Panchajanyam International Film Festival

Panchajanyam International Film Festival An international film festival conducted every year in Chittur, Palakkad.

16-ാമത് പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ കുട്ടികൾക്കായുള്ള സിനിമയുടെ തിരഞ്ഞെടുപ്പു സമയത്ത് 2025 ൽ പുറത്തുവന്ന Sn...
06/03/2026

16-ാമത് പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ കുട്ടികൾക്കായുള്ള സിനിമയുടെ തിരഞ്ഞെടുപ്പു സമയത്ത് 2025 ൽ പുറത്തുവന്ന
Snow White സിനിമ പരിഗണനയ്ക്ക് വന്നിരുന്നു.

എന്നാൽ ഈ സിനിമയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന നിരവധി വിവാദങ്ങൾ ചൂണ്ടികാണിച്ചു കൊണ്ട് ചിലർ ഈ സിനിമ കാണിക്കുന്നത് ശരിയാണോ എന്ന സംശയം ഉന്നയിച്ചു...

സിനിമയിലെ ഒരു പ്രധാന നടി ഇസ്രായേൽ അനുഭാവിയാണെന്നതായിരുന്നു ഒരു കാരണം.

സിനിമയിൽ കുറിയ മനുഷ്യരെ മണ്ടന്മാരും വഴക്കാളികളുമാക്കി കാണിക്കുന്നത് ബോഡി ഷെയിമിങ് ആണെന്നതാണ് മറ്റൊരു ആരോപണം...

അമിതമായ രാഷ്ട്രീയശരിപ്രയോഗം (woke) എന്ന പേരിൽ സംശയങ്ങളെ തള്ളിപ്പറയാനാണ് ആദ്യം തോന്നിയത്.

എന്നാൽ പിന്നീടോർത്തു,
ഓരോ കാലത്തെ രാഷ്ട്രീയ ശരികളിലൂടെ കടന്നുവന്നാണല്ലോ നമ്മുടെ ബാലസാഹിത്യകൃതികളെല്ലാം ഇന്നു കാണുന്ന അവസ്ഥയിൽ എത്തിയത് എന്ന്.......

ലോകത്തെങ്ങും പലയിടങ്ങളിൽ പലരൂപത്തിൽ വാമൊഴി വഴക്കങ്ങളായി നിലനിന്നിരുന്ന കഥകളായിരുന്നു ഫോക് ലോറുകൾ.

ഇവയെ അച്ചടി രൂപത്തിൽ ഫെയറി ടെയിലുകൾ ആക്കി മാറ്റുകയും അവിടെ നിന്നും പലകുറി പല തരത്തിൽ തിരുത്തി എഴുതിയെഴുതി ലക്ഷണമൊത്ത ബാലസാഹിത്യകൃതികളാക്കി മാറ്റുകയും ചെയ്ത ശ്രമങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

വന്യമൃഗങ്ങളെ മെരുക്കിയെടുക്കുന്നതിനു തുല്യമായ പ്രക്രിയ എന്നാണ് ഈ പരിണാമത്തെ ബ്രിട്ടീഷ് ബാലസാഹിത്യ ചരിത്രകാരനായ സാം ലെയ്ത് വിശേഷിപ്പിക്കുന്നത്......

ഇന്നു നാം വായിക്കുന്നതും ഡിസ്നിയുടെ സിനിമകളായി കാണുന്നതുമായ ബാലസാഹിത്യങ്ങളോ സിനിമകളോ അവയുടെ ആദ്യ രൂപത്തിൽ കുട്ടികൾക്കായി രൂപം കൊണ്ടതേ ആയിരുന്നില്ല.

സിൻഡ്രല്ല യെതന്നെ നോക്കൂ,

BC ഏഴാം നൂറ്റാണ്ടിൽ ഇജീപ്ഷ്യൻ നാടോടിക്കഥയിൽ ഒരു അടിമ പെൺകുട്ടിയായിരുന്നു സിൻഡ്രല്ല.

1615 ൽ ഇറ്റലിയിലെ ബേസിൽ രചിച്ച ആദ്യ വേർഷനുകളിൽ ഒന്നിൽ ഒരു കർഷകൻ്റെ മകളാണ് സിൻഡ്രല്ല.

സ്വന്തം രണ്ടാനമ്മയുടെ പീഡനം സഹിക്കാനാവാതെ അവരെ തലക്കടിച്ചു കൊല്ലുന്നുണ്ട് സിൻഡ്രല്ല.....

1800 കളിൽ ബ്രദേഴ്സ് ഗ്രിം തീർത്ത സിൻഡ്രല്ലയും തീർത്തും നിഷ്കളങ്കയായിരുന്നില്ല.

അവൾ തന്നെ ദ്രോഹിച്ച സഹോദരിമാരെ ക്രൂരമായിത്തന്നെ ശിക്ഷിക്കുന്നുണ്ട്...

ഓരോ കാലത്തിൻ്റേയും രാഷ്ട്രീയ
ശരികളുടെയടിസ്ഥാനത്തിൽ കുട്ടികൾ വായിക്കേണ്ടത് / കാണേണ്ടത്
എന്നു ചില മുതിർന്നവർ എടുത്ത തീരുമാനങ്ങൾ ആണ് സിൻഡ്രല്ലയേയും സ്നോ വൈറ്റിനേയുമൊക്കെ ഇന്നത്തെ നന്മയുടെ നിറകുടങ്ങൾ ആക്കി മാറ്റിയത് ......

ലോകത്തിൽ എവിടേയും ലൈബ്രറികളോ പുസ്തകക്കടയോ ആകട്ടെ, കുട്ടികളുടെ വിഭാഗം നോക്കിയാൽ അവിടെല്ലാം നമുക്ക്
ഗ്രിം സഹോദരന്മാരുടെ പുസ്തകം കാണാം.

അത്തരമൊരു സ്ഥാനം അവർ ആശിച്ചതോ പ്രതീക്ഷിച്ചതോ ആകാൻ സാധ്യതയില്ല.

സിൻഡ്രല്ല എന്ന കഥയ്ക്കുശേഷം അവർ എഴുതിയ കഥയാണ്
ചില കുട്ടികളുടെ അറവ് കളി.

How Some Children Played at Slaughtering

രണ്ടു കുട്ടികൾ
കർഷകനായ തങ്ങളുടെ പിതാവ് പന്നിയെ കീറി മുറിക്കുന്നത് കാണുന്നു.

അത് നല്ല രസമുള്ള കളിയാണെന്ന് കുട്ടികൾ വിചാരിക്കുന്നു.

അടുത്ത ദിവസം മൂത്ത കുട്ടി കത്തിയെടുത്ത് ഇളയ കുട്ടിയുടെ കഴുത്ത് മുറിക്കുന്നു.

നവജാത ശിശുവിനെ കുളിപ്പിക്കുകയായിരുന്ന അമ്മ നിലവിളി കേട്ട് ഓടിവന്നപ്പോൾ കാണുന്നത് ഇളയകുട്ടി രക്തത്തിൽ പിടയുന്നതാണ്. അനിയന്ത്രിതമായ കോപത്തിൽ അവൾ കത്തിയെടുത്ത് മൂത്ത മകൻ്റെ കഴുത്തും അറുക്കുന്നു.

അതേ ദേഷ്യത്തോടെ തിരിച്ചു വന്ന അവൾ കാണുന്നത് നവജാത ശിശു തൊട്ടിയിൽ മുങ്ങി മരിച്ചതാണ്.

തനിക്കുണ്ടായ നഷ്ടത്തിൻ്റെ ഭീകരതയിൽ നടുങ്ങിയ അവൾ ഉടനടി തൂങ്ങി മരിക്കുന്നു.

ജോലി കഴിഞ്ഞെത്തിയ കർഷകൻ തൻ്റെ കുടുംബം മുഴുവൻ ഒറ്റയടിക്ക് ദുർമ്മരണങ്ങൾക്ക് കീഴ്പ്പെട്ടതിൻ്റെ അസഹനീയമായ വ്യസനത്തിൽ മരിക്കുന്നു.

കുട്ടികൾക്കും വീട്ടുകാർക്കും വായിക്കാൻ [Children's and Household Tales ] എഴുതിയ ഈ കഥ ഇന്ന് ഒരു ബാലസാഹിത്യ കൃതിയിലും നമുക്ക് കണ്ടെത്താൻ കഴിയില്ല.

ഇത് നമ്മുടെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നതായി സങ്കൽപ്പിക്കാൻ നമുക്കു കഴിയുമോ ??

എന്നു പറഞ്ഞാൽ ഓരോ കാലത്തും നിലനിന്നിരുന്ന രാഷ്ട്രീയ ശരികളുടെ പൊതുബോധത്തിനു വഴങ്ങുന്നതും മെരുങ്ങുന്നതുമായ കഥകൾ ആണ് ബാല സാഹിത്യം എന്ന നിലയിൽ നിലനിന്നിട്ടുള്ളൂ.......

പുതിയ കാലത്ത് പഞ്ചതന്ത്രം കഥകൾക്ക് പുത്തൻ ആവിഷ്ക്കാരങ്ങൾ ഉണ്ടാകാത്തതും ഒരു പക്ഷേ ഇതേ കാരണത്താലാവാം.......

അങ്ങിനെ നോക്കിയാൽ രാഷ്ട്രീയ ശരിയുടെ അളവുകോൽ സിൻഡ്രല്ലയ്ക്കും സ്നോ വെെറ്റിനും ബാധകമാണല്ലോ ......

ചുരുക്കി പറഞ്ഞാൽ ,
സ്നോ വൈറ്റ് 16-ാമത് പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചില്ല ......അത്ര തന്നെ...

06/02/2026

Day 7. The last day, but not the last story.
We’ll be back with more cinema, more energy, and more fun.

Closing Ceremony at 16th Panchajanyam International Film Festival . sharanyam Shanti Priya
05/02/2026

Closing Ceremony at 16th Panchajanyam International Film Festival .
sharanyam
Shanti Priya

സിനിമയിലെ ലിംഗ സമത്വത്തെക്കുറിച്ചുള്ള മലയാളികളുടെ മുൻധാരണ  തിരുത്തിക്കുറിച്ച സംവിധായകനാണ്ജിയോ ബേബി.2021 ലും 2022 ലും 202...
04/02/2026

സിനിമയിലെ ലിംഗ സമത്വത്തെക്കുറിച്ചുള്ള മലയാളികളുടെ മുൻധാരണ തിരുത്തിക്കുറിച്ച സംവിധായകനാണ്
ജിയോ ബേബി.
2021 ലും 2022 ലും 2023ലും അദ്ദേഹം സംവിധാനം ചെയ്ത സിനിമകൾ പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട് .
ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ഫ്രീഡം ഫൈറ്റ് , കാതൽ......

ജിയോ ബേബിയുടെ ഏറ്റവും പുതിയ സിനിമ എബ്ബ് [Ebb] ഇത്തവണത്തെ മേളയിൽ പ്രദർശിപ്പിക്കാൻ കഴിയുന്നതിൽ വലിയ അഭിമാനമുണ്ട്.......
പ്രദർശനത്തിന് ജിയോ ബേബി നേരിട്ടു പങ്കെടുക്കും എന്നതിൽ അതിയായ സന്തോഷവും .....
ജിയോ ബേബിയെ 16-ാമത് പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു
2026 ഫെബ്രുവരി 5 , വ്യാഴാഴ്ച , വൈകുന്നേരം 4.30 ന് ചിറ്റൂർ കൈരളി തിയ്യേറ്ററിൽ

കാണാൻ, സംവദിക്കാൻ നിങ്ങളും വരുമല്ലോ.

16th PANCHAJANYAM INTERNATIONAL FILM FESTIVAL
Chittur Palakkad Kerala

Open forum day 6
04/02/2026

Open forum day 6

People, between films 🤍
04/02/2026

People, between films 🤍

ഇന്ന്,ഇശൽ രാമായണം എഴുതിയഒ എം കരുവാരക്കുണ്ട്മാപ്പിള സാഹിത്യത്തിലെ കഥകളും ചരിത്രവും പറഞ്ഞു തരാനെത്തുന്നു...കൂട്ടിന് മൊഞ്ചു...
04/02/2026

ഇന്ന്,
ഇശൽ രാമായണം എഴുതിയ
ഒ എം കരുവാരക്കുണ്ട്
മാപ്പിള സാഹിത്യത്തിലെ കഥകളും ചരിത്രവും പറഞ്ഞു തരാനെത്തുന്നു...

കൂട്ടിന് മൊഞ്ചുള്ള മാപ്പിള പാട്ടുകളും കേൾക്കാം......വരീൻ

Glimpses from open forum Day-5
03/02/2026

Glimpses from open forum
Day-5

Address

ANICODE JNC Chittoor
Palghat
678101

Telephone

09447493933

Website

https://bit.ly/PIFF2026COMP

Alerts

Be the first to know and let us send you an email when Panchajanyam International Film Festival posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Panchajanyam International Film Festival:

Share