകയും തീപ്പന്തം എറിയുകയുമായിരുന്നു. പ്രവീണിന്റെ ശരീരത്തിലേക്കാണ് തീ വീണത്. നിമിഷനേരം കൊണ്ട് മുറി അഗ്നിഗോളമായി മാറി.

മരണം മുന്നിൽ കണ്ട നിമിഷം പ്രവീൺ പതറിയില്ല. ആളിപ്പടരുന്ന തീയിനുള്ളിൽ നിന്ന് തന്റെ കുഞ്ഞനിയത്തിയെ അവൻ നെഞ്ചോട് ചേർത്തു. വീടിന്റെ കഴുക്കോലിൽ തൂങ്ങിയാടി മുകളിലെ ഓടുകൾ അവൻ ചവിട്ടിപ്പൊളിച്ചു. കൈക്കരുത്ത് മുഴുവൻ സംഭരിച്ച് അനിയത്തിയെ ആ വിടവിലൂടെ മേൽക്കൂരയ്ക്ക് മുകളിലെത്തിച്ച് സുരക്ഷിതയാക്കി.

ശരീരമാകെ പൊള്ളലേറ്റിട്ടും തന്റെ അമ്മയെയും കൂടി മുകളിലേക്ക് വലിച്ചുകയറ്റാൻ അവൻ ആവതുശ്രമിച്ചു, പക്ഷേ തീ പടർന്നതിനാൽ അത് പരാജയപ്പെട്ടു. അതേസമയം നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ വാതിൽ തകർത്താണ് രജനിയെ പുറത്തെത്തിച്ചത്. നിലവിൽ അമ്മയും മകനും കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

കുടുംബകലഹമാണ് ഈ കൊടുംക്രൂരതയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി സിജു പ്രസാദിനെ കോന്നി പോലീസ് പിടികൂടി റിമാൻഡ് ചെയ്തു.
സ്വന്തം ജീവൻ പണയപ്പെടുത്തി അനിയത്തിയെ രക്ഷിക്കാൻ പ്രവീൺ കാണിച്ച ധീരതയ്ക്ക് സോഷ്യൽ മീഡിയയിൽ വലിയ കയ്യടിയാണ് ലഭിക്കുന്നത്.❤️❤️

റീച്ചിനും പബ്ലിസിറ്റിക്കും വേണ്ടി പുരുഷന്മാരെ ബലിയാടാക്കുന്ന പെൺകുട്ടികൾ ഇപ്പോൾ കൂടി വരുന്നുണ്ട്...🥲ഇന്നലെ ഒരു പെൺകുട്ടി...
08/01/2026

റീച്ചിനും പബ്ലിസിറ്റിക്കും വേണ്ടി പുരുഷന്മാരെ ബലിയാടാക്കുന്ന പെൺകുട്ടികൾ ഇപ്പോൾ കൂടി വരുന്നുണ്ട്...🥲
ഇന്നലെ ഒരു പെൺകുട്ടി ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു ഒരു പുരുഷൻ അവളുടെ അടുത്ത് ഇരിക്കുന്നുണ്ട് അത് വീഡിയോ പകർത്തി തന്നെ മോശമായ രീതിയിൽ ടച്ച് ചെയ്തു എന്ന് പറഞ്ഞു പക്ഷേ ആ വീഡിയോയിൽ ആ പുരുഷൻ ഒന്നും തന്ന് പെൺകുട്ടിയെ ചെയ്യുന്നതായി കാണുന്നില്ല പെൺകുട്ടിക്ക് എതിരെ നിരവധി ആളുകളാണ് പ്രതിഷേധ രൂപേണ കമന്റ്‌ ഇടുന്നത്...🫵

നൂറിൽ പരം വീഡിയോകൾ ഈ പെൺകുട്ടി ചെയ്തിട്ടുണ്ട് അതൊന്നും റീച്ച് ആയിട്ടില്ല ഈ വീഡിയോ മാത്രം 5 മില്യൺ ആളുകൾ കണ്ടു അതിനാൽ തന്നെ നമുക്ക് മനസ്സിലാക്കാം റീച്ചിനു വേണ്ടി അവൾ കളിച്ച ഒരു നാടകം ആയിരുന്നു ഇതെന്ന്☺️

ഒന്നും ചെയ്യാത്ത അദ്ദേഹത്തിന്റെ മാനസികാവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ കള്ളക്കേസ് ആയാലും പെൺകുട്ടികളുടെ ഭാഗത്ത് നിൽക്കാൻ ഒരുപാട് പേർ ഉണ്ടാകും
ന്യായം ആരുടെ ഭാഗത്താണെന്ന് പോലും നോക്കില്ല🫵 ഇത്തരം പെൺകുട്ടികൾ ഈ നാടിന്റെ ശാപം തന്നെയാണ്!!

മുത്താണ് മുത്തശ്ശി...... മണക്കാട് ചിറ്റൂർ ആൽപ്പാറ കരിമ്പനാനിക്കൽ അഭിജിത് തന്റെ മുത്തശ്ശിയായ 84-കാരി ഗൗരിയെ സ്കൂട്ടറിനുമു...
02/01/2026

മുത്താണ് മുത്തശ്ശി...... മണക്കാട് ചിറ്റൂർ ആൽപ്പാറ കരിമ്പനാനിക്കൽ അഭിജിത് തന്റെ മുത്തശ്ശിയായ 84-കാരി ഗൗരിയെ സ്കൂട്ടറിനുമുന്നിൽ സുരക്ഷിതമായി ഇരുത്തി തൊടുപുഴ നഗരത്തിലൂടെ പോകുന്നു. കൊച്ചുമകനൊപ്പം ടൂവീലറിലാണ് മുത്തശ്ശിയുടെ യാത്ര ഏറെയും. പിന്നിലിരുത്തിയാൽ ശ്രദ്ധകിട്ടില്ലെന്നതിനാൽ ­മുന്നിലിരുത്തും. മുത്തശ്ശിക്ക് ഏറെ ഇഷ്ടവും അതുതന്നെയാണ്. പെറ്റമ്മയെപ്പോലും നിഷ്കരുണം നടതള്ളുന്ന മക്കളുള്ള ഇക്കാലത്ത് പുതുവത്സരദിനത്തിൽ കണ്ട സുന്ദരക്കാഴ്ച| ഫോട്ടോ: അജേഷ് ഇടവെട്ടി

കോട്ടയം കഞ്ഞിക്കുഴിയിൽ ഒരു കമ്പ്യൂട്ടർ ഷോപ്പിലേക്ക് sales + service ന് ആളെ തേടുന്നു. താൽപ്പര്യമുള്ളവർ ബന്ധപ്പെടുക.      ...
27/12/2025

കോട്ടയം കഞ്ഞിക്കുഴിയിൽ ഒരു കമ്പ്യൂട്ടർ ഷോപ്പിലേക്ക് sales + service ന് ആളെ തേടുന്നു. താൽപ്പര്യമുള്ളവർ ബന്ധപ്പെടുക.

ദിലീപേട്ടന്റെ വൻ തിരിച്ചു വരവായി ഭ ഭ ബ..!!!!🔥🔥🔥
18/12/2025

ദിലീപേട്ടന്റെ വൻ തിരിച്ചു വരവായി ഭ ഭ ബ..!!!!🔥🔥🔥

Address

Kottayam
686001

Telephone

+919633431301

Website

Alerts

Be the first to know and let us send you an email when Kottayam Trendz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kottayam Trendz:

Shortcuts

Share