Kerala updates

Kerala updates stay close to kerala

12/03/2026

ബാബുപോളിന് മറുപടിയുമായി മാത്യു കുഴലനാടൻ

Finally.. Padmabhushan Mammootty
25/01/2026

Finally.. Padmabhushan Mammootty

18/01/2026

as Walter ❤️❤️‍🔥

ടീസറിൽ കാണിച്ച backshot മമ്മൂക്കയുടെ character തന്നെയാണ്.. പക്ഷേ മമ്മൂക്ക അല്ല..Walter ന്റെ യങ് കാലഘട്ടം പറയുന്ന സീനിൽ ക...
16/01/2026

ടീസറിൽ കാണിച്ച backshot മമ്മൂക്കയുടെ character തന്നെയാണ്.. പക്ഷേ മമ്മൂക്ക അല്ല..

Walter ന്റെ യങ് കാലഘട്ടം പറയുന്ന സീനിൽ കാണിക്കുന്ന face reveal ചെയ്യാത്ത ഒരു backshot മാത്രം ആയിരിക്കും അത്... പടത്തിൽ ഉടനീളം walter എന്ന പേരു വച്ചൊരു ഹൈപ്പ് create ചെയ്യും..

അങ്ങനെ ഹൈപ്പ് കയറ്റി വച്ചു പിള്ളേർക്ക് ഒരു ആവശ്യം വരുന്ന moment ഇൽ എൻട്രി 🥵📈🔥

ഓർമ്മപ്പൂക്കൾ..🌹നാലു വയസ്സുള്ളപ്പോഴാണ് തരുണി  മോൾ “വെള്ളിനക്ഷത്രം “എന്ന എന്റെ സിനിമയിൽ അഭിനയിക്കുന്നത്..ആ വർഷം തന്നെ സത്...
15/01/2026

ഓർമ്മപ്പൂക്കൾ..🌹
നാലു വയസ്സുള്ളപ്പോഴാണ് തരുണി മോൾ “വെള്ളിനക്ഷത്രം “എന്ന എന്റെ സിനിമയിൽ അഭിനയിക്കുന്നത്..ആ വർഷം തന്നെ സത്യത്തിലും തരുണി അഭിനയിച്ചു..രണ്ടിലും പ്രഥ്വിരാജായിരുന്നു നായകൻ..
ആരെയും അതിശയിപ്പിക്കുന്ന അഭിനയ ചാരുതയുള്ള ആ അത്ഭുത ബാലിക 12 വയസ്സുള്ളപ്പോൾ 2012 ൽ നേപ്പാളിൽ വച്ചുണ്ടായ ഹെലിക്കോപ്റ്റർ അപകടത്തിൽ അമ്മ ഗീതയോടൊപ്പം മരണപ്പെട്ടു..
-വിനയൻ

  🖥️🖱️⌨️     👑
15/01/2026

🖥️🖱️⌨️ 👑

Just a smile, nothing else needed 😊 #മമ്മൂക്ക latest ❤️
15/01/2026

Just a smile, nothing else needed 😊
#മമ്മൂക്ക latest ❤️

2024, 2025 തുടക്കം കുറിച്ചത് ഗസ്റ്റ്‌ റോളിലൂടെ ആയിരുന്നു.. 2026 ലും അങ്ങനെ തന്നെ.. വർഷത്തെ ആദ്യ എൻട്രി ആവേശം കൊള്ളിക്കാൻ...
15/01/2026

2024, 2025 തുടക്കം കുറിച്ചത് ഗസ്റ്റ്‌ റോളിലൂടെ ആയിരുന്നു.. 2026 ലും അങ്ങനെ തന്നെ.. വർഷത്തെ ആദ്യ എൻട്രി ആവേശം കൊള്ളിക്കാൻ ചത്താ പച്ചയിൽ മൂത്തോൻ ഉണ്ടാകും..

Walter ആശാൻ 🔥

Today 8 PM ⏳

Kochin Haneefka wedding🎀😍
15/01/2026

Kochin Haneefka wedding🎀😍

Mammootty മമ്മൂക്ക latest 🤩🥳
15/01/2026

Mammootty മമ്മൂക്ക latest 🤩🥳

അവൾ ഒരു അസാമാന്യ കാരക്ടർ ആണ്, ജീവിതത്തിൽ ഇതുവരെ ഒരാളോട് ദേഷ്യപ്പെടുന്നത് ഞാൻ കണ്ടിട്ടില്ല..!!ഇപ്പോ എന്തെങ്കിലും കാര്യത്ത...
15/01/2026

അവൾ ഒരു അസാമാന്യ കാരക്ടർ ആണ്, ജീവിതത്തിൽ ഇതുവരെ ഒരാളോട് ദേഷ്യപ്പെടുന്നത് ഞാൻ കണ്ടിട്ടില്ല..!!

ഇപ്പോ എന്തെങ്കിലും കാര്യത്തിന് വീട്ടിൽ വഴക്ക് ഉണ്ടാകുമ്പോൾ മധ്യസ്ഥത പിടിക്കാൻ ഹൻസു വരും..!!

എന്താണെന്ന് അറിയില്ല അതവിടെ അപ്പോൾ സ്റ്റോപ്പ് ആകും..!!

ഒന്നര വയസുള്ളപ്പോൾ അവൾക്കൊരു വലിയ ഹെൽത്ത് ഇഷ്യൂ വന്നു..!!

അന്നവൾ വളരെയധികം വേദന തിന്നതാണ്, ഒരുപാട് suffer ചെയ്തു, ശരീരം മുഴുവൻ മരുന്നുകളും ഒക്കെയായി..!!

ഞാനും അവളും തമ്മിൽ 37 വയസിന്റെ വ്യത്യാസമുണ്ട്, പക്ഷേ എന്നെക്കാൾ മുകളിൽ ആണ് അവളെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്..!!

ഇളയമകൾ ഹൻസികയെ പറ്റി കൃഷ്ണകുമാർ പറഞ്ഞ വാക്കുകൾ..!!

രാഷ്ട്രീയത്തിന്റെ പേരിൽ പലരും പലപ്പോഴും ഇദ്ദേഹത്തെ വിമർശിക്കാറുണ്ട്..!!

എന്നാൽ ഒരു അച്ഛൻ എന്ന നിലയിൽ 1% പോലും വിമർശനത്തിന് ഇട വരുത്താറില്ല ഇദ്ദേഹം..!!

അത്രയും മികച്ച ഒരു പേരെന്റ് ആണ് അയാൾ..!! ❤️

മലയാള സിനിമയിലെ അഭിനയ സങ്കൽപ്പങ്ങളെ മാറ്റിമറിച്ച ഒട്ടനവധി കഥാപാത്രങ്ങൾ നമുക്കുണ്ട്.അവയിൽ, ലോഹിതദാസ് എന്ന പ്രതിഭയുടെ തൂലി...
15/01/2026

മലയാള സിനിമയിലെ അഭിനയ സങ്കൽപ്പങ്ങളെ മാറ്റിമറിച്ച ഒട്ടനവധി കഥാപാത്രങ്ങൾ നമുക്കുണ്ട്.അവയിൽ, ലോഹിതദാസ് എന്ന പ്രതിഭയുടെ തൂലികയിൽ ജന്മമെടുത്ത 'ഭൂതക്കണ്ണാടി'യിലെ വിദ്യാധരൻ കഥാപാത്ര സൃഷ്ടികൊണ്ടും മമ്മൂട്ടിയുടെ ഗംഭീര പ്രകടനം കൊണ്ടും എന്നും പ്രിയപ്പെട്ടതാണ്.

മമ്മൂട്ടി എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് എന്നതിലുപരി, അഭിനയത്തിന്റെ അതിരുകൾ എവിടെയാണെന്ന് അദ്ദേഹം നമുക്ക് കാണിച്ചുതന്ന ചിത്രമായിരുന്നു ഇത്.ശാന്തനായ ഒരു ഗ്രാമീണനിൽ നിന്നും, പിന്നീട് തന്റെ ജീവിതസാഹചര്യങ്ങൾ കൊണ്ട് മാനസികമായി തകർന്നുപോകുന്ന ഒരു ജയിൽപ്പുള്ളിയിലേക്കുള്ള വിദ്യാധരന്റെ പരിണാമം അത്രമേൽ സൂക്ഷ്മമായാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മമ്മൂട്ടി എന്ന താരത്തെ പൂർണ്ണമായും മായ്ച്ചുകളഞ്ഞുകൊണ്ട്, ഒരു മനുഷ്യന്റെ നിസ്സഹായതയുടെയും അരക്ഷിതാവസ്ഥയുടെയും പച്ചയായ ആവിഷ്കാരമായി അദ്ദേഹം സ്ക്രീനിൽ മാറുകയായിരുന്നു.

സിനിമയുടെ രണ്ടാം പകുതിയിൽ ജയിലിനുള്ളിലെ വിദ്യാധരനെ കാണുമ്പോൾ അദ്ദേഹം അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ നമുക്ക് തൊട്ടറിയാൻ സാധിക്കും. സ്വാതന്ത്ര്യദാഹത്തേക്കാൾ ഉപരിയായി, താൻ സ്നേഹിക്കുന്നവരിലേക്ക് എത്താൻ കഴിയാത്തതിന്റെയും, എന്നാൽ പുറംലോകത്തെ അകാരണമായി ഭയപ്പെടുന്നതിന്റെയും ഒരു വിചിത്രമായ അവസ്ഥ മമ്മൂട്ടി തന്റെ ശരീരഭാഷയിലൂടെ മനോഹരമായി ആവിഷ്കരിച്ചു.

ജയിൽ മുറിക്കുള്ളിലെ ചെറിയ ശബ്ദങ്ങൾ കേൾക്കുമ്പോൾ പോലും പകച്ചുപോകുന്ന ആ കണ്ണുകളും, സംഭാഷണങ്ങളിലെ വിറയാർന്ന സ്വരവും പ്രേക്ഷകനെ ആ കഥാപാത്രത്തിന്റെ ഉള്ളിലെ ഇരുളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നവയാണ്. തന്റെ പരിമിതമായ ലോകത്തെ ആ ഭൂതക്കണ്ണാടിയിലൂടെ നിരീക്ഷിക്കുന്ന വിദ്യാധരൻ, വാസ്തവത്തിൽ തന്റെ തന്നെ ഉള്ളിലെ ഭയങ്ങളെയും ആഗ്രഹങ്ങളെയുമാണ് ആ വലിയ ലെൻസിലൂടെ വലുതാക്കി കാണാൻ ശ്രമിച്ചതെന്ന് തോന്നിപ്പോകും.

ക്ലൈമാക്സിനോട് അടുക്കുമ്പോൾ വിദ്യാധരന്റെ മാനസികാവസ്ഥ കൂടുതൽ സങ്കീർണ്ണമാകുന്നുണ്ട്. ജയിലിന്റെ തടവറയിൽ നിന്നും മനസ്സിന്റെ തടവറയിലേക്ക് അദ്ദേഹം കൂടുമാറുന്ന കാഴ്ച നെഞ്ചുലയ്ക്കുന്ന ഒന്നാണ്. അവിടെ വാക്കുകളേക്കാൾ കൂടുതൽ ആ കണ്ണുകൾ സംസാരിച്ചു. സ്നേഹിച്ചവർക്കരികിലെത്താൻ കൊതിക്കുന്ന മകനായും കാമുകനായും, എന്നാൽ ഒടുവിൽ ഭ്രാന്തിന്റെ നേർത്ത നൂൽപ്പാലത്തിലൂടെ നടന്നുനീങ്ങുന്ന ഏകാകിയായും മമ്മൂട്ടി നമ്മെ വിസ്മയിപ്പിച്ചു.

ലോഹിതദാസിന്റെ ദാർശനികമായ കാഴ്ചപ്പാടുകൾ മമ്മൂട്ടി എന്ന മഹാനടന്റെ കൈകളിൽ സുരക്ഷിതമായിരുന്നു എന്നതിന് ഇതിലും വലിയ ഉദാഹരണം വേറെയില്ല. സിനിമ അവസാനിക്കുമ്പോഴും വിദ്യാധരന്റെ ആ നിസ്സഹായമായ നോട്ടം നമ്മുടെ ഉള്ളിൽ ഒരു നോവായി പടരുന്നുണ്ടെങ്കിൽ, അത് മമ്മൂട്ടി എന്ന നടൻ ആ കഥാപാത്രത്തിന് നൽകിയ ആത്മാവ് അത്രമേൽ തീക്ഷ്ണമായതുകൊണ്ടാണ്.

മലയാള സിനിമ കണ്ട ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായി, കാലത്തെ അതിജീവിച്ച് ഈ സിനിമയും വിദ്യാധരനും ഇന്നും നിലകൊള്ളുന്നു.മനസ്സിന്റെ ഇരുണ്ട കോണുകളിലേക്ക് തുറന്നുവെച്ച ഭൂതക്കണ്ണാടിയാണ് ലോഹിയുടെ ഈ സിനിമ.മമ്മൂട്ടി എന്ന നടനവിസ്മയത്തിന്റെ മറ്റുരച്ച മറ്റൊരു വിസ്മയ പ്രകടനം.

Mammootty❤️

Address

Koothattukulam
0484225

Website

Alerts

Be the first to know and let us send you an email when Kerala updates posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category