Movie Mirror Subtitles

Movie Mirror Subtitles സബ്ടൈറ്റിൽസ് അയക്കാൻ:
(3)

  Mirror Release - 776▪ കൊഹ്റ സീസൺ 2(2026)▪️ kohrra season 2(2026)▪️പരിഭാഷ : Jaseem Jazi Sumanth Mohan Anoop Pc ▪️പോസ്റ്...
24/05/2026

Mirror Release - 776

▪ കൊഹ്റ സീസൺ 2(2026)

▪️ kohrra season 2(2026)

▪️പരിഭാഷ : Jaseem Jazi Sumanth Mohan Anoop Pc

▪️പോസ്റ്റർ : ഹരിലാൽ പി.കെ

▪️ഭാഷ : പഞ്ചാബി, ഹിന്ദി.

▪️ക്രിയേറ്റേഴ്സ് : Sudip Sharma, Gunjit Chopra and others

▪️ജോണർ : Thriller/mystery/drama/crime

▪️IMDB : 7.5/10

കഥാവിവരണം 👇

നെറ്റ്ഫ്ലിക്സിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ക്രൈം ത്രില്ലർ പരമ്പരയായ 'കൊഹ്‌റ'യുടെ രണ്ടാം സീസൺ, ഡലർപുരയിലെ ഒരു തൊഴുത്തിൽ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ പ്രീത് ബജ്‌വ NRI യുവതിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണമാണ് ദൃശ്യവത്കരിക്കുന്നത്. ഒരു വർഷത്തെ സസ്‌പെൻഷന് ശേഷം തിരികെയെത്തിയ സബ് ഇൻസ്പെക്ടർ ധൻവന്ത് കൗറും അവിടേക്ക് പുതുതായി സ്ഥലംമാറ്റം ചെയ്തെത്തിയ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അമർപാൽ ഗരുണ്ടിയും ചേർന്നാണ് ഈ കേസ് അന്വേഷിക്കുന്നത്.

പ്രീതിയുടെ തകർന്ന ദാമ്പത്യജീവിതം, സംശയനിഴലിലുള്ള കുടുംബാംഗങ്ങൾ എന്നിവരെ കേന്ദ്രീകരിച്ച് നീങ്ങുന്ന അന്വേഷണം വെറുമൊരു കൊലപാതകത്തിന്റെ ചുരുളഴിക്കുന്നതിനപ്പുറം, ആ പ്രദേശത്തെ തൊഴിലാളികളുടെ ചൂഷണം, വ്യവസ്ഥാപിതമായ മറ്റ് സാമൂഹിക പ്രശ്നങ്ങൾ, പുരുഷാധിപത്യത്തിന്റെ ദൂഷ്യവശങ്ങൾ എന്നിവയിലേക്ക് വെളിച്ചം വീശുന്നു. കനത്ത മഞ്ഞും ശ്വാസംമുട്ടിക്കുന്ന ഗ്രാമീണ അന്തരീക്ഷവും പശ്ചാത്തലമാകുന്ന ഈ സീസൺ, സമൂഹത്തിന്റെ വികലമായ വ്യവസ്ഥിതികളെ ആഴത്തിൽ തുറന്നുകാട്ടുന്ന നല്ലൊരു പോലീസ് പ്രൊസീജറൽ ഡ്രാമയാണ്.

  Mirror Release - 775▪ ഷ്രൂസ് നെസ്റ്റ് 2014)▪️ Shrews Nest (2014)▪️പരിഭാഷ : Anoop Pc ▪️പോസ്റ്റർ : സിന്നർ▪️ഭാഷ : സ്പാനിഷ...
22/05/2026

Mirror Release - 775

▪ ഷ്രൂസ് നെസ്റ്റ് 2014)

▪️ Shrews Nest (2014)

▪️പരിഭാഷ : Anoop Pc

▪️പോസ്റ്റർ : സിന്നർ

▪️ഭാഷ : സ്പാനിഷ്

▪️സംവിധായകർ : Juanfer Andrés and Esteban Roel

▪️ജോണർ : psychololgical Thriller/horror/drama

▪️IMDB : 6 7/10

കഥാവിവരണം 👇

2014 സെപ്റ്റംബർ 4-ന് നടന്ന 39-ാമത് ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറായി പ്രദർശിപ്പിച്ച ഈ ചിത്രം, 1950-കളിലെ ആഭ്യന്തരയുദ്ധാനന്തര മാഡ്രിഡിന്റെ പശ്ചാത്തലത്തിൽ, അഗോരാഫോബിയ (Agoraphobia) എന്ന മാനസികാവസ്ഥ കാരണം വീടിന് പുറത്തിറങ്ങാൻ ഭയന്ന് സ്വന്തം ഫ്ലാറ്റിൽ മാത്രം ഒതുങ്ങിക്കൂടുന്ന മോണ്ട്സെ, അവളുടെ അനുജത്തി എലീസ എന്നിവരുടെ കഥ പറയുന്ന ഒരു സ്പാനിഷ് ഹൊറർ-ത്രില്ലർ ചിത്രമാണ് 'ഷ്രൂസ് നെസ്റ്റ്' ഒരു ദിവസം ഇവരുടെ അയൽക്കാരനായ കാർലോസ് എന്ന യുവാവ് കോണിപ്പടിയിൽ നിന്ന് വീണ് കാലിന് പരിക്കേറ്റ് സഹായത്തിനായി ഇവരുടെ വാതിൽപ്പടിയിൽ ഇഴഞ്ഞെത്തുന്നതോടെ ഇവരുടെ ജീവിതം മാറിമറിയുന്നു. അയാളെ വീട്ടിൽ പ്രവേശിപ്പിച്ച് പരിചരിക്കാൻ തുടങ്ങുന്ന മോണ്ട്സെയുടെ മാനസികാവസ്ഥയും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും സിനിമയെ മറ്റൊരു തലത്തിലേക്ക് മാറ്റുന്നു.

  Mirror Release - 774▪ ലോഗൗട്ട്(2024)▪️ Logout(2024)▪️പരിഭാഷ : അൻസ് കണ്ണൂർ▪️പോസ്റ്റർ : ഹരിലാൽ പി.കെ ▪️ഭാഷ : Hindi▪️സംവി...
20/05/2026

Mirror Release - 774

▪ ലോഗൗട്ട്(2024)

▪️ Logout(2024)

▪️പരിഭാഷ : അൻസ് കണ്ണൂർ

▪️പോസ്റ്റർ : ഹരിലാൽ പി.കെ

▪️ഭാഷ : Hindi

▪️സംവിധാനം : Amit Golani

▪️ജോണർ : Thriller

▪️IMDB : 7.2/10

കഥാവിവരണം 👇

ഡൽഹി പശ്ചാത്തലമാക്കി അമിത് ഗൊലാനി സംവിധാനം ചെയ്ത് 2025-ൽ ZEE5-ലൂടെ പുറത്തിറങ്ങിയ ഒരു സൈബർ ത്രില്ലർ ചിത്രമാണ് ലോഗൗട്ട്. സോഷ്യൽ മീഡിയയിലെ ശ്രദ്ധയും അംഗീകാരവും മാത്രം ജീവിതമായി കാണുന്ന, 9.9 മില്യൺ ഫോളോവേഴ്സുള്ള പ്രത്യുഷ് ദുവ (ബാബിൽ ഖാൻ) എന്ന 26-കാരനായ ഡിജിറ്റൽ ഇൻഫ്ലുവൻസറുടെ കഥയാണ് ഈ സിനിമ പറയുന്നത്. തൻ്റെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലായ 10 മില്യൺ ഫോളോവേഴ്സ് തികയ്ക്കാനും അതിലൂടെ ലഭിക്കാനിരിക്കുന്ന വലിയൊരു ബ്രാൻഡ് ഡീലിനുമായി കാത്തിരിക്കെ, ഒരു രാത്രി പ്രത്യുഷിൻ്റെ ഫോൺ ദുരൂഹസാഹചര്യത്തിൽ നഷ്ടപ്പെടുന്നു.

ഇതോടെ പാസ്‌വേഡുകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും നഷ്ടപ്പെട്ട്, യഥാർത്ഥ ലോകത്ത് ജീവിക്കാൻ പോലും കഴിയാതെ അയാൾ പൂർണ്ണമായും ഒറ്റപ്പെടുന്നു. എന്നാൽ, പ്രത്യുഷിൻ്റെ ഡിജിറ്റൽ ജീവിതത്തിൻ്റെ നിയന്ത്രണം കൈക്കലാക്കിയ ഒരു അജ്ഞാതൻ അയാളെ ഫോണിലൂടെ ബന്ധപ്പെടുന്നതോടെ കാര്യങ്ങൾ കൂടുതൽ ഭീതിജനകമാകുന്നു. തൻ്റെ പ്രശസ്തിയും വ്യക്തിത്വവും തിരിച്ചുപിടിക്കാനുള്ള പ്രത്യുഷിൻ്റെ ശ്രമങ്ങൾ ഓരോന്നും പരാജയപ്പെടുമ്പോൾ, അയാൾ കൂടുതൽ അപകടകരമായ കെണിയിലേക്ക് വീഴുന്നു.

  Mirror Release - 773▪ ടൈഗർ ബ്ലഡ്‌ ഇൻ മൗത്ത്(2016)▪️ Tiger Blood in the Mouth(2016)▪️പരിഭാഷ : Vishnu S ▪️പോസ്റ്റർ : ഹരി...
18/05/2026

Mirror Release - 773

▪ ടൈഗർ ബ്ലഡ്‌ ഇൻ മൗത്ത്(2016)

▪️ Tiger Blood in the Mouth(2016)

▪️പരിഭാഷ : Vishnu S

▪️പോസ്റ്റർ : ഹരിലാൽ പി.കെ

▪️ഭാഷ : Spanish

▪️സംവിധാനം : Hernán Belón

▪️ജോണർ : Erotic/ Drama / Sports

കഥാവിവരണം 👇

നിരവധി അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകൾ നേടിയിട്ടുള്ള റാമോൺ അൽവിയ എന്ന പ്രൊഫഷണൽ ബോക്സ്റെ പ്രായം തളർത്തുന്നുണ്ടെങ്കിലും തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലും ബോക്സിങ് ഉപേക്ഷിക്കാൻ റാമോൺ തയ്യാറാകുന്നില്ല. ബോക്സിങ് റിംഗിൽ തുടരാൻ അയാൾ കഠിനമായി ശ്രമിക്കുന്നു.

​ഇതിനിടയിലാണ് തന്റെ ജിമ്മിൽ പരിശീലനത്തിനെത്തുന്ന ഡെബോറ എന്ന സുന്ദരിയായ യുവ ബോക്സറെ റാമോൺ കാണുന്നത്. ഈ കൂടിക്കാഴ്ച അവരുടെ ജീവിതത്തെയും റാമോണിന്റെ കരിയറിനെയും എങ്ങനെ മാറ്റിമറിക്കുന്നു എന്നതാണ് ഹെർണാൻ ബെലോൺ സംവിധാനം ചെയ്ത ഈ സ്പോർട്സ്-ഡ്രാമ ചിത്രം ദൃശ്യാവിഷ്കരിക്കുന്നത്.

  Mirror Release - 772▪️ഹൈ ആൻഡ് ലോ : ദ റെഡ് റെയിൻ (2016)▪️HiGH&LOW The Red Rain (2016)▪️പരിഭാഷ : Aslam Ajx ▪️പോസ്റ്റർ : ...
13/05/2026

Mirror Release - 772

▪️ഹൈ ആൻഡ് ലോ : ദ റെഡ് റെയിൻ (2016)

▪️HiGH&LOW The Red Rain (2016)

▪️പരിഭാഷ : Aslam Ajx

▪️പോസ്റ്റർ : Salman Faris

▪️ഭാഷ : ജാപ്പനീസ്

▪️സംവിധാനം : Yūdai Yamaguchi

▪️ജോണർ : Action / Drama / Thriller

കഥാവിവരണം 👇

കാണാതായ മൂത്ത സഹോദരനെ അന്വേഷിച്ച് ഇറങ്ങുന്ന ആമാമിയ സഹോദരന്മാർ അപ്രതീക്ഷിതമായി അപകടകരമായ അണ്ടർവേൾഡ് സംഘർഷങ്ങളിലേക്ക് എത്തിപ്പെടുന്നതാണ് ‘HiGH&LOW The Red Rain’ന്റെ പ്രമേയം. സ്റ്റൈലിഷ് ആക്ഷനും ശക്തമായ സഹോദരബന്ധവും ഒരുപോലെ പ്രാധാന്യം നൽകുന്ന ചിത്രം, ഇമോഷണൽ രംഗങ്ങളും മാസ് മൊമെന്റുകളും ചേർന്നൊരു ത്രില്ലിംഗ് അനുഭവമാണ്.

  Mirror Release - 771▪️അണ്ടർടോൺ(2025)▪️Undertone2025)▪️പരിഭാഷ : അരുൺ കെ പി▪️പോസ്റ്റർ : ഹരിലാൽ പി.കെ ▪️ഭാഷ: ഇംഗ്ലീഷ് ▪️സ...
10/05/2026

Mirror Release - 771

▪️അണ്ടർടോൺ(2025)

▪️Undertone2025)

▪️പരിഭാഷ : അരുൺ കെ പി

▪️പോസ്റ്റർ : ഹരിലാൽ പി.കെ

▪️ഭാഷ: ഇംഗ്ലീഷ്

▪️സംവിധാനം : lan Tuason

▪️ജോണർ : Horror /Thriller

കഥാവിവരണം 👇

ശബ്ദം എന്ന ഘടകത്തെ ഏറ്റവും ഭീതിദമായ രീതിയിൽ ഉപയോഗപ്പെടുത്തിയ ഒരു പരീക്ഷണ ചിത്രമാണ് A24-ന്റെ 'Undertone'. സാധാരണ ഹൊറർ സിനിമകളിൽ കാണുന്ന ജമ്പ്‌സ്‌കെയറുകൾക്ക് പകരം, ഓരോ നിമിഷവും കൃത്യമായി ബിൽഡ് ചെയ്ത് പ്രേക്ഷകനിൽ അസ്വസ്ഥതയുണ്ടാക്കുന്ന ഒരു അറ്റ്‌മോസ്ഫിയർ സൃഷ്ടിക്കാനാണ് സിനിമ ശ്രമിക്കുന്നത്. സ്ക്രീനിൽ നായികയും അവളുടെ കിടപ്പിലായ അമ്മയും ഒഴികെ മറ്റെല്ലാ കഥാപാത്രങ്ങളും കേവലം ശബ്ദങ്ങളിലൂടെ മാത്രമാണ് നമ്മളിലേക്ക് എത്തുന്നത് എന്നത് ഈ ചിത്രത്തിന്റെ വലിയ പ്രത്യേകതയാണ്.

​രാത്രികാലങ്ങളിൽ പാരനോർമൽ വിഷയങ്ങളെക്കുറിച്ച് പോഡ്കാസ്റ്റ് ചെയ്യുന്ന രണ്ട് സുഹൃത്തുക്കൾക്ക് ലഭിക്കുന്ന പത്ത് അജ്ഞാത ഓഡിയോ ഫയലുകളിലൂടെയാണ് കഥ വികസിക്കുന്നത്. നായിക തന്റെ അമ്മയുടെ മരണശയ്യക്കരികിലിരുന്ന് ഈ ഫയലുകൾ ഡികോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ നേരിടേണ്ടി വരുന്ന ഭയപ്പെടുത്തുന്ന അനുഭവങ്ങളാണ് സിനിമയുടെ ആത്മാവ്. കാഴ്ചയേക്കാൾ കേൾവിക്ക് പ്രാധാന്യം നൽകുന്ന ഈ സൈക്കോളജിക്കൽ ഹൊറർ ചിത്രം, ക്ലൈമാക്സിലെ നിശബ്ദതയും ശബ്ദങ്ങളും കൊണ്ട് പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്ന ഒന്നാണ്.

  Mirror Release - 770▪️ദി സ്ട്രൈയ്റ്റ് ഓഫ് ഹോർമുസ്(2026)▪️The Strait Of Hormuz(2026)▪️പരിഭാഷ : Anoop Pc ▪️പോസ്റ്റർ : ഹര...
08/05/2026

Mirror Release - 770

▪️ദി സ്ട്രൈയ്റ്റ് ഓഫ് ഹോർമുസ്(2026)

▪️The Strait Of Hormuz(2026)

▪️പരിഭാഷ : Anoop Pc

▪️പോസ്റ്റർ : ഹരിലാൽ പി കെ

▪️ഭാഷ: ഇംഗ്ലീഷ്

▪️സംവിധാനം : True Globe Youtube Channel

▪️ജോണർ : Documentary

വിവരണം 👇

ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ സമുദ്രപാതയായ ഹോർമുസ് കടലിടുക്കിന്റെ രാഷ്ട്രീയ പ്രാധാന്യത്തോടൊപ്പം, അവിടുത്തെ ദ്വീപുകളുടെ പ്രകൃതിദത്തമായ വിസ്മയങ്ങളെയും ചരിത്രത്തെയും ഈ ഡോക്യുമെന്ററി പരിചയപ്പെടുത്തുന്നു. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്റെ സിരാകേന്ദ്രമെന്ന നിലയിൽ ശ്രദ്ധേയമായ ഈ മേഖലയിലെ ഹോർമുസ്, ഖേഷ്ം, കിഷ് തുടങ്ങിയ ദ്വീപുകളുടെ അതുല്യമായ ഭൂപ്രകൃതിയും, അവിടുത്തെ ജനങ്ങളുടെ ലളിതമായ ജീവിതരീതികളും ഇതിൽ ദൃശ്യാവിഷ്കരിച്ചിരിക്കുന്നു. വർണ്ണാഭമായ മണ്ണും, ഉപ്പുമലകളും, നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രശേഷിപ്പുകളും കോർത്തിണക്കിക്കൊണ്ട്, ഈ പ്രദേശത്തിന്റെ തന്ത്രപരമായ വശങ്ങളെക്കാളുപരിയായി അവിടുത്തെ സാംസ്കാരിക പൈതൃകത്തെയും, ഭൂമിശാസ്ത്രപരമായ സവിശേഷതകളെയും പരമ്മർശിക്കുന്ന ഒരു യാത്രാവിവരണമാണിത്.

  Mirror Release - 769▪️അപെക്സ്(2026)▪️Apex(2026)▪️പരിഭാഷ : അർജുൻ ദാസ്▪️പോസ്റ്റർ : Salman Faris ▪️ഭാഷ: ഇംഗ്ലീഷ് ▪️സംവിധാ...
02/05/2026

Mirror Release - 769

▪️അപെക്സ്(2026)

▪️Apex(2026)

▪️പരിഭാഷ : അർജുൻ ദാസ്

▪️പോസ്റ്റർ : Salman Faris

▪️ഭാഷ: ഇംഗ്ലീഷ്

▪️സംവിധാനം : Baltasar Kormákur

▪️ജോണർ : survival /action/thriller

▪️IMDB-6.2/10

കഥാവിവരണം 👇

നോർവേയിലെ ഒരു അപകടത്തിന്റെ ഓർമ്മകളിൽ നിന്ന് രക്ഷപ്പെടാൻ ഓസ്‌ട്രേലിയയിലെ കാട്ടിലെത്തുന്ന സാഷ എന്ന യുവതിയുടെ കഥയാണ് അപെക്സ് (Apex). അവിടെ വെച്ച് ബെൻ എന്ന ഒരാൾ അവളെ കൊല്ലാനായി വേട്ടയാടാൻ തുടങ്ങുന്നു. കാടിനുള്ളിലെ ഭയാനകമായ സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന സാഷയ്ക്ക്, വെറുമൊരു ഇരയായി നിൽക്കാതെ തിരിച്ച് പോരാടേണ്ടി വരുന്നു. ജീവൻ നിലനിർത്താനായി അവൾ നടത്തുന്ന ഈ പോരാട്ടം അവളെ മാനസികമായി എങ്ങനെ മാറ്റുന്നു എന്നതാണ് ഈ സിനിമയുടെ പ്രധാന ഭാഗം.

  Mirror Release - 768▪️ദി ലിറ്റിൽ ഗേൾ ഹൂ വാസ് റ്റൂ ഫോണ്ട് ഓഫ് മാച്ചസ് (2017)▪️The Little Girl Who Was Too Fond Of Match...
30/04/2026

Mirror Release - 768

▪️ദി ലിറ്റിൽ ഗേൾ ഹൂ വാസ് റ്റൂ ഫോണ്ട് ഓഫ് മാച്ചസ് (2017)

▪️The Little Girl Who Was Too Fond Of Matches(2017)

▪️പരിഭാഷ : Anoop Pc

▪️പോസ്റ്റർ : Rineesh Narayanan

▪️ഭാഷ: ഫ്രഞ്ച്

▪️സംവിധാനം : Simon Lavoie

▪️ജോണർ : folk horror/ psychological drama/coming of age

▪️IMDB-6.9/10

കഥാവിവരണം 👇

ഗെയ്റ്റൻ സൗസിയുടെ നോവലിനെ ആസ്പദമാക്കി സൈമൺ ലാവോയി സംവിധാനം ചെയ്ത "ദി ലിറ്റിൽ ഗേൾ ഹൂ വാസ് റ്റൂ ഫോണ്ട് ഓഫ് മാച്ചസ്" എന്ന ചിത്രം, ബാഹ്യലോകവുമായോ ആധുനികതയുമായോ യാതൊരു ബന്ധവുമില്ലാതെ വളർത്തപ്പെട്ട രണ്ട് സഹോദരങ്ങളുടെ കഥയാണ് പറയുന്നത്.

സ്വയം ഒരു ആൺകുട്ടിയാണെന്ന് വിശ്വസിക്കാൻ നിർബന്ധിതയായ ആലീസ് എന്ന പെൺകുട്ടിയും അവളുടെ സഹോദരനും, തങ്ങളുടെ സ്വേച്ഛാധിപതിയായ പിതാവിൻ്റെ കർക്കശമായ നിയമങ്ങൾക്കും, മതപരമായ അന്ധവിശ്വാസങ്ങൾക്കും കീഴിലാണ് ജീവിക്കുന്നത്. പിതാവിൻ്റെ പെട്ടെന്നുള്ള മരണത്തോടെ തങ്ങൾ ഇതുവരെ വിശ്വസിച്ചിരുന്ന ലോകം തകരുകയും, പുറംലോകവുമായുള്ള ആദ്യ സമ്പർക്കത്തിലൂടെ തൻ്റെ യഥാർത്ഥ സ്വത്വത്തെക്കുറിച്ചും കുടുംബത്തിൻ്റെ ഇരുണ്ട രഹസ്യങ്ങളെക്കുറിച്ചും ആലീസ് തിരിച്ചറിയുന്നതുമാണ് ഈ സിനിമയുടെ ഇതിവൃത്തം.

  Mirror Release - 767▪️പിഗ്ഗി ( 2022 )▪️Piggy (2022)▪️പരിഭാഷ : Haridas Ramakrishnan ▪️പോസ്റ്റർ : Salman Faris ▪️ഭാഷ: സ്...
27/04/2026

Mirror Release - 767

▪️പിഗ്ഗി ( 2022 )

▪️Piggy (2022)

▪️പരിഭാഷ : Haridas Ramakrishnan

▪️പോസ്റ്റർ : Salman Faris

▪️ഭാഷ: സ്പാനിഷ്

▪️സംവിധാനം : Carlota Pereda

▪️ജോണർ : Horror // Thriller

കഥാവിവരണം 👇

2022 ൽ പുറത്തിറങ്ങിയ ഒരു സ്പാനിഷ് ഹൊറർ ത്രില്ലർ മൂവിയാണ് പിഗ്ഗി. അമിതമായ ശരീരഭാരം കാരണം കൂട്ടുകാർക്കിടയിൽ നിരന്തരം പരിഹാസത്തിനും അപമാനത്തിനും ഇരയാകുന്ന പെൺകുട്ടിയാണ് സാറ. അവൾക്ക് ചുറ്റുപാടുള്ള എല്ലാവരേയും ഭയമാണ്. അച്ഛനും അമ്മയും സഹോദരനുമടങ്ങുന്ന കുടുംബത്തിൽ അവളൊരു ഏകാകിയാണ്. തന്നെ ഉപദ്രവിക്കുന്ന പെൺകുട്ടികളിൽ ചിലരെ കാണാതായതിന്റെ രഹസ്യം അവൾക്ക് അറിയാമായിരുന്നിട്ടും, പ്രതികാരമാണോ കാരുണ്യമാണോ വേണ്ടതെന്ന ചിന്ത അനിവാര്യമായ ദുരന്തത്തിലേക്കാണ് അവളെ നയിക്കുന്നത്. ആദ്യാവസാനം പിരിമുറുക്കം നിലനിർത്തുന്ന ഒരു മികച്ച സ്ലാഷർ മൂവിയാണ് പിഗ്ഗി.

▪️മൂവിമിറർ റിലീസ് - 766▪️സൂപ്പർനാച്ചുറൽ : സീസൺ 6 , എപ്പിസോഡ് 1-11 ( 2005-2020) ▪️ Supernatural : Season 6, Episode 1-11 ...
25/04/2026

▪️മൂവിമിറർ റിലീസ് - 766

▪️സൂപ്പർനാച്ചുറൽ : സീസൺ 6 , എപ്പിസോഡ് 1-11 ( 2005-2020)

▪️ Supernatural : Season 6, Episode 1-11 ( 2005-2020 )

▪️ഭാഷ : ഇംഗ്ലീഷ്

▪️സംവിധാനം : Eric Kripke

▪️ജോണർ : മിസ്റ്ററി/ഫാന്റസി/ഹൊറർ/ത്രില്ലർ

▪️IMDB Rating : 8.4/10

▪️പരിഭാഷ : Anoop Pc Jaseem Jazi Anandhu AR Jinatt Thomas Binoj Joseph

▪️പോസ്റ്റർ : Jinatt Thomas

കഥാവിവരണം 👇

വെറും 5 സീസണിൽ അവസാനിക്കുന്ന സീരീസ് എന്ന തീരുമാനത്തോടെ ചിത്രീകരണം തുടങ്ങിയ ഒരു അമേരിക്കൻ സീരീസ്, സംപ്രേഷണം ആരംഭിച്ച ശേഷമുള്ള ജനപിന്തുണയെ തുടർന്ന് 327 എപ്പിസോഡുകൾ നിറഞ്ഞ 15 സീസണുകളായി 15 വർഷത്തെ പ്രയാണം ആരംഭിക്കുന്നു. അതാണ് Erik kripke സംവിധാനം ചെയ്ത സൂപ്പർനാച്ചുറൽ എന്ന ഹൊറർ/ഫാന്റസി സീരിസിന്റെ ചരിത്രം. ഓരോ നാട്ടിലും ഭൂത-പ്രേത-പിശാചുക്കളെപ്പറ്റി പല മിത്തുകളും ഉണ്ടാവും. പറഞ്ഞു വരുമ്പോൾ ദേശങ്ങൾ പലതാണെങ്കിലും പല സാമ്യങ്ങൾ നമുക്കീ കഥകളിൽ കാണാൻ സാധിക്കും. അത്തരം പല മിത്തുകളിലൂടെയാണ് സീരിസിന്റെ ഓരോ എപ്പിസോഡുകളും കടന്നു പോകുന്നത്. അമേരിക്കയിലെ വിഞ്ചസ്റ്റർ കുടുംബത്തിൽ അപ്രതീക്ഷിതമായി ഒരു അമാനുഷിക ശക്തിയുടെ ആക്രമണം ഉണ്ടാവുകയും വീട്ടമ്മയായ മേരി വിഞ്ചസ്റ്റർ കൊല്ലപ്പെടുകയും ചെയ്യുന്നു. അപകടത്തിൽ നിന്നും രക്ഷപ്പെട്ട ജോൺ വിഞ്ചസ്റ്ററും, മക്കൾ സാമും ഡീനും പിന്നീട് ദുഷ്ട ശക്തികളെ വേട്ടയാടുന്ന "ഹണ്ടർ"മാരായി മാറുന്നു. നിഗൂഢ സാഹചര്യത്തിൽ കാണാതാകുന്ന അച്ഛനെ തേടി സാമും, ഡീനും നടത്തുന്ന യാത്രകൾക്കിടയിൽ അവർ നേരിടുന്ന അസ്വാഭാവിക സാഹചര്യങ്ങളും അതിന്റെ കുരുക്കഴിക്കലുമാണ് നമുക്ക് ഓരോ എപ്പിസോഡുകളിലും കാണാനാവുക. അഞ്ച് സീസണുകളിൽ തീർക്കേണ്ട ഈ സീരീസ് 15 സീസണുകളിലേക്ക് ഗതിമാറാൻ പ്രധാന കാരണം സാം, ഡീൻ എന്നീ കഥാപാത്രങ്ങൾക്ക് ലഭിച്ച ജനപിന്തുണയാണ്.

ഒരു ലോങ് റൺ സീരീസ് ആണെങ്കിൽ കൂടിയും ഓരോ എപ്പിസോഡുകളിലും ഓരോ കഥകൾ എന്ന പ്രത്യേകതക്കൊപ്പം ഒരു ബ്രഹ്മാണ്ഡ പ്ലോട്ടും കൈകാര്യം ചെയ്യുന്നതിനാൽ ഏതൊരു സിനിമ/സീരീസ് പ്രേമിയേയെയും ഇത് തീർത്തും ആകർഷിക്കും. 327 എപ്പിസോഡുകളിലൂടെ ഈ സീരീസ് കൈകാര്യം ചെയ്യാത്ത ഒരു ജോണറുകളും ബാക്കിയില്ല എന്ന് നിസംശയം പറയാം.

Address

Ernakulam
Kochi
680106

Alerts

Be the first to know and let us send you an email when Movie Mirror Subtitles posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category