25/05/2025
കാട് കാക്കും ദൈവങ്ങൾക്ക് പറയാനുണ്ട് ചിലത്,
ചിലരിലൂടെ അത് പറഞ്ഞുകൊണ്ടേയിരിക്കും...
വീര പഴശ്ശി യുടെ, കാവലായ് നിന്നവർ, കാട്ടിന്നുടയോൻ കരുതലായ് കരുതിയവർ, കാടിന്റെ സ്വന്തം മക്കൾ..
നരിയെ വേട്ടയാടി,ബലിയായ് നൽകി പിന്നീട്,സ്വന്തം രക്തം ബലിയായ് സമർപ്പിച്ചോർ...
"എന്തിന്, ആരെ നമ്മൾ ഭയപ്പെടണം.. എങ്ങോട്ട് പോകാനാണ്?"
അവരുടെ ചോദ്യം നമ്മുടെ മുന്നിൽ തറച്ചു നിൽക്കുന്ന അമ്പുകളാണ്..
നമ്മൾ "നരിവേട്ട "ഒരു സിനിമ മാത്രമയല്ല കണ്ടത്, ഓരോ നിമിഷവും നമ്മുടെ ഉള്ളൊന്നു പിടഞ്ഞിട്ടുണ്ടെങ്കിൽ, കണ്ണ് കലങ്ങിയിട്ടുണ്ടെങ്കിൽ, കാട് എത്രത്തോളം കരഞ്ഞിട്ടുണ്ടാകും...
പിന്നീട്, കാട്ടു ദൈവങ്ങൾ കാലത്തോടൊപ്പം കലി തുള്ളി, കണ്ണീർ പെയ്തു.....
മണ്ണിനു വേണ്ടി പോരാടിയ ഓരോ ജീവന് വേണ്ടിയും......
"നരിവേട്ട" വളരെ മനോഹരമായ സിനിമ യാണ്, പശ്ചാത്തല സംഗീതവും, ഛായഗ്രഹണവും, കഥയും, മേക്കപ്പും എല്ലാം നന്നായിട്ടുണ്ട്.
മലയാളികൾ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം.
അഭിനേതാക്കൾ എല്ലാം ഭംഗിയായി ചെയ്തിട്ടുണ്ട്.
ഏറ്റവും ചെറിയ സീനിൽ വന്ന നന്ദുവിന്റെ അനിയന്റെ റോൾ ചെയ്ത ആളുടെ ഡയലോഗ് രസകരമായി.
മാത്രവുമല്ല, ടോവിനോയുടെ അമ്മാവൻ, അമ്മ, പ്രമോദ് വെളിയനാട്,
കൂടാതെ, സി. കെ. ശാന്തി.. ഗംഭീരം, സുരാജ്, ചേരൻ, ചെറിയ റോൾ ചെയ്ത പോലീസുകാർ, ആദിവാസികളുടെ ഭാഗം അവതരിപ്പിച്ച എല്ലാവരും മികച്ചു നിന്നു.ആ കൊച്ചു പെൺകുട്ടി 🥰മനസ്സിൽ മായാതെ ഇപ്പോഴും... ടോവിനോ, നിസ്സഹായനായ ഒരു മനുഷ്യനെ,
ഗംഭീരമായി അവതരിപ്പിച്ചു...അബിൻ ജോസഫ് എന്ന എഴുത്തുകാരന്റെ കഥാ രീതി എടുത്തു പറയേണ്ടതാണ്... 👌🏻
ഏറ്റവും ബഹുമാനത്തോടെ, പറയേണ്ടയാൾ ശ്രീ. Anuraj Manohar അനുരാജ് മനോഹർ.. സല്യൂട്ട് സർ 🥰🤝🏻🥰👍🏻
ഇപ്പോഴും വയനാട്ടിൽ മാത്രമല്ല, കാടിന്റെ സംഗീതം ഉള്ളിടത്തു, കാടിന്റെ മക്കളുടെ തേങ്ങലും കേൾക്കാം.. ചെവിയോർത്താൽ....
സസ്നേഹം ഒരു സിനിമ കാഴ്ചക്കരൻ
ബിനോയ് മട്ടന്നൂർ.