Saji Alappuzha

Saji Alappuzha Cini actor

ലൂയി 'ഞാനാണ് അല്ലാ നിങ്ങളിൽ പലരും ആണ്. ഇതിലെ നീനാ കുറുപ്പ്..... എൻ്റെ .......?. കാണാത്തവരുണ്ടെങ്കിൽ കണ്ട് നോക്കൂ.......🥰...
20/10/2024

ലൂയി 'ഞാനാണ് അല്ലാ നിങ്ങളിൽ പലരും ആണ്. ഇതിലെ നീനാ കുറുപ്പ്..... എൻ്റെ .......?. കാണാത്തവരുണ്ടെങ്കിൽ കണ്ട് നോക്കൂ.......🥰

സജി ആലപ്പുഴ '.

ഒറ്റയ്ക്കിരിക്കാൻ ഇഷ്ടമുള്ള ഒരുപാട് പേരുണ്ട്.. അതാരോടും ദേഷ്യമുണ്ടായിട്ടല്ല മറിച്ചു എല്ലാവരോടും ഇഷ്ടമുണ്ടായത് കൊണ്ടാണ്.....
06/08/2024

ഒറ്റയ്ക്കിരിക്കാൻ ഇഷ്ടമുള്ള
ഒരുപാട് പേരുണ്ട്..
അതാരോടും ദേഷ്യമുണ്ടായിട്ടല്ല
മറിച്ചു എല്ലാവരോടും ഇഷ്ടമുണ്ടായത് കൊണ്ടാണ്..

തനിക്കു വേണ്ടപ്പെട്ടവരുടെ മുന്നിൽ വിഷമിച്ചിരിക്കുന്നത് കണ്ടു.. അതവർക്കൊരു സങ്കടമുണ്ടാക്കുമെന്നു കരുതി.. അവരുടെ മുന്നിൽ നിന്നും ഓടിയൊളിച്ചു ഒറ്റയ്ക്കിരിക്കുന്നവർ..

ആരോടും പരിഭവമോ പരാതിയോ ഇല്ലെന്നറിയിച്ചു.. മറ്റുള്ളവർ ചെയ്തതെല്ലാം ശരിയാണെന്നു സ്വയം സമ്മതിച്ചു തന്റേതായ ലോകത്തേക്ക് ഒതുങ്ങി കൂടാൻ ശ്രമിക്കുന്നവർ..

പലരുടെയും സ്നേഹം കൊതിച്ചു..
കിട്ടാതെ വരുമ്പോൾ വിധിച്ചിട്ടില്ലെന്നു
സ്വയം സമാധാനിച്ചു..
ആരോടും ഒന്നും പറയാതെ
പിന്നോക്കം വലിയുന്നവർ..

സ്വന്തമാണെന്ന് ധരിച്ചതെല്ലാം മറ്റുള്ളവർ സ്വന്തമാക്കി കൊണ്ടുപോകുന്നത് നിസ്സഹായനായി നോക്കി നിൽക്കാൻ വിധിച്ച.. എന്നും ഒറ്റയ്ക്കായവർ..

ഒരുപാട് പേരുണ്ടായിട്ടും ഒറ്റയ്ക്കാണെന്നു തോന്നുന്ന നിമിഷങ്ങളുണ്ട് ജീവിതത്തിൽ.. കൂട്ടുകൂടിയവരും സ്വന്തമായ് മാറിയവരുമെല്ലാം അവരവരുടെ ലോകത്തിലേക്ക് ഒതുങ്ങി കൂടുമ്പോൾ.. ഏകനായ് നിശബ്ദനായ് അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നവർ..

ഒരു മുറിയിലോ ഒരു പ്രത്യേക സ്ഥലത്തോ..
താൻ മാത്രം തനിക്കു സ്വന്തമായ
ഓർമ്മകളെ താലോലിച്ചു
ചിലവഴിക്കുന്ന നിമിഷങ്ങൾ..
സ്വയം ഓർത്തെടുക്കുന്ന ഒരുപാട്
മറക്കാനാവാത്ത ഓർമ്മകൾ..

നഷ്ടപ്പെട്ടതിനെ കുറിച്ചും..
സ്വന്തമായതിനെ കുറിച്ചും..
മനസ്സിന്റെ അടിത്തട്ടിലെ തുലാസിൽ
വച്ചൊരു കണക്കെടുപ്പ്..

നഷ്ടമായതിനെ കുറിച്ചോർത്ത്
ഒരു പുഞ്ചിരി..

പുറത്ത് നിന്നാർക്കും മനസ്സിലാവാത്ത ഒരായിരം അർത്ഥങ്ങളുള്ള പുഞ്ചിരി..

നഷ്ടങ്ങളെല്ലാം പലരുടെയും ഇഷ്ടങ്ങളാണെന്നു മനസ്സിലായപ്പോൾ..
അനിഷ്ടം ചൊല്ലാതെ പിൻവാങ്ങിയതോർത്തു
ഒരു നെടുവീർപ്പിടൽ..

മൗനത്താൽ ചാലിച്ചെഴുതിയ തന്റേതു മാത്രമായ ഒരുപിടി നല്ല നിമിഷങ്ങളിൽ സംതൃപ്തരാവുന്ന..

ആർക്കുമൊരു ഭാരമാവാതെ മാറി നിൽക്കാൻ ആഗ്രഹിക്കുന്ന ചില൪....
ഒറ്റയ്ക്കായവ൪.....!
ആ കൂട്ടത്തിൽ ഞാനും .....?

07/07/2024

അപ്പനെ നന്നായി മനസിലാക്കാതെ പോകുന്ന മക്കളുടെ ഒരു കാലമാണിത്.

ഓർമവച്ച നാൾ മുതൽ, കളിയായും കാര്യമായും പലരും ചോദിച്ച ഒരു ചോദ്യമുണ്ട്.

"അപ്പനെയാണോ അമ്മയെയാണോ ഏറെ ഇഷ്ടം"?

അന്നും ഇന്നും ഭൂരിഭാഗം മക്കളുടെയും വോട്ട് കിട്ടി ജയിച്ചു കയറുന്നത് 'അമ്മ സ്ഥാനാർത്ഥിയാണ്.

മക്കളുടെ മനസെന്ന ഒട്ടക്കളത്തിൽ അമ്മ എന്നും "ഉസൈൻ ബോൾടാണ്" .

എങ്ങനെ ഓടിയാലും ഫസ്റ്റ്!

അപ്പനോ?

ഒന്നോടി മത്സരിക്കാൻ പോലും അയാൾ പരിശ്രമിക്കാറില്ല.

തോൽക്കും
എന്നുറപ്പുള്ള ഒരോട്ടം എന്തിനിങ്ങനെ ഓടുന്നു എന്ന ചിന്ത കൊണ്ടാകാം.

ഈ ഓട്ട മത്സരത്തിൽ അപ്പൻ എന്തേ എന്നും രണ്ടാം സ്ഥാനം എന്ന് ചിന്തിച്ചിട്ടുണ്ടോ?

നിരീക്ഷണങ്ങൾ നിരവധിയാണ്.

അപ്പന്റെ കോപം, അരിശം, കാർക്കശ്യം, ശാസന,..

അങ്ങനെ നീളുന്നു കാരണങ്ങൾ.

മൃദുല വികാരങ്ങൾ നഷ്ടപ്പെടുത്തി എന്നതാണ് അപ്പൻമാരുടെ പരാജയത്തിന്റെ വലിയ കാരണം.

മക്കൾ മുതിർന്നു കഴിഞ്ഞാൽ പിന്നെ ഈ അപ്പന്മാർ മക്കളെ ഒന്ന് തൊടാറു പോലുമില്ല.

യുവാവായ ഒരു മകനെ കെട്ടിപ്പിടിക്കുന്ന...
ഒരു ഉമ്മ കൊടുക്കുന്ന... എത്ര അപ്പന്മാരുണ്ടു് നമുക്കിടയിൽ?

മക്കളുടെ ബൈക്കിന്റെ പുറകിൽ കയറി ഇരുന്നു അവരോടൊപ്പം
"ഒന്ന് കറങ്ങാടാ"
എന്ന് പറയുന്ന എത്ര അപ്പന്മാരുണ്ട്?

ഇനി എങ്ങാനും കേറാമെന്നു വച്ചാൽ മക്കളതിന്
സമ്മതിക്കേം ഇല്ല.

അത് വേറൊന്നും കൊണ്ടല്ല .

അപ്പന്റെ ഉള്ളിൽ ഈ സൗമ്യസ്നേഹം ഇല്ല എന്ന് അനവധി തവണ അയാൾ തന്നെ തെളിയിച്ചതാണ്.

സങ്കടം വന്നാൽ ഒന്നുറക്കെ കരയാൻ പോലും ആണുങ്ങൾക്ക് ആകണില്ല.

എങ്ങാനും ഒന്ന് കരഞ്ഞു പോയാൽ

"നാണമില്ലേടാ പെണ്ണിനെ പോലെ നിന്ന് മോങ്ങാൻ"

എന്ന ഒരൊറ്റ ചോദ്യം മതി,

ആ ആണ് പിന്നെ ജീവിതത്തിൽ ഒരിക്കൽ പോലും കരയാതിരിക്കാൻ.

ചതി ഒളിഞ്ഞിരിക്കുന്ന ഒരു ചോദ്യമാണത്.

"പെണ്ണിനെ പോലെ കരയാനാകുക"

എന്നത് വലിയ ഒരു ബലമാണെന്ന സത്യം മറച്ചു വച്ച ഒരു ചതി! .

മക്കളെ ഓർത്തു് അപ്പനുമമ്മയും എത്ര പൊട്ടിച്ചിരിച്ചു എന്നത് പല മക്കളും ഓർക്കാറില്ല.

പക്ഷെ മക്കളെ ഓർത്തു അപ്പനുമമ്മയും എത്ര പൊട്ടിക്കരഞ്ഞു എന്നത് മക്കൾ ഒരിക്കലും മറക്കില്ല.

ആണത്തം ഒലിച്ചു പോകുമെന്ന വ്യർത്ഥാഭിമാനത്തിന്റെ മട കെട്ടി
കണ്ണീരിന് തടയിടുന്ന അപ്പന്മാർ ഓർക്കുക,

നിങ്ങളുടെ തോൽവിയുടെ ആദ്യ പടിയാണ് ആ മട കെട്ടൽ.

ഒരു തടയുമില്ലാതെ മക്കൾക്കായി കണ്ണീരൊഴുക്കുന്ന അമ്മമാർ
അവരുടെ ആ നീരൊഴുക്കിലൂടെ ഓടിക്കയറുന്നത് മക്കളുടെ ഹൃദയത്തിലേക്കാണ്.

ഒരു പെണ്ണിനെ പോലെ കരയാനാകുക എന്നത് വലിയൊരു ബലമാണ്.

ഇതു മനസിലാക്കാത്ത അപ്പന്മാർ
കരച്ചിലുകൾ ഉള്ളിലൊതുക്കി

ഒടുവിൽ കരയുന്നവരേക്കാൾ
"കരയിപ്പിക്കുന്നവരായി" മാറും.

മക്കളുടെ മനസ്സിൽ അപ്പന്മാർക്കു സ്ഥാനം ഇല്ലാതായതിൽ

"നെഞ്ചിൽ ഇടിച്ചു പിഴ ചൊല്ലേണ്ടത് "
അമ്മമാർ കൂടിയാണ്.

ചെറുതും വലുതുമായ കുരുത്തക്കേടൊപ്പിക്കുന്ന മക്കൾക്കെതിരെ അമ്മമാർ പ്രയോഗിക്കുന്ന ഒരു വജ്രായുധമുണ്ട്,

"അപ്പനിങ്ങോട്ടു വരട്ടെടാ ശരിയാക്കി തരാം".

ഈ വജ്രായുധം...

വീട്ടിലെത്തുന്നതു വരെ മക്കളുടെ മനസ്സിൽ തീയാണ്.

അപ്പനെ ഓർത്തുള്ള തീ.
അന്തിക്ക് അയാൾ വന്നു കയറുമ്പോൾ,
മക്കളുടെ കുരുത്തക്കേടിന്റെ കഥ പറയും ഈ അമ്മമാർ.

ഇതു കേട്ട് പാവം അപ്പന്മാർ അറിയാതെ പൊങ്ങിപ്പോകും...
പാണ്ടിലോറിക്കു മുന്നിൽ തവള നെഞ്ച് വിരിക്കണ പോലെ
ഇച്ചിരിയില്ലാത്ത പിള്ളാരുടെ മുന്നിൽ അപ്പൻ രാജാവ് കളി തുടങ്ങും

വഴക്ക്, തെറി, തല്ല്...

പലപ്പോഴും ഓർത്തു പോയിട്ടുണ്ട് ,

അമ്മ എന്നു പറയുന്ന പെണ്ണ് വീട്ടിൽ വളർത്തുന്ന ഗുണ്ടയാണോ ഈ അപ്പൻ? എന്ന്.

മക്കളെ തല്ലലും കൊല്ലലും തെറി പറയലും എല്ലാം ഈ ഗുണ്ടയെ ഏല്പിച്ചിരിക്കുവാ.

പാവം അപ്പൻ!

അങ്ങേരുടെ വിചാരം ഇതൊരു കിരീടമാണെന്നാണ്.

തന്റെ സ്വരം കേൾക്കുമ്പോ ഭാര്യ വിറയ്ക്കുന്നു...
പട്ടി വാല് ചുരുട്ടുന്നു...
കുട്ടി മൂത്രമൊഴിക്കുന്നു ..കോഴി മുട്ടയിടുന്നു...
ഹായ്....എത്ര മനോഹരമായ ആചാരങ്ങൾ!...

ഈ കലാപരിപാടി യൊക്കെ കഴിഞ്ഞു് അപ്പൻ കിടന്നുറങ്ങുമ്പോൾ അമ്മ ഉണരും..

പതിയെ.....മക്കളുടെ അരികിൽ ചെന്ന്...

അതുങ്ങളുടെ തുടയിലെ ചുവന്ന പാടുകളിൽ തടകും...'

നല്ലതിന് വേണ്ടിയല്ലേ പപ്പ തല്ലിയത്' എന്നു പറഞ്ഞു് ആശ്വസിപ്പിക്കും...

കെട്ടി പിടിച്ചു കിടക്കേം ചെയ്യും.

അപ്പോൾ ഒരു ചോദ്യം ഉണ്ട്.

" ആരാ ഈ അപ്പനെ കൊണ്ട് മക്കളെ തല്ലിച്ചത്?

ആരാ ഇപ്പൊ മക്കളെ ആശ്വസിപ്പിക്കുന്നത്?

അമ്മയുടെ ഉദ്ദേശ്യം നന്മയായിരുന്നെങ്കിലും,

അവസാനം മക്കൾക്കുള്ളിൽ

"അമ്മ അകത്തും അപ്പൻ പുറത്തുമാകും."

വൈകിയാണ് അപ്പൻ അറിയുന്നത്,

തന്റെ മനോഹരങ്ങളായ ആചാരങ്ങങ്ങളുടെ കൊടിയിറിങ്ങി കഴിഞ്ഞപ്പോൾ....

ജീവിതം

"ആളൊഴിഞ്ഞു പോയ ഉത്സവപറമ്പു പോലെയായി" എന്ന്.

വാർധക്യത്തിലെത്തിയ അപ്പൻമാരെകുറിച്ച് മക്കൾ ഓർത്തു വെയ്ക്കുന്നത്...

"അപ്പൻ എത്ര സ്ട്രിക്ട് ആയിരുന്നുവെന്നതല്ല"

" അപ്പനു് എത്ര സ്നേഹമുണ്ടായിരുന്നു"

എന്നതാണ്.

" എത്ര ശിക്ഷിച്ചു എന്നതല്ല എത്ര പൊറുത്തു എന്നതാണ്.

" എത്ര തവണ അടിച്ചു പുറത്താക്കി എന്നതല്ല"

"എത്ര തവണ ചേർത്തു പിടിച്ചു എന്നതാണ്".

മധ്യവയസ്കരായ അപ്പന്മാർക്കു വേണ്ടിയല്ല ഈ കുറിപ്പ്.

ഭാവിയിൽ അപ്പനാകാൻ പോകുന്ന എല്ലാ ആൺകുട്ടികൾക്കും വേണ്ടിയാണു്.

ഇന്നത്തെ നല്ല ആൺകുട്ടികളാണ് നാളത്ത നല്ല അപ്പന്മാർ
ഇഷ്ടപെട്ടാൽ ഒന്ന് ലൈക്ക് ചെയ്തു ഷെയർ ചെയ്തേക്കണേ

https://youtube.com/shorts/wu0z5G7sChw?si=ZKQ946COVnesr6cV ഒരു 58 സെക്കന്റ് നിങ്ങടെ ഞാനിങ്ങെടുക്കുവാ ....ഒന്നര എന്ന web ...
14/11/2023

https://youtube.com/shorts/wu0z5G7sChw?si=ZKQ946COVnesr6cV ഒരു 58 സെക്കന്റ് നിങ്ങടെ ഞാനിങ്ങെടുക്കുവാ ....ഒന്നര എന്ന web series ൽ എന്റെ കഥാപാത്രം .... കാണുക .. കമന്റുക ... ഷെയർ ചെയ്യണേ ...
സജി ആലപ്പുഴ .🙏

പെണ്ണിനെ പീഡിപ്പിക്കണംപുലിയുടെ നഖം വെട്ടണംസിനിമ നടൻ ശോഭനനനനൻ FROM THE DIRECTOR OF KUTTIKATTIL.COM funny video ...

ഞാൻ രാവിലെ പത്രം വായിക്കാൻ ഇരുന്നതാണെ ....കൂടെ എന്റെ പികസിയും . അവളു പൊളിയാ...' ഇവളുടെ അമ്മ എന്റെ "അബു " വിൽ അഭിനയിച്ചിട...
06/08/2023

ഞാൻ രാവിലെ പത്രം വായിക്കാൻ ഇരുന്നതാണെ ....കൂടെ എന്റെ പികസിയും . അവളു പൊളിയാ...' ഇവളുടെ അമ്മ എന്റെ "അബു " വിൽ അഭിനയിച്ചിട്ടുണ്ട്.

Address

Alappuzha
688001

Telephone

+919562918937

Website

Alerts

Be the first to know and let us send you an email when Saji Alappuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category