06/03/2024
പ്രിയപ്പെട്ടവരേ..
ഇന്ത്യയിലാദ്യമായി ഒരു സംസ്ഥാനത്തിൻ്റെ ഔദ്യോഗിക OTT പ്ലാറ്റ്ഫോം കേരള സർക്കാറിൻ്റെ നേതൃത്വത്തിൽ ചലച്ചിത്ര വികസന കോർപ്പറേഷൻ യാഥാർത്ഥ്യമാക്കിയിരിക്കുകയാണ്..!
നാളെയാണ് ഉദ്ഘാടനം..
C Space എന്നാണ് OTT platformൻ്റെ പേര്.. C എന്നാൽ സിനിമ എന്നല്ലാതെ മറ്റെന്താണ്..
മികച്ച കുറേ സിനിമകൾ കാണുവാനുള്ള ഒരു സ്പേസ് ആയിരിക്കും C- സ്പേസ് എന്ന കാര്യത്തിൽ സംശയമില്ല..
ഡോക്ടേഴ്സ് ഡിലമയുടെ (doctors' dilemma) ബാനറിൽ ഡോക്ടർ സുഹൃത്തുക്കളായ ഡോ.സജീഷ് എം, ഡോ.രാജേഷ്കുമാർ എം പി ( Yempee Raj ) മനോജ് കെ ടി ( Manoj Koloth )എന്നിവർ ചേർന്ന് നിർമ്മിച്ച് ഉണ്ണിക്കൃഷ്ണൻ ആവള ( Unnikrishnan Avala) എഴുതി സംവിധാനം ചെയ്ത " ഉടലാഴം " ( Udalazham Movie ) എന്ന സിനിമയും ഈ പ്ലാറ്റ്ഫോമിൽ നാളെ റിലീസാവുകയാണ്..!
Mami Mumbai international film festival, IFFK , London film festival, Madrid international film festival, Bangalore Q***r film festival , Melbourne international film festival തുടങ്ങി നിരവധി ഫെസ്റ്റിവലുകളിൽ മികച്ച അഭിപ്രായം നേടിയ ഉടലാഴം , 2019 ഡിസംബറിൽ കേരളത്തിലെ തിയേറ്ററുകളിൽ റിലീസ് ചെയ്തപ്പോഴും നല്ല അഭിപ്രായമാണ് നേടിയിരുന്നത്..
ഫോട്ടോഗ്രാഫർ ഫെയിം മണി, ഇന്ദ്രൻസ്,രമ്യ വത്സല, അനുമോൾ, സജിത മഠത്തിൽ, ജോയ് മാത്യു തുടങ്ങിയവരാണ് അഭിനേതാക്കൾ..
ക്യാമറ- എ.മുഹമ്മദ് ( Muhammed A) സംഗീതം- സിതാര കൃഷ്ണകുമാർ ( Sithara Krishnakumar ) & മിഥുൻ ജയരാജ് ( Mithun Jayaraj ), BGM- ബിജിബാൽ ( Bijibal Maniyil ) , എഡിറ്റിംഗ് - അപ്പു ഭട്ടതിരി (Appu bhattathiri) സൗണ്ട് ഡിസൈൻ-രംഗനാഥ് രവി ( Renganaath Ravee )
നാളെ മുതൾ C Space app download ചെയ്യാവുന്നതാണ്..
എല്ലാവരും ഉടലാഴം കണ്ട് അഭിപ്രായം അറിയിക്കുമല്ലോ?
പാട്ടുകൾ, ട്രെയ്ലർ, ടീസർ , റിവ്യൂ എന്നിവയുടെ ലിങ്കുകൾ കമൻ്റ് ബോക്സിലുണ്ട്..