Syam Cargoz

Syam Cargoz Cinema /Drama /Books/ Trips/ Tea/ Sea/ Dreams/Sleep

18/07/2026
Official Trailer released on YouTube. Link in Story. Happy to be the part of വടു. Thanks to Sreejith bro 🥰
27/06/2026

Official Trailer released on YouTube.
Link in Story.
Happy to be the part of വടു.
Thanks to Sreejith bro 🥰

My nextപലിശക്കാരന്റെ സഹായിയായി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന സൈമൺ,മലയാള സിനിമയിൽ വളർന്നു വരുന്ന ശ്രദ്ധേയനായ യുവ നടന്മാ...
25/06/2026

My next

പലിശക്കാരന്റെ സഹായിയായി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന സൈമൺ,
മലയാള സിനിമയിൽ വളർന്നു വരുന്ന ശ്രദ്ധേയനായ യുവ നടന്മാരിൽ ഒരാളായ Syam Cargoz, സൈമണായി എത്തുമ്പോൾ നാടൻ ഭാവവും സ്വാഭാവിക അഭിനയവും കഥാപാത്രത്തിന് പുതിയൊരു തലം നൽകുന്നു.
🎬 വടു (The Scar)
📅 2026 ജൂലൈ 3 മുതൽ തീയേറ്ററുകളിൽ

MalayalamCinema CharacterPoster July3Release SreejithPoyilkavu WideScreenMedia NeelambariProductions MollywoodUpdates UpcomingMalayalamMovie

ജൂലൈ 3 ന് release.ഒരു ചെറിയ വേഷം ഞാനും ചെയ്തിട്ടുണ്ട്.
20/06/2026

ജൂലൈ 3 ന് release.
ഒരു ചെറിയ വേഷം ഞാനും ചെയ്തിട്ടുണ്ട്.

എല്ലാവർക്കും വായനാദിനാശംസകൾ. ഈ ദിനത്തിൽ ഭൂതകാലത്തിൻ്റെ ഓർമ്മകൾ നുണയുന്നുഒരിക്കൽ കവിതകൾ എഴുതിയിരുന്ന, ഒരുപാട് പുസ്തകങ്ങൾ ...
19/06/2026

എല്ലാവർക്കും
വായനാദിനാശംസകൾ.
ഈ ദിനത്തിൽ ഭൂതകാലത്തിൻ്റെ ഓർമ്മകൾ നുണയുന്നു

ഒരിക്കൽ കവിതകൾ എഴുതിയിരുന്ന, ഒരുപാട് പുസ്തകങ്ങൾ വായിച്ചിരുന്ന, എല്ലാ ഋതുകളിലും പെയ്യുന്ന പ്രണയത്തിൻ്റെ മഴയെ കാത്ത് നിന്ന,
യാത്രകളെ സ്വപ്നം കണ്ട് വൈക്കം ബഷീറിൻ്റെ വീട്ടിലേക്ക് , ഖസാക്കിൻ്റെ ഇതിഹാസം വായിച്ച് തസ്രാക്കിലേക്ക്
പോയ എനിക്ക് വേണ്ടി...🌺

പ്രിയരെ, ആദ്യമേ തന്നെ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.കാർഗോ പിക്ചേഴ്‌സ് ഹൗസ് എന്ന ഒരു ചെറിയ ഫിലിം പ്രൊഡക്ഷൻ ഹൗസ് തുടങ്ങി...
04/06/2026

പ്രിയരെ, ആദ്യമേ തന്നെ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.

കാർഗോ പിക്ചേഴ്‌സ് ഹൗസ് എന്ന ഒരു ചെറിയ ഫിലിം പ്രൊഡക്ഷൻ ഹൗസ് തുടങ്ങിയത് നിങ്ങൾ എല്ലാവരും അറിഞ്ഞ് കാണുമല്ലോ! ഇല്ലെങ്കിൽ ആ വിവരം ഇവിടെ പങ്ക് വെക്കുന്നു.

സിനിമയിൽ നായകനായി അഭിനയിക്കാൻ ഉള്ള എൻ്റെ ഒരു ആഗ്രഹത്തിൻ്റെ ഫലമാണ് ഈ ഫിലിം പ്രൊഡക്ഷൻ ഹൗസ്‌.

ഷോർട്ട് ഫിലിം, ആൽബം , യൂട്യൂബ് സീരിസ് എന്നീ ചെറിയ പരിപാടികൾ ആണ് പ്ലാൻ ചെയ്തിരുന്നത്.

എന്നാൽ വളരെ യാദൃശ്ചികമായി സുഹൃത്തും കാസ്‌റ്റിംങ് ഡയറക്ടറുമായി രാജേഷ് നാരായണൻ വിളിച്ച ഒരു ഫോൺ കോളിൽ നിന്ന് ഒരു വൻ കോള് ഞങ്ങൾക്ക് കിട്ടി.

നാഷണൽ അവാർഡ് ജേതാവ് സജിൻ ബാബു ചേട്ടൻ്റെ ഏറ്റവും പുതിയ സിനിമയിലേയ്ക്ക് ഒരു നല്ല വേഷം ചെയ്യാൻ ഉണ്ടെന്നായിരുന്നു കോള്, മാത്രമല്ല സജിൻ ചേട്ടന് വേണ്ടി കൊടുങ്ങല്ലൂരിൽ എല്ലാ സൗകര്യങ്ങളും ചെയ്യണമെന്നുള്ള ഒരു നിർദ്ദേശവും. ആ നിർദ്ദേശമായിരുന്നു സ്‌ക്രിപ്റ്റ് ട്വിസ്റ്റ്.
പിന്നീട് ഞാനും സുഹൃത്തും സിജോ ജോസും സജിൻ ചേട്ടനെ കൊടുങ്ങല്ലൂർ വെച്ച് കണ്ട് സംസാരിക്കുന്നു.
സജിൻ സാറിൻ്റെ
ഫ്ലാറ്റിൽ പോയി, ഓഡിഷൻ നടത്തി. പിന്നീട് പ്രൊഡക്ഷൻ്റെ ഭാഗമായി, രാജേഷേട്ടൻ്റെ നിർദ്ദേശ പ്രകാരം ഷൂട്ടിന് വേണ്ടി ഭക്ഷണം മുതൽ കാസ്‌റ്റിങ് വരെയുള്ള പരിപാടികൾ ആസൂത്രണം ചെയ്ത് സംഘടിപ്പിച്ചു. പ്രൊഡക്ഷൻ മാനേജരായ ഫിജോ ഫിലിപ്പിൻ്റെ ഒപ്പം പ്രൊഡക്ഷനിലും അഭിനയവും , പിന്നെ ചെറിയ ഒരു സംഘട്ടന രംഗങ്ങളും ചെയ്തു.

ക്യാമറ കൈകാര്യം ചെയ്ത ജെബിൻ, നന്ദൻ ചേട്ടൻ, റോഷൻ, സിൻബാദ് മേക്കപ്പ് സഹായി ആനന്ദ്, മുഖ്യകഥാപാത്രങ്ങളായ ശരത്ത്, ജിജോ , ആൻ, അശ്വതി, അശോകൻ, സുജാത ചേച്ചി, സിറിൽ, തുടങ്ങിയവർക്കെല്ലാം ഹൃദയം നിറഞ്ഞ നന്ദി.

സംഘട്ടനം ചെയ്യാൻ സഹായിച്ച റോബിൻ മാസ്‌റ്റർ, അപ്പു പിന്നെ അവരുടെ കൂടെ കട്ടയ്ക്ക് ഇടിച്ച ചേട്ടൻമാർക്കും നന്ദി.

ലൈൻ പ്രൊഡ്യൂസർ ഷാജി അസീസ് ഇക്കാ.❤️

At last but not the least our director സജിൻ ബാബു ചേട്ടൻ, എല്ലാവരെയും കൂട്ടി ചേർത്ത് എല്ലാ കാര്യങ്ങളും പ്ലാൻ ചെയ്ത് സ്വപ്നം പോലെ ഒരു സിനിമ ചെയ്ത് കാണിക്കാൻ ഉള്ള ഓട്ടം ഓടിയ, സജിൻ ചേട്ടന് ഹൃദയം നിറഞ്ഞ നന്ദി.
ഒരു പ്രൊഡക്ഷൻ എങ്ങനെ ചെയ്യാം എന്ന് പ്രാവർത്തിക തലത്തിൽ ഞങ്ങളെ പഠിപ്പിച്ച സജിൻ ചേട്ടന് വീണ്ടും നന്ദി.

NB: Rajesh Narayanan ചേട്ടന് നന്ദി നേരിട്ട് രേഖപ്പെടുത്തിയിരിക്കും. 🥰🫂






sajin_baabu







Next Film Loading...
03/06/2026

Next Film Loading...

" തർക്കം"ഫസ്റ്റ് ലുക്ക് പോസ്റ്റർ."'''"""''"""""""""""""""""""""""ദേശീയ അവാർഡ് ജേതാവായ സജിൻ ബാബു രചനയും സംവിധാനവും നിർവഹി...
01/06/2026

" തർക്കം"
ഫസ്റ്റ് ലുക്ക് പോസ്റ്റർ.
"'''"""''"""""""""""""""""""""""

ദേശീയ അവാർഡ് ജേതാവായ സജിൻ ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന "തർക്കം"എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
പി ഡബ്ൾയൂ എൽ ഒ എന്റർടൈയ്ൻമെന്റ്,സജിൻ ബാബു പ്രൊഡക്ഷൻസ് എന്നീ ബാനറിൽ അനൂപ് കുട്ടി, സജിൻ ബാബു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ജെബിൻ ജേക്കബ് നിർവഹിക്കുന്നു.
പുതുമുഖങ്ങൾക്ക് ഏറേ പ്രാധാന്യം നല്കി
ഒരുക്കിയ ഈ ചിത്രത്തിൽ
ജാതി-ഫ്യൂഡൽ മേധാവിത്വത്തെ ഇന്നും
ന്യായികരിച്ച് അഭിമാനത്തോടെ ജീവിക്കുന്ന ഒരു പോലീസ് ഓഫീസറും, ഡോക്ടർ ബി ആർ അംബേദ്കറുടെ പുരോഗമന ആശയങ്ങളിൽ ആകൃഷ്ടനായി ലോകത്തെ കാണാനും, നയിക്കാനും ശ്രമിക്കുന്ന സുർജിത്ത് എന്ന യുവാവും തമ്മിലുണ്ടാകുന്ന സംഘർഷത്തിന്റെ സംഭവബഹുലമായ മുഹൂർത്തങ്ങൾ,
റിയാലിസ്റ്റ്ക് ത്രില്ലർ ജോണറിൽ ദൃശ്യവൽക്കരിക്കുന്നു.
ക്ലൈമാക്സ് രംഗങ്ങൾ ഒരേ സമയം ഏഴോളം ക്യാമറകൾ ഉപയോഗിച്ച്
നാല് സിനീമേറ്റോഗ്രഫേഴിന്റെ മേൽനോട്ടത്തിലാണ് ചിത്രീകരിച്ചത്.
കൊടുങ്ങല്ലൂർ ശ്രീ മഹാദേവീ ക്ഷേത്രത്തിലെ ഭരണി ആഘോഷത്തിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കിയ തർക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.
സിനിമോട്ടോഗ്രാഫി - നന്ദകുമാർ തോട്ടത്തിൽ,സിംബാദ്,റോഷൻ ജോസ്, എഡിറ്റിംഗ്-അപ്പു ഭട്ടതിരി,ലൈൻ പ്രൊഡ്യൂസർ-ഷാജി അസീസ്,സംഗീതം- സൈദ് അബ്ബാസ്, പ്രൊഡക്ഷൻ ഡിസൈനർ-വിനോദ് പട്ടണക്കാടൻ, ആക്ഷൻ ഡയറക്ടർ- റോബിൻ മാസ്റ്റർ ടീം, പ്രൊഡക്ഷൻ കൺട്രോളർ-ഫിജോ ഫിലിപ്പ്,സിങ്ക് സൗണ്ട്- രാകേഷ് ശശീന്ദ്രൻ, സൗണ്ട് മിക്സിംഗ് - ജുബിൻ രാജ്, വസ്ത്രാലങ്കാരം- സുർജിഷ് സി സുരേഷ്, മേക്കപ്പ്-സുരേഷ് പിഷാരടി, അസോസിയേറ്റ് ഡയറക്ടർ-സോനു രാമകൃഷ്ണൻ, ജാസിർ,അസിസ്റ്റന്റ് ഡയറക്ടർ-സുബിൻ ജോർജ്,പ്രൊജക്ട് ഡിസൈനർ-അരുൺ സോൾ,കാസ്റ്റിംഗ് ഡയറക്ടർ-രാജേഷ് നാരായണൻ, പ്രൊഡക്ഷൻ മാനേജർ-ശ്യാം കാർഗോസ്,സിജോ ജോസ് ജോസി,ഇ സി അശോകൻ, സെക്കൻ്റ് യൂണിറ്റ് സിനിമോട്ടോഗ്രാഫി- റാം രാഘവ്,
മാർക്കറ്റിംഗ്-പ്രതീഷ് ശേഖർ,പബ്ലിസിറ്റി ഡിസൈൻ-ദിലീപ്ദാസ്,പി ആർ ഒ- എ എസ് ദിനേശ്.

Address

Vellangalloor
Irinjalakuda
680662

Telephone

+919656791774

Website

Alerts

Be the first to know and let us send you an email when Syam Cargoz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category