Aymanam media

Aymanam media സിനിമാ ,ടി.വി, പ്രെമോഷൻ

*പെയ്തിറങ്ങിയ മഴയിൽ ഒരു പ്രണയ വസന്തം - ചിത്രീകരണം ഉടൻ* കൊടുങ്കാറ്റും പേമാരിയും നിറഞ്ഞ ഒരു രാത്രിയിൽ നീലഗിരി ഗ്രാമത്തിൽ അ...
17/06/2026

*പെയ്തിറങ്ങിയ മഴയിൽ ഒരു പ്രണയ വസന്തം - ചിത്രീകരണം ഉടൻ*

കൊടുങ്കാറ്റും പേമാരിയും നിറഞ്ഞ ഒരു രാത്രിയിൽ നീലഗിരി ഗ്രാമത്തിൽ അരങ്ങേറുന്ന, ഹൃദയസ്പർശിയും, സംഭവ ബഹുലവുമായ കഥ അവതരിപ്പിക്കുകയാണ്, പെയ്തിറങ്ങിയ മഴയിൽ ഒരു പ്രണയ വസന്തം എന്ന ചിത്രം. വൈഗ ക്രിയേഷൻസിന്റെ ബാനറിൽ ഡ്രീം പ്രൊഡഷൻസിനു വേണ്ടി ഡോ.എം.എസ്.അച്ചു, വൈഗ സന്തോഷ് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം, കഥ, തിരക്കഥ, സംവിധാനം ഡോ.എം.എസ്.അച്ചു നിർവ്വഹിക്കുന്നു.

ക്യാമറ - വിസോൾ, സിനോയി രാഘവൻ, ഗാന രചന - അമ്പാടി സുരേന്ദ്രൻ, സംഗീതം - വേദവ്യാസൻ, ആലാപനം - സ്വാതി, സ്റ്റണ്ട് - അഷറഫ് ഗുരുക്കൾ, കോറിയോഗ്രാഫി - കൊമ്പു മുരുകൻ, മേക്കപ്പ് - പട്ടണം ഷാ, വസ്ത്രാലങ്കാരം - അഫ്സൽ ആലപ്പി, അസോസിയേറ്റ് ഡയറക്ടർ - രാഹുൽ കൃഷ്ണ, പ്രവീൺ കുമാർ, പ്രൊഡക്ഷൻ കൺട്രോളർ - ഹരി ജഗതി, പി.ആർ.ഒ - അയ്മനം സാജൻ

കരാട്ടെ രാജ, നാരായണൻ കുട്ടി,ബ്രൂസ്‌ലി രാജേഷ്, ഡോ. അച്ചു, വൈഷ്ണവി ദ്വാരക, ടോജോ ഉപ്പുതറ, വൈഗസന്തോഷ്, സൂര്യക്ഷത്രിയ, തൃക്കടവൂർ സന്തോഷ്, വരദ, സന്തോഷ്, ജയമോഹൻ, അഡ്വ. വിജയകുമാർ, ജയലളിത, റോബിൻ വർഗീസ്, റോൺ തോമസ്, അജീഷ് മാമ്പുഴശ്ശേരി, ആരാധ്യ കൈലാസ്, ശരവണൻ രാജൻ, പൊയ്കയിൽ ചന്ദ്രമതി, ജീവൻ, നവോദയ പ്രസാദ്, നിവേദ്യ മഹേഷ്, റിബീന, മഹേഷ്, മാധവൻ, മൈക്കിൾ, ഹരിതാ ദേവി, രഞ്ജു മോൻ, സ്നേഹ രാജൻ, ഭദ്ര ശരവണൻ എന്നിവർ അഭിനയിക്കുന്നു. ചിത്രീകരണം ഉടൻ ആരംഭിക്കും.

അയ്മനം സാജൻ

**ഡാർക്ക് ട്രാക്കിംഗ്.ആമസോൺ പ്രൈമിൽ 14 - ന്* വ്യത്യസ്തമായ കുറ്റാന്വേഷണ കഥ അവതരിപ്പിച്ച  ഡാർക്ക് ട്രാക്കിംഗ് എന്ന ചിത്രം ...
12/06/2026

**ഡാർക്ക് ട്രാക്കിംഗ്.ആമസോൺ പ്രൈമിൽ 14 - ന്*

വ്യത്യസ്തമായ കുറ്റാന്വേഷണ കഥ അവതരിപ്പിച്ച ഡാർക്ക് ട്രാക്കിംഗ് എന്ന ചിത്രം ജൂൺ 14 - ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ക്യാമറാമാൻ എ.കെ.ശ്രീകുമാർ രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ അരിസ്റ്റോ സുരേഷ് പ്രധാന വേഷത്തിലെത്തുന്നു. കൂടാതെ മറ്റ് പ്രമുഖ താരങ്ങളും പുതുമുഖങ്ങും അഭിനയിക്കുന്നു.

ഒരു ഓർഫനേജിനെ ചുറ്റിപ്പറ്റി നടക്കുന്ന ഒരു ആഷൻ ത്രില്ലർ ചിത്രമാണിത്. ഫാദേഴ്സ് നടത്തുന്ന ഓർഫനേജിൽ നിന്ന് പ്രിൻസ് എന്ന യുവാവ് മിസ്സിംഗ് ആകുന്നു. ഓർഫനേജിലെ കുട്ടികൾ ഡി.ജി.പിക്ക് വിവരം മെയിൽ ചെയ്യുന്നു.സൈബർ സെൽ ഓഫീസർ രാമകൃഷ്ണ [ അരിസ്റ്റോ സുരേഷ് ] യുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു. തുടർന്നുണ്ടാകുന്ന സംഭവ ബഹുലമായ കഥ നല്ലൊരു അവതരണത്തോടെ അവതരിപ്പിക്കുകയാണ് സംവിധായകൻ എ.കെ.ശ്രീകുമാർ .

ചിത്രത്തിന്റെ ഡി.ഒ.പി കൈകാര്യം ചെയ്യുന്നതും എ.കെ.ശ്രീകുമാർ തന്നെ. വർഷങ്ങളോളം ക്യാമറാമാനായി പ്രവർത്തിച്ച എ.കെ.ശ്രീകുമാർ, ഡാർക്ക് ട്രാക്കിംഗ് ബഹുഭാഷാ ചിത്രമായാണ് ഒരുക്കുന്നത്.

ആർ.ജെ. കംബയിൻസ് ആൻഡ് ക്രീയേഷൻസിനു വേണ്ടി ജലജ എം.കെ നിർമ്മിക്കുന്ന ഡാർക്ക് ട്രാക്കിംഗ് രചന, സംവിധാനം - എ.കെ.ശ്രീകുമാർ നിർവഹിക്കുന്നു. ക്യാമറ - എ.കെ.ശ്രീകുമാർ, ഗാന രചന - വിനോദ് കൃഷ്ണൻ ,ജീമോൻ എബ്രഹാം, സംഗീതം - സന്തോഷ് ഗോപാൽ, എഡിറ്റർ-രാജേന്ദ്ര ചോഴൻ, ബി.ജി.എം - സഞ്‌ജീവ് കൃഷ്ണൻ, ആർട്ട് - അനിൽ കോരാണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - രാജൻ ജോർജ്, ആക്ഷൻ -സുരേഷ് സുന്ദരം, കോറിയോഗ്രാഫി - മനോജ് കലാഭവൻ, മേക്കപ്പ് - രജനി, കോസ്റ്റ്യൂം - ശ്രീജ മനോജ്, സ്റ്റുഡിയോ - പി.ആർ. പ്രൊഡക്ഷൻ ചെന്നൈ, സ്റ്റിൽ - നിജേഷ് സി,പി.ആർ.ഒ - അയ്മനം സാജൻ

അരിസ്റ്റോ സുരേഷ്, നിതാരാധ, ആശാ എസ്.നായർ, തുടങ്ങിയവരും മറ്റ് പ്രമുഖ താരങ്ങളും, പുതുമുഖങ്ങളും വേഷമിടുന്നു.

അയ്മനം സാജൻ.

**കെ.പി.എ.സി സോഫിയ തരകന്റെ ദിശാന്തരം . സ്ക്രിപ്റ്റ് പൂജ കഴിഞ്ഞു.* കെ.പി.എ.സി യുടെ കലാവേദിയിൽ തിളങ്ങിയ സോഫിയ തരകൻ കെ.പി.എ...
02/06/2026

**കെ.പി.എ.സി സോഫിയ തരകന്റെ ദിശാന്തരം . സ്ക്രിപ്റ്റ് പൂജ കഴിഞ്ഞു.*

കെ.പി.എ.സി യുടെ കലാവേദിയിൽ തിളങ്ങിയ സോഫിയ തരകൻ കെ.പി.എ.സി ( ചിന്നു )
കഥ,തിരക്കഥ,സംവിധാനം, ഗാനരചന,നിർമ്മാണം തുടങ്ങി സിനിമയുടെ വിവിധ മേഖലകൾ കൈകാര്യം ചെയ്യുന്ന "ദിശാന്തരം”എന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ് പൂജ കഴിഞ്ഞ ദിവസം കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ നടന്നു. കൊട്ടാരക്കര ഐപ്പള്ളൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ചിത്രത്തിന്റെ വേഡ് ഓഫ് ബ്ലസിംഗ് ചടങ്ങും നടന്നു. ചിത്രത്തിന്റെ ചിത്രീകരണം കൽക്കത്തയിലും, കേരളത്തിലുമായി ജൂൺ അവസാനം ആരംഭിക്കും.

അതുല്യ നാടക സംവിധായകൻ തോപ്പിൽ ഭാസിയുടെ മുടിയനായ പുത്രൻ എന്ന വിഖ്യാത നാടകത്തിൽ ശാരദ എന്ന കഥാപാത്രമായും, കെ.പി.എ.സി യുടെ അറുപത്തേഴാമത് നാടകമായ ഉമ്മാച്ചു വിൽ ചിന്നമ്മുവായും, കായംകുളം പീപ്പിൾസ് തീയേറ്റഴ്സിന്റെ ഈ വർഷത്തെ ജനപ്രീയ നാടകം അങ്ങാടിക്കുരുവിയിൽ വൈഗ ആയും,ഇപ്പോൾ ആലപ്പുഴ സൂര്യകാന്തിയുടെ ജീവന്റെ ജീവൻ എന്ന നടകത്തിൽ പ്രധാന കഥാപാത്രമായും ശ്രദ്ധേയയായ സോഫിയ തരകൻ കെ.പി.എ.സിക്ക്,കരുനാഗപ്പള്ളി കാസ് നാടകമൽസരത്തിൽ മികച്ച നടിക്കുള്ള സ്പെഷ്യൽ ജൂറി മെൻഷൻ പുരസ്കാരവും ലഭിച്ചിരുന്നു. ആദ്യാപികയും, നിയമ വിദ്യാർത്ഥിയുമായ സോഫിയ തരകൻ,ഇതുവരെയുള്ള നാടക പ്രവർത്തനങ്ങളിൽ, വർഷങ്ങളായി മനസ്സിൽ പതിഞ്ഞു കിടന്ന ഒരു കഥയാണ് ദിശാന്തരം എന്ന പേരിൽ സിനിമയാക്കുന്നത്.

റീയൽ ആർട്ടിസ്റ്റ് മൂവി അസോസിയേഷനുവേണ്ടി, സോഫിയ തരകൻ കെ.പി.എ.സി ( ചിന്നു)നിർമ്മാണം, രചന, ഗാന രചന, സംഗീതം,സംവിധാനം എന്നിവ നിർവ്വഹിക്കുന്ന ദിശാന്തരം എന്ന ചിത്രത്തിന്റെ ക്യാമറ - അനിൽ ഗോപിനാഥ്, ഗാനരചന - സുജാത ഫ്രാൻസിസ് കട്ടപ്പന, സോഫിയ തരകൻ, ആരതി ജയകുമാർ,സംഗീതം - ഷാജി കൊട്ടാരക്കര, സോഫിയ തരകൻ,അസോസിയേറ്റ് ഡയറക്ടർ - ഏലിയാസ് ജി. തരകൻ, സ്ക്രിപ്റ്റ് അസിസ്റ്റന്റ് - ആരതി ജയകുമാർ, ആർട്ട് - പ്രശാന്ത് നെടുമങ്ങാട്, മേക്കപ്പ് - ബിനോയ് കൊല്ലം,ഫിനാൻസ് മാനേജർ - ജിത്ത് തോമസ്,കോസ്റ്റ്യൂം - ഷൈനി മൂർത്തി, സ്റ്റിൽ - പ്രവീൺ ഏണിക്കര, പി.ആർ.ഒ - അയ്മനം സാജൻ

സോഫിയ തരകൻ കെ.പി.എ.സി പ്രധാന വേഷം അവതരിപ്പിക്കുന്ന ചിത്രത്തിൽ,നീനാ കുറുപ്പ്, രാജീവ് റോഷൻ, രാജ്കുമാർ കെ.പി.എ.സി, ആശാ നായർ, നിഖിൽ നാരായണൻ, ബിന്ദു പള്ളിച്ചൽ, സെൽവി കെ.പി.എ.സി,ബിന്ദു ദീപക്, സതീഷ്,ജൂലി ബിനു, നിമ്മി ജിജോ, ബിൻസി ഡാളർ, ജിതിൻ കുറുമശ്ശേരി, ആരതി എസ്.നായർ, ദേവൻ കെ.പി.എ.സി, ബി. അനിൽകുമാർ, കൃഷ്ണപ്രിയ, പാർവ്വതി, ഗോഗുൽവിനോദ്, ബേബി പാർവ്വതി,മാസ്റ്റർ ഗ്ലെൻ വർഗീസ് തരകൻ, മാസ്റ്റർ ജീവജയകുമാർ, ബേബി ശിവപ്രിയ എന്നിവർ അഭിനയിക്കുന്നു.

അയ്മനം സാജൻ

*മിത്ര ഫിലിംസിന്റെ ജ്യോതിലക്ഷ്മി തിരക്കിലാണ്. പൂജയും, ടൈറ്റിൽ ലോഞ്ചും നടന്നു* .കേരളം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ചലച്ചി...
01/06/2026

*മിത്ര ഫിലിംസിന്റെ ജ്യോതിലക്ഷ്മി തിരക്കിലാണ്. പൂജയും, ടൈറ്റിൽ ലോഞ്ചും നടന്നു* .

കേരളം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ചലച്ചിത്ര കൂട്ടായ്മയായ മിത്ര ഫിലിം സ് ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് ജ്യോതിലക്ഷ്മി തിരക്കിലാണ്. ചിത്രത്തിന്റെ പൂജയും, ടൈറ്റിൽ ലോഞ്ചും കഴിഞ്ഞ ദിവസം എറണാകുളം പാലാരിവട്ടം വൈ.എം.സി.എ ഹാളിൽ നടന്നു. ചലച്ചിത്ര നടൻ ബിനീഷ് ബാസ്റ്റിൻ ആണ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തത്. ടൈറ്റിൽ ലോഞ്ചിംഗ് നടൻ സജിത്ത് തോപ്പിൽ നിർവ്വഹിച്ചു. മിത്ര ഫിലിംസിന്റെ സെക്രട്ടറി ഭാസ്ക്കരൻ വെറ്റിലപ്പാറ സ്വാഗതം പറഞ്ഞ ചടങ്ങിൽ,ട്രഷറർ ബബിത നന്ദി പറഞ്ഞു. നടി ദേവ നന്ദ സുരേഷ്, രക്ഷാധികാരി സിജി രാജൻ, വൈ.പ്രസിഡന്റ് മഞ്ജു ജിജി,രഞ്ജിത്ത് കോഴിക്കോട്, ഷറഫു കരൂപ്പടന്ന തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.ചടങ്ങിൽ, മിത്ര ഫിലിംസിന്റെ പ്രസിഡന്റ് റെജി ആനത്താരക്കൽ എഴുതിയ ചിത്രത്തിന്റെ സ്ക്രിപ്റ്റ്, സെക്രട്ടറി ഭാസ്ക്കരൻ വെറ്റിലപ്പാറയ്ക്ക് കൈ മാറി. ചടങ്ങിൽ മിത്ര ഫിലിംസിന്റെ പ്രവർത്തകരും, മറ്റ് സിനിമാ പ്രവർത്തകരും പങ്കെടുത്തു.

മിത്ര ഫിലിംസ് നിർമ്മിക്കുന്ന ജ്യോതിലക്ഷ്മി തിരക്കിലാണ് റഷീദ് ചേളാരി സംവിധാനം ചെയ്യുന്നു. കഥ, തിരക്കഥ, സംഭാഷണം - റെജി ആനത്താരക്കൽ, പ്രൊഡക്ഷൻ കൺട്രോളർ - ഷറഫു കരൂപ്പടന്ന, പി.ആർ.ഒ - അയ്മനം സാജൻ.
പ്രമുഖ താരങ്ങളും, പുതുമുഖങ്ങളും വേഷമിടുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.

അയ്മനം സാജൻ

*തമിഴ് മൊഴി. പ്രൊമോ സോംഗ് റിലീസ് ചെയ്തു.* റീയൽ കേരള സ്റ്റോറി എന്ന് വിശേഷിപ്പിക്കാവുന്ന  തമിഴ് മൊഴി എന്ന ചിത്രത്തിന്റെ പ്...
25/05/2026

*തമിഴ് മൊഴി. പ്രൊമോ സോംഗ് റിലീസ് ചെയ്തു.*

റീയൽ കേരള സ്റ്റോറി എന്ന് വിശേഷിപ്പിക്കാവുന്ന തമിഴ് മൊഴി എന്ന ചിത്രത്തിന്റെ പ്രൊമോ സോംഗ് റിലീസ് കോഴിക്കോട് കൈരളി തീയേറ്ററിൽ നടന്നു. കോഴിക്കോട് മേയർ ഒ. സദാശിവൻ ലോഞ്ചിംഗ് കർമ്മം നിർവ്വഹിച്ചു. സിനിമയിലെ അണിയറ പ്രവർത്തകരും, നടീ നടന്മാരും ചടങ്ങിൽ പങ്കെടുത്തു.ഐ ബി ഫിലിംസിനു വേണ്ടി ബെയ്സി ബാസ്, ഡോ. നസീറലി കുഴിക്കാടൻ എന്നിവർ നിർമ്മിക്കുന്ന ചിത്രം, കഥ, തിരക്കഥ, സംവിധാനം- എൻ.എൻ.ബൈജു നിർവ്വഹിക്കുന്നു.

അം ആ എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാർഡ് നേടുകയും, ലോക എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയാക്കുകയും ചെയ്ത സേബാ ടോമി ആണ് ഗാനം ആലപിക്കുന്നത്. ഗാനരചന ഡി.ബി അജിത്തും, സംഗീതം സാം സൈമൺ ജോർജും നിർവ്വഹിക്കുന്നു.

ജനിച്ച മണ്ണിൽ പൗരത്വം ഇല്ലാതെ അഭയാർത്ഥികളായി കഴിയേണ്ടി വരുന്നവരുടെ കഥ പറയുകയാണ് തമിഴ് മൊഴി എന്ന ചിത്രം. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ, എൻ.എൻ.ബൈജുവിന്റെ ലൈഫ് ഓഫ് മാൻഗ്രോവ് എന്ന ചിത്രത്തിലെ നായിക ഐഷ്ബിൻ ആണ് തമിഴ്മൊഴി എന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.മറ്റ് പ്രധാന കഥാപാത്രങ്ങളെ മലയാളത്തിലെ പ്രമുഖ താരങ്ങൾ അവതരിപ്പിക്കും.

ഐബി ഫിലിംസിനു വേണ്ടി ബെയ്സി ബാസ്, ഡോ. നസീറലി കുഴിക്കാടൻ എന്നിവർ ചേർന്ന് തമിഴിലും മലയാളത്തിലുമായി നിർമ്മിക്കുന്ന തമിഴ്മൊഴി എന്ന ചിത്രത്തിന്റെ, കഥ, തിരക്കഥ, സംവിധാനം - എൻ.എൻ.ബൈജു, ക്യാമറ - നിഥിൻ തളിക്കുളം, എഡിറ്റർ-ഡേവീസ് മാനുവൽ, പ്രൊഡക്ഷൻ കൺട്രോളർ - ബിനു വണ്ടൂർ, ചീഫ് ആ സോസ്യേറ്റ് ഡയറക്ടർ - രതീഷ് ഷൊർണ്ണൂർ,പി.ആർ. ഒ - അയ്മനം സാജൻ. തമിഴ് നാട്ടിലെ തെറിക്കാട് ചുവന്ന മരുഭൂമിയിൽ ആദ്യ ഷെഡ്യൂൾ ചിത്രീകരണം കഴിഞ്ഞ ചിത്രം, രാജസ്ഥാൻ, കൊല്ലങ്കോട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.

അയ്മനം സാജൻ

AYB FILMS PRODUCER BAISY BAS , NAZEER ALI KUZHIKADAN WRITER DI...

" **ആംഗ്ലോ ഇൻഡ്യൻസ്".വ്യത്യസ്ത പ്രമേയവുമായി തീയേറ്ററിലേക്ക്.* ആംഗ്ലോ ഇന്ത്യൻസ് കുടുംബങ്ങളുടെ ജീവിതം പൂർണ്ണമായും ചിത്രീകര...
19/05/2026

" **ആംഗ്ലോ ഇൻഡ്യൻസ്".വ്യത്യസ്ത പ്രമേയവുമായി തീയേറ്ററിലേക്ക്.*

ആംഗ്ലോ ഇന്ത്യൻസ് കുടുംബങ്ങളുടെ ജീവിതം പൂർണ്ണമായും ചിത്രീകരിക്കുന്ന മലയാളത്തിലെ ആദ്യ ചിത്രമായ "ആംഗ്ലോ ഇൻഡ്യൻസ് എന്ന ചിത്രം ജൂൺ 12 - ന് തീയേറ്ററിലെത്തും. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എ.കെ.ബി. കുമാർ, നിർമ്മാണം, രചന, സംവിധാനം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ക്രീയേറ്റീവ് ഹെഡ് മമ്മി സെഞ്ച്വറി ആണ്.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഭാസ്ക്കരൻ വെറ്റിലപ്പാറയാണ്.

സുന്ദരിയായ ഒരു ആംഗ്ലോ ഇന്ത്യൻ പെൺകുട്ടിയായ ആൻഡ്രിയയുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. പിതാവ് പീറ്ററിനൊപ്പം കേരളത്തിൽ താമസിക്കുന്ന ആൻഡ്രിയയുടെ ഏറ്റവും വലിയ സ്വപ്നം അമേരിക്കയിലുള്ള റോഷനെ വിവാഹം കഴിച്ച് അവനൊപ്പം അമേരിക്കയിൽ ജീവിക്കുക എന്നതായിരുന്നു. അമേരിക്കയിൽ പെട്ടെന്നുണ്ടായ പുതിയ നിയമങ്ങൾ കാരണം റോഷന്റെ ജോലി നഷ്ടമാകും എന്ന അവസ്ഥയുണ്ടായി. ജോലി നഷ്ടമാകാതിരിക്കാനായി, റോഷന്, അമ്മാവന്റെ മകളെ വിവാഹം കഴിക്കേണ്ടതായി വന്നു. ആൻഡ്രിയയുടെ സ്വപ്നം തകർന്നു. അമേരിക്കയിൽ പോകാനായി, സ്വന്തം ജോലി പോലും രാജിവെച്ചിരുന്ന ആൻഡ്രിയ സാമ്പത്തികമായും തകർന്നു. അതിനിടയിൽ സഹോദരിക്കുണ്ടായ ദുരന്തവും അവളെ തളർത്തി. ആയിടെയാണ് അയൽപക്കത്ത്, ബിജോയ് എന്ന ചെറുപ്പക്കാരനും, അമ്മയും താമസത്തിനെത്തിയത്. ബിജോയിയോട് ആകർഷണം തോന്നിയ ആൻഡ്രിയ അവനെ പ്രണയിക്കാൻ തുടങ്ങി. പുതിയൊരു ജീവിതത്തിന് തുടക്കമിടുകയായിരുന്നു അവൾ. പക്ഷേ, പിന്നെയും ദുരന്തങ്ങൾ അവളെ വേട്ടയാടിക്കൊണ്ടിരുന്നു.

മരാമരം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് വന്ന ഭാസ്ക്കരൻ വെറ്റിലപ്പാറ, ഈ ചിത്രത്തിലെ പ്രധാന കഥാപാത്രമായ പീറ്റർ ആയി എത്തുന്നു. രണ്ട് പെൺകുട്ടികളുടെ പിതാവായ പീറ്ററെ കുടുംബ സ്നേഹികളായ മലയാളികൾ ഇഷ്ടപ്പെടും.

എ.കെ.ബി. മൂവിസ് ഇന്റർനാഷണലിനു വേണ്ടി, എ.കെ.ബി. കുമാർ, നിർമ്മാണം, രചന, സംവിധാനം നിർവ്വഹിക്കുന്ന "ആംഗ്ലോ ഇൻഡ്യൻസ് "ചിത്രീകരണം പൂർത്തിയായി. ക്രീയേറ്റീവ് ഹെഡ് - മമ്മി സെഞ്ച്വറി, എക്സിക്യൂട്ടീവ് പ്രൊസ്യൂസർ - ഭാസ്ക്കരൻ വെറ്റിലപ്പാറ, ക്യാമറ - ഷെട്ടി മണി, സംഗീതം - പി.കെ. ബാഷ്, എഡിറ്റർ -ഷിബു,അസോസ്യേറ്റ് ഡയറക്ടർ - അർജുൻ ദേവരാജ്, കല-സനൂപ്, വിനോദ് മാധവൻ, ആർ.ആർ - ജോയ് മാധവ്, സൗണ്ട് ഡിസൈൻ - ബർലിൻ മൂലമ്പള്ളി, ഡി.ഐ - അലക്സ് വർഗീസ്, മേക്കപ്പ് - വിജയൻ കേച്ചേരി, കോസ്റ്റ്യൂം - അബ്ബാസ് പാണാവള്ളി, മാനേജർ - വെൽസ് കോടനാട്, സ്റ്റിൽ - ഷാബു പോൾ, പി.ആർ.ഒ - അയ്മനം സാജൻ

അനയ് സത്യൻ,അരുൺ ദയാനന്ദ്, ശ്വേത പ്രമോദ്, ദേവു, ഭാസ്ക്കരൻ വെറ്റിലപ്പാറ, എ.കെ.ബി കുമാർ, ജോജോ, ഗ്രേഷ്യഅരുൺ, സെബി ഞാറക്കൽ, റഷീദ് കാപ്പാട്, ജയിംസ്, സജീവൻ ഗോഗുലം,ലക്ഷ്മണൻ എന്നിവർ അഭിനയിക്കുന്നു.ജൂൺ 12 - ന് ചിത്രം തീയേറ്ററിലെത്തും.

പി.ആർ.ഒ
അയ്മനം സാജൻ

*റീയൽ കേരള സ്റ്റോറിയുമായി തമിഴ് മൊഴി. പ്രൊമോ സോംഗ് റിലീസ് 21 - ന്* റീയൽ കേരള സ്റ്റോറിയുമായി എത്തുകയാണ് തമിഴ് മൊഴി എന്ന ച...
13/05/2026

*റീയൽ കേരള സ്റ്റോറിയുമായി തമിഴ് മൊഴി. പ്രൊമോ സോംഗ് റിലീസ് 21 - ന്*

റീയൽ കേരള സ്റ്റോറിയുമായി എത്തുകയാണ് തമിഴ് മൊഴി എന്ന ചിത്രം. ഐ ബി ഫിലിംസിനു വേണ്ടി ബെയ്സി ബാസ്, ഡോ.നിസാറലി കുഴിക്കാടൻ എന്നിവർ നിർമ്മിക്കുന്ന ചിത്രം, കഥ, തിരക്കഥ, സംവിധാനം- എൻ.എൻ.ബൈജു നിർവ്വഹിക്കുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പ്രൊമോ സോംഗ് റിലീസ് മെയ് 21-ന് കോഴിക്കോട് കൈരളി തീയേറ്ററിൽ നടക്കും.

അം ആ എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാർഡ് നേടുകയും, ലോക എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയാക്കുകയും ചെയ്ത സേബാ ടോമി ആണ് ഗാനം ആലപിക്കുന്നത്. ഗാനരചന ഡി.ബി അജിത്തും, സംഗീതം സാം സൈമൺ ജോർജും നിർവ്വഹിക്കുന്നു.

ജനിച്ച മണ്ണിൽ പൗരത്വം ഇല്ലാതെ അഭയാർത്ഥികളായി കഴിയേണ്ടി വരുന്നവരുടെ കഥ പറയുകയാണ് തമിഴ് മൊഴി എന്ന ചിത്രം. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ, എൻ.എൻ.ബൈജുവിന്റെ ലൈഫ് ഓഫ് മാൻഗ്രോവ് എന്ന ചിത്രത്തിലെ നായിക ഐഷ്ബിൻ ആണ് തമിഴ്മൊഴി എന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.മറ്റ് പ്രധാന കഥാപാത്രങ്ങളെ മലയാളത്തിലെ പ്രമുഖ താരങ്ങൾ അവതരിപ്പിക്കും.

ഐബി ഫിലിംസിനു വേണ്ടി ബെയ്സി ബാസ്, ഡോ.നസീറലി കുഴിക്കാടൻ എന്നിവർ ചേർന്ന് തമിഴിലും മലയാളത്തിലുമായി നിർമ്മിക്കുന്ന തമിഴ്മൊഴി എന്ന ചിത്രത്തിന്റെ, കഥ, തിരക്കഥ, സംവിധാനം - എൻ.എൻ.ബൈജു, ക്യാമറ - നിഥിൻ തളിക്കുളം, എഡിറ്റർ-ഡേവീസ് മാനുവൽ, പ്രൊഡക്ഷൻ കൺട്രോളർ - ബിനു വണ്ടൂർ, ചീഫ് ആ സോസ്യേറ്റ് ഡയറക്ടർ - രതീഷ് ഷൊർണ്ണൂർ,പി.ആർ. ഒ - അയ്മനം സാജൻ. തമിഴ് നാട്ടിലെ തെറിക്കാട് ചുവന്ന മരുഭൂമിയിൽ ആദ്യ ഷെഡ്യൂൾ ചിത്രീകരണം കഴിഞ്ഞ ചിത്രം, രാജസ്ഥാൻ, കൊല്ലങ്കോട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.

അയ്മനം സാജൻ

11/05/2026
11/05/2026

തമിഴ് മൊഴി പ്രൊമോ സോംങ് റിലീസ് 21 - ന് കോഴിക്കോട്

https://youtu.be/rp-DQiKv55I?si=7UWdVc3AAoH7Q-jw*ഉയിരെ ഉന്നെയ് തേടി. സ്വന്തം കഥയുമായി സംവിധായകൻ. ചിത്രം റിലീസായി.* സ്വന്...
08/05/2026

https://youtu.be/rp-DQiKv55I?si=7UWdVc3AAoH7Q-jw

*ഉയിരെ ഉന്നെയ് തേടി. സ്വന്തം കഥയുമായി സംവിധായകൻ. ചിത്രം റിലീസായി.*

സ്വന്തം ജീവിതത്തിൽ ഒരിക്കലും മായാതെ കിടന്ന ഒരു യഥാർത്ഥ സംഭവം ആത്മാർത്ഥമായി ചിത്രീകരിച്ചിരിക്കുകയാണ്ഉയിരെ ഉന്നെയ് തേടി എന്ന ഹ്രസ്വ ചിത്രത്തിലൂടെ സംവിധായകൻ അമൽ വർക്കി. ചിത്രം ബഡ്ജറ്റ് ലാബ് പ്രൊഡക്ഷൻ യൂറ്റൂബിലൂടെ റിലീസായി.

നിർമ്മാണം - ഇ ബി 08 കബനി,രചന, സംവിധാനം - അമൽ വർക്കി, ഡി.ഒ.പി - ഭാരത് രാധാകൃഷ്ണൻ, എഡിറ്റർ-രാഹുൽ രവി സൂസൻ, ഗാന രചന - പ്രണവ് സുരേഷ്, കോ. പ്രൊഡ്യൂസർ - അരുൺ വർക്കി, കളറിസ്റ്റ്- സുജിത്ത് പ്രസാദ്,കാസ്റ്റിംഗ് ഡയറക്ടർ - അനു മോൾ, സോംഗ് മിക്സിട്, മാസ്റ്റർഡ് - കരുൺവൈറ്റില, ക്രീയേറ്റീവ് ഡയറക്ടർ - അനന്തു നാരായണ, ഷൈൻ മോഹൻ,അസോസിയേറ്റ് ഡയറക്ടർ - അജ്മൽ റോഷൻ, അസിസ്റ്റന്റ് ഡയറക്ടർ -ഷൈഫൻ മലങ്കര, അബിൻ റോഷ്, ഡബ്ബ് റെക്കാർഡട് - അജിത്ത് സൗത്ത് സ്റ്റുഡിയോ, സ്കോർ റെക്കാർഡട് - സൗത്ത് സ്റ്റുഡിയോ,പി.ആർ.ഒ - അയ്മനം സാജൻ

അമൽ വർക്കി, ദേവിക, ചിന്നു മായ, റോബർട്ട് ആലുവ, ജാനകി, കൃഷ്ണൻ എന്നിവർ അഭിനയിക്കുന്നു.

അയ്മനം സാജൻ

Disclaimer: This short film is not produced by Budget Lab. We are only presenting the film on behalf of makers of the film. Films produced by Budget Lab are ...

Address

Kainady
Alappuzha
686534

Alerts

Be the first to know and let us send you an email when Aymanam media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Aymanam media:

Shortcuts

Share

Category